17.1 C
New York
Saturday, January 22, 2022
Home Special ഉത്രാ വധം ഉയർത്തുന്ന ചില ചിന്തകൾ (കാലികം)

ഉത്രാ വധം ഉയർത്തുന്ന ചില ചിന്തകൾ (കാലികം)

✍ജിത ദേവൻ

മനുഷ്യ മനസാക്ഷിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച കൊലപാതകം ആയിരുന്നു ഉത്ര എന്ന പെൺകുട്ടിയുടേത്. മൂന്ന് തവണ അവളെ കൊല്ലാൻ വേണ്ടി കരുതിക്കൂട്ടി പാമ്പിനെ കൊണ്ട്‌ കടിപ്പിക്കുകയും മൂന്നാം തവണ ആ പ്രവർത്തിയിൽ ആപെൺകുട്ടിയുടെ ഭർത്താവ് വിജയിക്കുകയും ചെയ്തു. ഭാര്യയെ ഇല്ലാതാക്കിയിട്ടു അവളുടെ സ്വത്ത് എല്ലാം സ്വന്തമാക്കാൻവേണ്ടിയാണ് ഈ കൊടും ക്രൂരത ചെയ്തത്. ഇന്ന് ഒന്നര വർഷംപൂർത്തിയായപ്പോൾ ആ കൊലപാതകം ശാസ്ത്രീയ തെളിവുകൾ നിരത്തികോടതിയിൽ തെളിയിക്കാൻ കേരള പോലീസിലെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു എന്നത്അഭിമാനകരമാണ്. ഇപ്പോൾ സമാനതകൾ ഇല്ലാത്ത കൊലപാതകത്തിന് തക്ക ശിക്ഷയുംകോടതിവിധിച്ചിരിക്കുന്നു

2020 മെയ്‌ ആറിന് രാത്രിയിൽ ആണ് മൂന്നാമത്തെ ശ്രമത്തിൽ മൂർഖൻ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കുന്നത്. മുൻപ് രണ്ട് തവണ അണലിയെ കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചു. ഒരു തവണ കടിയേറ്റ് വേദനകൊണ്ട് നിലവിളിച്ചപ്പോൾ മനസില്ലാ മനസോടെ രണ്ട് മണിക്കൂറിനുശേഷം ഹോസ്പിറ്റലിൽ കൊണ്ട് പോയി. പക്ഷെ അവളെ ഹോസ്പിറ്റലിൽ ഡോക്ടർസ് മെഡിസിൻ കൊടുത്തു രക്ഷപ്പെടുത്താൻ ശ്രമിച്ച അതേ സമയം റൂമിനു വെളിയിൽ ഇരുന്നു അടുത്ത തവണ ശ്രമം പരാജയപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാൻ യൂട്യൂബിൽ തിരയുകയായിരുന്നു കൊലയാളിയായ അവളുടെ ഭർത്തവ്. അങ്ങനെയാണ് അണലി യെക്കാൾ നല്ലത് മൂർഖൻ ആണെന്ന് കണ്ടെത്തിയത്. ഇത്‌ സൈബർസെല്ലിന്റെ സഹായത്തിൽ അന്വേഷണ സംഘം കണ്ടെത്തിയ തെളിവാണ്..

