പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്കു പോലും സമ്മാനംകിട്ടുകഎന്നത് എത്ര സന്തോഷകരമായ കാര്യമാണ് എങ്കിൽ ഇതാ നിങ്ങൾക്കും ഒരു സമ്മാനം മിഠായിയും കേക്കും ഒന്നുമല്ല ഒരു ഈസ്റ്റർ സമ്മാനം. ജീവനുള്ള സമ്മാനം. ആ സമ്മാനമാണ് ഉത്ഥിതനായക്രിസ്തു.
മുൾക്കിരീടം ചൂടി ഭാരമുള്ള കുരിശും വഹിച്ച് ചമ്മട്ടികളാൽ പ്രഹരമേറ്റ് വിലാപ്പുറം കുന്തമുനയാൽ പിളർന്ന് ചോരവാർന്ന് മൂന്നാണികളാൽ നാഥൻ പ്രാണൻ വെടിഞ്ഞപ്പോൾ ലോകം മുഴുവൻ അന്ധകാരത്തിലായി. പാറകൾ പിളർന്നു ദേവാലയത്തിലെ തിരശ്ശീല നടുവേകീറപ്പെട്ടു .അവിടുത്തെ നഗ്നതമറയ്ക്കാൻ സൂര്യൻ ഇരുണ്ടു. മരിച്ചവർ ഉയിർത്തെഴുനേറ്റു. ശതാധിപൻ അറിയാതെ പറഞ്ഞു പോയി സത്യമായും ഇവൻ ദൈവപുത്രൻ തന്നെ.
യേശുവിനെ ക്രൂശിപ്പാൻ വിധിച്ച പീലാത്തോസിന് നിശ്ചയമായും ബോദ്ധ്യമുണ്ടായിരുന്നു ഇവൻ നീതിമാനായിരുന്നുവെന്ന്. അതിനാൽ അവൻ കൈകഴുകി തന്റെ അഭിനയം പൂർത്തിയാക്കി പകരം ജയിലിൽ കിടന്ന കുറ്റവാളിയായ ബർഅബ്ബാസിനെ ജയിൽമോചിതനാക്കിയത്- യഹൂദപുരോഹിതൻമാരെ സന്തോഷിപ്പിച്ചു. എന്നാൽ ക്രിസ്തുവിന്റെ മരണശേഷം എല്ലാം കഴിഞ്ഞുവെന്ന് ധരിച്ചവർ നിരാശരായി.
അവൻ ഉയിർത്തെഴുനേറ്റിരിക്കുന്നു.കല്ലറക്കൽ ആയുധധാരികളായ റോമൻ പട്ടാളത്തിനെ രാവും പകലുംകാവൽ ഏർപ്പെടുത്തിയിട്ടും അവരെ ലജ്ജിതരാക്കി ക്രിസ്തു ഉത്ഥിതനായി. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചടത്തോളം അവന്റെ ഏറ്റവും പ്രധാന ആഘോഷം ഈസ്റ്റർതന്നെ. കാരണം മരണശേഷം ക്രിസ്തു ഉയിർത്തെഴുനേറ്റില്ലെങ്കിൽ നമ്മുടെ വിശ്വാസം വെറും വൃഥാ യാകുമായിരുന്നു.
ക്രിസ്തുവിന്റെ ഉയിർത്തെഴുനേൽപ്പ് സൂചിപ്പിക്കുന്നത് നമുക്ക് മരണശേഷവും ഒരു ജീവിതമുണ്ടെന്നാണ്. ഒരു പട്ടിയോ പശുവോ ചാകുന്നതുപോലെയല്ല മനുഷ്യന്റെ മരണം.പട്ടിയോ പശുവോ മരിച്ചു എന്നു നാംപറയുന്നില്ല പകരം ചത്തുഎന്ന് മാത്രമേ പറയാറുള്ളു. എന്നാൽമനുഷ്യന് ഒരുആത്മാവുണ്ട്. അതാണ് ക്രിസ്തുപറയുന്നത്
ലോകംമുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽഎന്തു പ്രയോജനം . മലകളെ മാറ്റുവാൻ പോകുന്ന വിശ്വാസമുണ്ടായാൽപോലും നീ സർവ്വ വിജ്ഞാനകോശം നേടിയാലും നിന്നിൽ സ്നേഹമില്ലെങ്കിൽ നീ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ ആയിപ്പോകും എന്ന്ക്രിസ്തു തറപ്പിച്ചുപറയുന്നുണ്ട്. അതുപോലെ ദൈവമേ ദൈവമേ എന്നു നിരന്തരം വിളിക്കുന്നവനല്ല സ്വർഗ്ഗരാജ്യം പിന്നെയോ അവിടുത്തെ പ്രവർത്തി ചെയ്യുന്നവനത്രേ.
