17.1 C
New York
Thursday, June 24, 2021
Home US News ഉജ്ജ്വല തുടക്കം - അല അക്കാഡമി വിദ്യാഭ്യാസ മന്ത്രി ഉദ്‌ഘാടനം ചെയ്തു

ഉജ്ജ്വല തുടക്കം – അല അക്കാഡമി വിദ്യാഭ്യാസ മന്ത്രി ഉദ്‌ഘാടനം ചെയ്തു

അജു വാരിക്കാട്.

ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA) യുടെ പ്രൊജക്റ്റ്‌ ആയ ‘അല അക്കാദമി’യുടെ മലയാള ഭാഷ പഠന പദ്ധതി മാർച്ച് 13 ശനിയാഴ്ച ഉദ്‌ഘാടനം ചെയ്യപ്പെട്ടു. കേരള പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ്‌ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ് , ഹയർ സെക്കൻഡറി കൗൺസിൽ വൈസ് ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കൾ എന്നിവർ ആശംസകളേകി.

കേരള ഗവണ്മെന്റിന്റെ സാംസ്കാരിക വകുപ്പിനുകീഴിലുള്ള മലയാളം മിഷൻ നടത്തുന്ന ഭൂമി മലയാളം പ്രൊജെക്ടുമായി ചേർന്നാണ് പദ്ധതിയുടെ പ്രവർത്തനം.
2021-2022-ിലെ ക്ലാസുകൾ ഈ വര്ഷം മാർച്ച് 20ിനു തുടങ്ങി 2022 ഫെബ്രുവരിയിൽ അവസാനിക്കുന്നു .

അമേരിക്കൻ മലയാളികളിലെ പുതു തലമുറയിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും എത്തിക്കുക എന്നതോടൊപ്പം അന്യദേശങ്ങളിൽ വളർന്നു വരുന്ന തലമുറയ്ക്ക് കേരളത്തിന്റെ സംസ്കാരവും ചരിത്രവും മലയാളത്തിലൂടെ പരിചയപ്പെടുത്തുക എന്നതാണ് അല അക്കാദമിയുടെ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സൂമിലും ഫെസ്ബൂക് ലൈവിലുമായി നിരവധി ആളുകൾ പങ്കെടുത്ത ഉദ്‌ഘാടന ചടങ്ങിൽ, അലയുടെ നാഷണൽ പ്രസിഡന്റ് ഷിജി അലക്സ് അദ്ധ്യക്ഷത വഹിക്കുകയും നാഷണൽ സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ചെയ്തു.

അല അക്കാദമിയുടെ പ്രസിഡന്റ് ലീസ മാത്യു, വൈസ് പ്രസിഡന്റ് സുനിൽ പുനത്തിൽ, ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ശ്യാംനാഥ്, ഡയറക്ടർ ഓഫ് ഹ്യൂമൻ റിസോഴ്സസ് സിജിത്, ഡയറക്ടർ ഓഫ് ഫിനാൻസ് മധു ബാലചന്ദ്രൻ , ഡയറക്ടർ ഓഫ് ഐ റ്റി ഹേമന്ത് ഹേമന്ത് , പ്രിൻസിപ്പൽ ആർഷ അഭിലാഷ്, വൈസ് പ്രിൻസിപ്പൽ സൂനജ അജിത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ കോട്ടയം: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുവാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്....

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ് ഡോ. രാഹുലിന് പൂര്‍ണ പിന്തുണ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ)...

ദേശീയ ഓണാഘോഷത്തിന് ഫിലഡൽഫിയയിൽ ശനിയാഴ്ച്ച കളിപ്പന്തുരുളുന്നു

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന ദേശീയ ഓണാഘോഷത്തിനുള്ള കിക്ക് ഓഫ് ജൂൺ 26 ശനിയാഴ്ച്ച ഫിലഡൽഫിയയിൽ നടക്കും. ഓണാഘോഷ ക്രമീകരണങ്ങൾക്ക് സാംസ്കാരിക ഗുരു ഫാ. എം കെ കുര്യാക്കോസ് തിരി...
WP2Social Auto Publish Powered By : XYZScripts.com