അങ്ങനെയാണ് മുൻപ് പാമ്പിനെ കൊടുത്ത ആളിന്റെ കൈയിൽ നിന്നും മൂർഖൻ പാമ്പിനെ വാങ്ങിയതും. അതിനെയും കൊണ്ട് ഉത്രയെയും കുഞ്ഞിനേയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയതും. കുപ്പിയിൽ ആക്കിയ പാമ്പിനെ ബാഗിൽ ഒളിപ്പിച്ചു. രാത്രി പാമ്പിനെ തുറന്നു വിട്ടു അതിന്റെ തലയിൽ അടിച്ച് പ്രകോപനം ഉണ്ടാക്കിയാണ് പാമ്പിനെ കൊണ്ട് അവളെ കടിപ്പിച്ചത്. രണ്ട് തവണ കടിപ്പിച്ചിട്ടു പാമ്പിനെ താഴെ ഇട്ടു. അവളുടെ ശരീരത്തിൽ വിഷം കയറുന്നത്ക്രൂരമായആനന്ദത്തോടെ അവൻകണ്ടിരുന്നു. പിന്നെ അവൾക്കൊപ്പം കിടന്നുറങ്ങി. നേരത്തെ കരുതി കൂട്ടി അവൾക്കു മയക്കു മരുന്ന് നൽകിയിരുന്നു. വിഷം കയറുമ്പോൾ വേദനയെടുത്തു നിലവിളിക്കാതിരിക്കാൻ എടുത്ത മുൻകരുതൽ. മയക്കു മരുന്നിന്റെ മയക്കത്തിൽ അവൾ ഒന്നും അറിഞ്ഞില്ല. എത്ര കിരാതമായ കൊല. എല്ലാം അവസാനിച്ചപ്പോൾ എല്ലാവരെയും മണ്ടരാക്കാൻ അവന്റെ കള്ള കരച്ചിലും പതപറച്ചിലും രംഗം കൊഴുപ്പിച്ചു. പക്ഷെ കേരള പോലീസിലെ ചുണക്കുട്ടികൾ ആത്മാർത്ഥമായും സത്യസന്ധമായും കേസ് അന്വേഷിച്ചു, ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ചു. അപൂർവങ്ങളിൽഅപൂർവവും, സമാനതകൾ ഇല്ലാത്തതും, പൈശാചികവുമായ കൊലപാതകമെന്നു കോടതി കണ്ടെത്തി..

കോടതി വിധി പക്ഷെ ബഹുഭൂരിപക്ഷം ജനങ്ങളും, പെൺകുട്ടിയുടെ മാതാപിതാക്കളും പ്രതീക്ഷിച്ചപോലെ പരമാവധി ശിക്ഷയായ വധശിക്ഷ അല്ലെന്ന് അറിഞ്ഞപ്പോൾ പലർക്കും അമർഷമാണ് തോന്നിയത്.

എന്നാൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ കഴിയും വിധം 17വർഷത്തെ തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു.
സാധാരണ തടവ് ശിക്ഷകൾ ഒന്നിച്ചു അനുഭവിച്ചാൽ മതിയാകും. എന്നാൽ ഈ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തു. എല്ലാ ശിക്ഷയും വേറെ വേറെ അനുഭവിക്കണം എന്നാണ് കോടതി വിധിച്ചത്. മുൻപ് ഒരു സെക്യൂരിറ്റി ജീവനിക്കാരനെ ഒരാൾ കാറിടിച്ചു കൊന്ന കേസിലും സമാനമായശിക്ഷ വിധിക്കുകയുണ്ടായി. അന്ന് ജീവപര്യന്തത്തിന് പുറമെ 24വർഷം തടവ് ശിക്ഷയും 80.33 ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുന്നത് കുറ്റകൃത്യങ്ങൾ കുറയാൻ ഇടയാക്കും എന്ന്‌ പൊതുവെ വിശ്വസിക്കപെടുന്നു.

