17.1 C
New York
Thursday, August 18, 2022
Home Literature ഈശ്വരൻ ഉറക്കമാണ് (ഗദ്യകവിത)

ഈശ്വരൻ ഉറക്കമാണ് (ഗദ്യകവിത)

ബാലകൃഷ്ണൻ കുറ്റിപ്പുറം

ഈശ്വരൻ ഉറക്കമാണ്

പാറമടയിൽ നെഞ്ചുടച്ചി
ട്ടിടിമുട്ടി പതിയ്ക്കുമ്പോൾ

ഈശ്വരൻ ഉറക്കമാണ് !

ഇടിമുട്ടിയ്ക്കുമേൽ ഉപ്പുരസമുള്ള
മുത്തുമണികൾ കൃഷ്ണശില
യിലുടക്കി തകരുമ്പോൾ

ഈശ്വരൻ ഉറക്കമാണ് !

നിവരാത്തനുവിലെ കൈവിരൽ
ത്തുമ്പുകൾ ചേറിലമരും നേരം
പൊരിവെയിലേറ്റ് നിണബിന്ദു
ക്കൾ വേർപ്പായ് പൊന്മുളകൾക്ക്
വളമാകുമ്പോൾ

ഈശ്വരൻ ഉറക്കമാണ് !

റാട്ടകളുടെ രോദനമുയരുമ്പോൾ കയ
റിനൊപ്പം കെട്ടുപിണയുന്ന ജീവൻ
ദുർഗ്ഗന്ധത്താൽ ജിവശ്വാസം തട
യപ്പെടുമ്പോഴും അരപ്പട്ടിണിയിലു
ദരങ്ങൾ ഭൂപാളരാഗം മൂളുമ്പോളും

ഈശ്വരൻ ഉറക്കമാണ് !

സമ്പന്നൻ്റെ തീൻമേശയിൽ നിന്ന് ബ
ഹിഷ്കൃതമാകുന്ന ഉച്ചിഷ്ടം ഭക്ഷ
ണ മാക്കാൻ ശ്വാനവർഗ്ഗത്തോടൊ
പ്പം കൊച്ചുബാല്യങ്ങൾ കടിപിടികൂ
ടുമ്പോൾ

ഈശ്വരൻ ഉറക്കമാണ് !

നാരിയെ പൂജിപ്പേടം ദേവലോകമെന്നു
നാലാളു കേൾക്കെപ്പറയുമ്പോൾ
നാലുരൂപയ്ക്കു ചേലാഞ്ചലം കുത്ത
ഴിയുമ്പൊഴും പത്തു തികയാത്ത പെ
ൺദേഹം പിച്ചിചീന്തപ്പെടുമ്പോഴും

ഈശ്വരൻ ഉറക്കമാണ് !

പട്ടിണിയ്ക്കറുതി കണ്ടെത്താൻ തെരു
വിൻ്റെ മൂലയിൽ പച്ചമാംസം വില്പന
യാവുമ്പോൾ എച്ചിൽ ഭക്ഷിയ്ക്കും
കൊച്ചു കുഞ്ഞുങ്ങൾ വീണ്ടും പിറ
വികൊള്ളുമ്പോൾ നൊമ്പരമുsക്കും
മിഴിെകളെ കൺതുറന്നു കാണാതെ

ഈശ്വരൻ ഉറക്കമാണ് !

മക്കളാൽ ഉപേക്ഷിയ്ക്കപ്പെട്ട വ്യiദ്ധ പി
‘ തൃമാതൃത്വങ്ങൾ കടത്തിണ്ണകളിൽ
മഞ്ഞിൽ മരിച്ചു മരവിയ്ക്കുമ്പോ
ൾ പിച്ചക്കാരിൻ ബാക്കിയ്ക്കു കോ
ന്തല തിരയപ്പെടുമ്പാൾ

ഈശ്വരൻ ഉറക്കമാണ് !

മണി സൗധങ്ങളുടെ മട്ടുപ്പാവുകളിൽ
മദ്യlശാലകളിൽ നിയോൺ വിള
ക്കുകൾ കൺമിഴിക്കുമ്പോൾ
ഡിസ്ക്കൊതെക്കുകളിൽ ആംഗ
ലേയ ഗാനങ്ങൾ ഉയരുമ്പോൾ
കാബറെ രംഗങ്ങളിൽ അസഹ്യത
അനാച്ഛാദിതമാകുമ്പോൾ

ഈശ്വരൻ മിഴി തുറക്കുന്നു !

തിന്മയെ ഉച്ചാടനം ചെയ്യാനൊ ?
നന്മയെ തൃക്കൺ പാർക്കാനോ ?

ബാലകൃഷ്ണൻ കുറ്റിപ്പുറം

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ...

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി.

ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു. കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ...

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍.

ഹരാരെ:സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ്...

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: