വിണ്ണിലെ താരകം മണ്ണിലിറങ്ങിയ
പുണ്യമല്ലൊ എൻ്റെ ഉണ്ണിയേശു
പൊൻ തിങ്കൾ പാലൊളി
തൂകി വന്നെത്തിയ
രാജാധിരാജനാം ഉണ്ണിയേശു .
(വിണ്ണിലെ താരകം…..)
പാപികളായോർ തൻ പാപം
പകുത്തേറ്റു
പാരിനു മോചനമേകി നാഥൻ
കാൽവരിക്കുന്നിൻ
മുകളിലേക്കായവൻ
പാപത്തിൻ ഭാരം ചുമലിലേറ്റി .
(വിണ്ണിലെ താരകം…..)
നൻമ നിറഞ്ഞ നിൻ
നാമസങ്കീർത്തനം
വാഴ്ത്തി സ്തുതിക്കുന്നു
ഹല്ലേലൂയാ !
പാരിൻ്റെ പാപങ്ങൾ കരളിലെ
ചോരയാൽ
കരുണയോടെന്നും കഴുകിയോനെ!
(വിണ്ണിലെ താരകം ….)
ഹരിദാസ് പല്ലാരിമംഗലം ✍