വൈകാരികമായി പറഞ്ഞാൽ വധശിക്ഷ തന്നെ നൽകണം എന്നാണ് പൊതുജനാഭിപ്രായം. പക്ഷെ അത് പ്രകൃതമായ ശിക്ഷരീതി ആണെന്ന്‌ വിദഗ്ദാഭിപ്രായം. ജീവൻ കൊടുത്ത ആളിനെ ജീവനെടുക്കാനും അധികാരമുള്ളൂ. പ്രതിയുടെ പ്രായവും മുൻപ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ല എന്നതുമാണ് വധശിക്ഷ ഒഴിവാക്കാൻ കാരണം. പക്ഷെ അവന് ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണം. നല്ല ഭക്ഷണം കിട്ടിയേക്കാം. പക്ഷെ എന്തെല്ലാം സ്വാതന്ത്ര്യങ്ങൾ അവന് നഷ്ടമായി. ചെയ്ത തെറ്റിനെകുറിച്ച് ഓർമ്മിച്ചു ജീവിതകാലം മുഴുവൻ ജയിലിൽ കഴിയുന്നതിലും വലിയ ശിക്ഷ അവനും അവന്റെ കുടുബത്തിനും ഉണ്ടാകുമോ. വധശിക്ഷ നൽകിയാൽ ഒരു നിമിഷം കൊണ്ട് മരണം സംഭവിക്കും. പിന്നെ അവന് ഒന്നുമറിയേണ്ട. കുറെ നാൾ അവന്റെ ബന്ധുക്കൾ വിഷമിക്കും, പിന്നെ അതും മറക്കും. ഇത്‌ അനുനിമിഷം അവനും ബന്ധുക്കളും ഈ ക്രൂരകൃത്യത്തെ കുറിച്ച് ഓർമ്മിച്ചു സ്വയം ശപിക്കും. ഇതിലും ഭേദം മരണമാണ് എന്ന്‌ ചിന്തിക്കും. അതല്ലേ വലിയ ശിക്ഷ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ സംഭവ വികാസ ങ്ങളിൽ ഇരുകുടുബത്തിനും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ട്. ഉത്ര എന്ന പെൺകുട്ടി ഏകദേശം 20% മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായിരുന്നു. ഒരു വിവാഹ ജീവിതം അവൾക്കു എത്രമാത്രം അനുഗ്രഹമാകും എന്ന്‌ അവളുടെ മാതാപിതാക്കൾ ആലോചിക്കണമായിരുന്നു. അവളെ അത്രയും നാൾ നോക്കി വളർത്തിയപ്പോൾ എന്തെല്ലാം വെല്ലുവികൾ അവൾക്കും മാതാപിതാക്കൾക്കും നേരിടേണ്ടി വന്നു എന്ന്‌ ചിന്തിക്കണമായിരുന്നു. പണം മാത്രം മുന്നിൽ കണ്ട്‌ അവളെ വിവാഹം കഴിക്കാൻ വന്ന അയാളും മാതാപിതാക്കളും അതേ തെറ്റ് ചെയ്തു. മകളുടെ വൈകല്യം മറക്കാൻ അല്ലെങ്കിൽ അതിന് പകരമായി കൂടുതൽ പണം നൽകികൊണ്ടിരുന്നു. അയാളെ സംബന്ധിച്ചു അവൾ പണം കായ്ക്കുന്ന മരവും. വിവാഹജീവിതം ദുസാഹമായി എന്ന തോന്നൽ കൊണ്ടോ അവളെ ഇല്ലാതാക്കിയാൽ കൂടുതൽ സ്വത്തുക്കൾ കൈവശമാക്കാം എന്നചിന്തയിലോ ആകാം അവളെ കൊല്ലാൻ പ്ലാൻ ചെയ്തത്. പ്രത്യക്ഷമായി ബന്ധുക്കൾക്ക് അതിൽ പങ്കില്ല എന്ന്‌ വാദിച്ചാലും പരോക്ഷമായി അവൾ ഇല്ലാതാകണം എന്ന്‌ അവരും ചിന്തിച്ചൂ കാണും..

എന്തായാലും മാനസിക വെളുവിളികളോ, മറ്റ് രോഗങ്ങളോ ഉണ്ടെങ്കിൽ തീർച്ചയായും ആ വിവരം വിവാഹത്തിന് മുൻപ് അറിയിക്കണം. പൂർണമായ സമ്മതം വാങ്ങിയിട്ട് മാത്രമേ ആ വിവാഹം നടത്താവു. പലരും സ്വഭാവദൂഷ്യം ഉള്ളവരെയും മാനസിക രോഗം ഉള്ളവരെയും ഒക്കെ ഭേദമാക്കാനുള്ള ഒരു വഴിയായി വിവാഹത്തെ കാണുന്നു. ഇത്‌ നല്ല പ്രവണതയല്ല. എന്തായാലും വളരെ ദാരുണമായ ഒരു കൊലപാതകവും അതിന്റെ ശിക്ഷയും ഇപ്പോൾ പൊതു സമൂഹത്തിൽ ചർച്ചാ വിഷയം ആണ്. എന്തായാലും ഒരു പാവം കുഞ്ഞിന് അതിന്റെ മാതാപിതാക്കളെ എന്നേക്കുമായി നഷ്ടമായി. ഇനിയെങ്കിലും ഇത്തരം ക്രൂരത ആരിൽ നിന്നുംഉണ്ടാകാതിരിക്കട്ടെ എന്ന്‌ ആഗ്രഹിക്കാം, പ്രതീക്ഷിക്കാം..