നിരന്തരം ദേവാലയത്തിൽ പോകുവാൻ തിടുക്കം കൂട്ടുന്ന നാം ഒന്നു ഉണരണം ദൈവം ദേവാലയത്തിൽ മാത്രമല്ല കല്ലിലും മുള്ളിലും തൂണിനും തുരുമ്പിലുമുണ്ട് . നമ്മുടെ ഹൃദയം ശുദ്ധമായാൽ അതിൽപ്പരം മറ്റൊരുദേവാലയമുണ്ടോ?
ഈ കൊറോണ സമയം നമ്മുടെ ഭവനങ്ങളെല്ലാം ദേവാലയമായില്ലെ ഇതിൽപരം ഒരു സന്തോഷ അനുഭവം നമുക്ക് വേറെഎന്തുണ്ട് .മതാപിതാക്കളും കുഞ്ഞുങ്ങളും ഒന്നിച്ചിരുന്ന് ഭവനങ്ങൾ ദേവാലയങ്ങളാക്കിയില്ലേ? അവിടെ അസൂയയും പള്ളിപിടുത്തവും റിയൽഎസ്റ്റേറ്റും, ഹോം ഇൻഷറൻസ്സും ഒന്നും നമ്മെ ബുദ്ധിമുട്ടിപ്പിക്കാതെ ഏകാഗ്രതയോടെ ദൈവത്തെ വിളിക്കാൻ സാധിച്ചില്ലേ?
അവിടെയാണ്ന മുക്ക്കിട്ടിയ സമ്മാനം. ഉത്ഥിതനായ ക്രിസ്തുനമ്മുടെ ഭവനങ്ങളിലേക്ക്ക ടന്നുവരുമ്പോൾ നാം ഒരുക്കമുള്ളവരായിരിപ്പീൻ .ക്രിസ്തു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നു എന്നാൽദൈവം ക്രിസ്ത്യാനിയാണെന്നു പറയുന്ന തിരുമണ്ഡൻമാരും ഉണ്ട്. അഭിവന്ദ്യ പോപ്പ് ഫ്രാൻസിസ്സ് പറയുന്നകാര്യം ഒന്ന് ഓർപ്പിച്ചുകൊള്ളട്ടെ .. അദ്ദേഹംപറയുന്നു” ഞാൻ വിശ്വസിക്കുന്ന ദൈവം കത്തോലിക്കനല്ല. എന്ത്
അർത്ഥവത്തായകാര്യം. കൊറോണപോലും വക വെയ്ക്കാതെ ലോകം മുഴുവൻ നടന്ന് ജാതി മത വ്യത്യാസമില്ലാതെസ്നേഹം പങ്കിടുന്ന പിതാവ് പറയുന്ന ആശയമല്ലേ പണ്ട് വയലാർ എഴുതിയത്.
ഈശ്വരൻ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല . ആദൈവത്തിന്റെ ഒരു പ്രതിപുരുഷനെന്ന നിലയിൽ ക്രിസ്തുവിൽ നാം വിശ്വാസം കണ്ടെത്തുന്നു. ദൈവം സ്നേഹമാകുന്നു. ഈ കൊറോണ എന്ന അന്ധകാരത്തെ ഈ വർഷത്തെ ഈസ്റ്ററോടുകൂടി ദൈവം പ്രകാശമുള്ളതാക്കിതീർക്കട്ടെയെന്ന് ആശിക്കാം. അതായിരിക്കട്ടെ നമ്മുടെ ഈസ്‌റ്റർ സമ്മാനം. എല്ലാവർക്കും ഇസ്‌റ്റർആശംസകൾ നേർന്നുകൊണ്ട് ..
മോൻസി കൊടുമൺ
ഏകാഗ്രതയോടെ ദൈവത്തെ വിളിക്കാൻ സാധിച്ചില്ലേ? അവിടെയാണ്നഈസ്റ്റർ ഒരു സമ്മാനം
(മോൻസി കൊടുമൺ)