ജിത ദേവൻ

COMMENTS

3 COMMENTS

 1. ഇവനൊന്നും ഒരു വിധത്തിലുമുള്ള ദയ അർഹിക്കുന്നില്ല. ജീവ പര്യന്തം ജയിലെന്ന സുഖവാസത്തിന്നയക്കുന്നതിന്ന് പകരം ഉഗ്ര വിഷ സർപ്പങ്ങളുള്ള കൊടും വനത്തിൽ കൊടു വിടണം

 2. മിടുക്കനായ,വിദഗ്ദനായ കൊലപാതകി..
  വളരെ ക്ഷമയോടെ കൃത്യമായ ആസൂത്രണത്തിലൂടെ വിവിധ മോഹങ്ങൾക്ക് ചിറകുവച്ച് പറക്കുകയായിരുന്നു ഈ കൊടും ക്രൂരൻ..
  ഭാര്യയുടെ വീട്ടുകാരുടെ സ്നേഹം പിടിച്ചു പറ്റി ചേർന്നു നിന്ന് അവളുടെ സകല സ്വത്തുക്കളും തന്റേതാക്കുക..
  യാഥർശ്ചികമായി പാമ്പു കടിയേറ്റു മരച്ച ഭാര്യ നഷ്ടമാകുമ്പോൾ അവരോടൊപ്പം കണ്ണീർ വാർത്ത് കഴിയുക..
  കുഞ്ഞിനെ അവരുടെ മുന്നിൽ അമിതമായി സ്നേഹിക്കുന്നതായി നടിക്കുക..
  ശുദ്ധാത്മാക്കളായ അവർതന്നെ മുൻ കയ്യെടുത്ത് വേറൊരു വിവാഹവും ഈ അധമൻ സ്വപ്നം കണ്ടിരുന്നു..
  കേരളാ പോലീസിന്റെ സമയോജിതമായ ഇടപെടൽ അവന്റെ വൈദഗ്ദ്യം വെറുതെ ആയി…
  ഒരു വെടിക്ക് രണ്ട് പക്ഷി എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയായിരുന്നു ഈ കൊടും ക്രൂരന്റെ മനസ്സിലിരിപ്പ്..
  പലപ്പോഴായി നടപ്പാക്കിയ ശിക്ഷ അതേപോലെ അനുഭവിക്കേണ്ടി വന്നാൽ അവന് ഇനി ഒരു ഉദ്യമത്തിന് കാലമില്ല..കൂടുതൽ എഴുതാനുണ്ട്.. വേണ്ട.!
  ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ഇവനെ ജീവിക്കാൻ അനുവദിച്ചാൽ ഭീകരമായ പലതും കാണേണ്ടിവരും..
  മനോഹരമായ രചന..ആശംസകൾ..
  രചന മനോഹരം..

 3. വർത്തമാനകാലത്തെ മാത്രമല്ല ഭൂതകാലത്തിലും കേട്ടു കേൾവി ഇല്ലാത്ത ഒരു അരുംകൊല അതും വളരെ വിദക്തമായിട്ടു. അവനെ ഒറ്റയടിക്ക് കൊല്ലരുത്. അവൻ ജയിലിൽ നീറിയോടുങ്ങണം, അതോടൊപ്പം അവന്റെ വൃത്തികെട്ട തന്തയും, തള്ളയും കുടുംബവും.വിലയിരുത്തൽ കാലികപ്രക്തിയുള്ളത്, അധികാരികം, ചിന്തോദ്ദീപകം, ആശംസകൾ ടീച്ചർ 👌🙏🌹.

Leave a Reply to Pushparajan.M.A Mathasseril Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: