17.1 C
New York
Wednesday, January 19, 2022
Home Special ഈഗോ (ലേഖനം) ✍ കൃഷ്ണാജീവൻ.

ഈഗോ (ലേഖനം) ✍ കൃഷ്ണാജീവൻ.

ഒരോ മനുഷ്യരുടേയും ജീവിതത്തിന്റെ ആഴങ്ങളിലേയ്ക്ക് നോക്കിയാൽ കാണാം ഒരു സിനിമയെ വെല്ലുന്ന തരത്തിലുള്ള
തീഷ്ണമായ അനുഭവങ്ങളും, നൊമ്പരങ്ങളും, സങ്കീർണ്ണതകളും നിറഞ്ഞ ജീവിതയാഥാർത്ഥ്യങ്ങൾ. ഇതെല്ലാം കൂടിച്ചേരുന്നതാണ് ജീവിതമെങ്കിലും അറിഞ്ഞോ, അറിയാതെയോ ജീവിയ്ക്കുവാൻ മറന്നുപോകുന്നു പലരും..പലപ്പോഴും.

ഒരു വ്യക്തി ഏതു രീതിയിൽ എങ്ങിനെ ജീവിക്കണം എന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതെല്ലാ ജീവജാലങ്ങൾക്കുമുണ്ട്. എങ്കിലും തിരിച്ചറിവെന്ന ബോധം കൊടുത്തത് മനുഷ്യനാണ്. അതുകൊണ്ടുതന്നെ ജീവിത മത്സരത്തിൽ നെട്ടോട്ടമോടുന്നതും മനുഷ്യർതന്നെയാണ്.

കുടുംബ ബന്ധങ്ങളിലൊ, സൗഹൃദങ്ങളിലൊ, പ്രണയബന്ധങ്ങളിലൊ ഏതുമാകട്ടെ അവിടെ തകർച്ച സംഭവിക്കുന്നത് പരസ്പരം സ്നേഹമില്ലാത്തിട്ടൊ, സ്നേഹിയ്ക്കപ്പെടാഞ്ഞിട്ടൊ അല്ല. മറിച്ച് പരസ്പരം മനസ്സിലാക്കാതെ പോകുന്നതും, വിശ്വാസമില്ലായ്മയും, എന്തും ഏതും തുറന്നു പറയാനുള്ള മാനസീകാവസ്ഥയെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടാണ്.

പണം, സ്വർണ്ണം, വിദ്യാഭ്യാസം, തൊഴിൽ, പദവി, സ്ഥാനമാനങ്ങൾ, ജാതിമതങ്ങൾ, കറുപ്പ്, വെളുപ്പ് ഇവയൊക്കെയും ഒരോരോ കുടുംബത്തിലെയും ദൈനംദിന ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകുന്ന പുരകഘടകങ്ങളാണ്.

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ ഹൈ പൊസ്സിഷനിലുള്ള ജോലിയും, സാലറിയുമാണെങ്കിൽ അവിടെ ഏതെങ്കിലുമൊരു വാക്കിലൂടെയെങ്കിലും ഇരുവരുടേയും ഈഗോയുടെ ഉയർച്ചതാഴ്ചകൾ സ്വാഭാവികമായും തർക്കവിഷയമാക്കുന്ന എത്രയോ കുടുംബങ്ങൾ നമുക്കുചുറ്റിനും കാണാം. ഭർത്താവിന് മാത്രം ജോലിയുള്ള കുടുംബത്തിലും, ഭാര്യയ്ക്കുമാത്രം ജോലിയുള്ള കുടുംബത്തിലും രണ്ടുതരത്തിലുള്ള ഈഗോയാണ് കാണാൻ കഴിയുന്നത്. ഒന്ന് ഭർത്താവിന് അടിമയാകേണ്ടി വരുന്ന ഭാര്യയുടെ നിസ്സഹായത..മറ്റൊന്ന് ഭാര്യയുടെ ശമ്പളത്തിൽ കഴിയേണ്ടിവരുന്ന ഭർത്താവിന്റെ അനുസരണയുള്ള ഗതികേട്..ഈ അപകർഷതാബോധം ഓരോരോ താളപ്പിഴകൾക്ക് കാരണമാകുന്നു.

മകൾക്ക് കല്യാണത്തിനു കൊടുത്തതിനേക്കാൾ കൂടുതൽ മകന്റെ കല്യാണത്തിന് ലഭിക്കണമെന്ന അതിമോഹവും, ലാഭനഷ്ടങ്ങളുടെ കണക്കുകളും, ദുരഭിമാനവും എത്രയോ സമൂഹത്തിൽ കാണപ്പെടുന്നു. ഇവിടെ മകൾ അഭിമാനത്തോടെ പോകണം. വരുന്ന മരുമകൾക്ക് ഇതൊന്നും ബാധകമേയല്ല. ഈ ചിന്താഗതിയാണ് പല കുറ്റകൃത്യങ്ങൾക്കും അടിസ്ഥാനഘടകം.

സൗന്ദര്യത്തിനും മറ്റേതിനേപ്പോലെതന്നെ കുടുംബത്തിലും, സമൂഹത്തിലും വളരെധികം പ്രാധാന്യമുണ്ട്. വെളുത്ത് അതിസുന്ദരനായ ഒരു പുരുഷൻ ഒട്ടും സൗന്ദര്യമില്ലാത്ത കറുത്ത ഒരു പെണ്ണിനെയാണ് വിവാഹം കഴയ്ക്കുന്നതെങ്കിൽ ഒന്നുകിൽ ആ പെൺകുട്ടിയുടെ സമ്പത്തിനെ ഉന്നംവച്ചുകൊണ്ടാകാം, അല്ലെങ്കിൽ സ്വന്തം നിലനിൽപ്പിന് വേണ്ടിയാകാം. ഇങ്ങിനെയുള്ളവർ ഒരിയ്ക്കലും ആ പെണ്ണിന് ആത്മാർത്ഥതയുള്ള ഒരു ജീവിതം കൊടുക്കുകയുമില്ല. മറിച്ച് കൂടെ കൊണ്ടുനടക്കുവാനും, സമൂഹത്തിലെ പല പല സ്ഥാനമാനങ്ങളിലേയ്ക്ക് തന്റെകൂടെ ഒപ്പം ഇരുത്തുവാൻ മടിയ്ക്കുകയും ചെയ്യുന്നു. മറിച്ച് സൗന്ദര്യം പ്രശ്നമാക്കാതെ ജീവിതം ആത്മാർത്ഥതയോടെ കൊണ്ടുപോകുന്നവരെ വളരെ വിരളമായിട്ടാണെങ്കിലും കാണപ്പെടുന്നുണ്ട്.

പ്രണയവും, പ്രണയവിവാഹങ്ങളും ഇന്നു പലയിടത്തും എടുത്തുചാടി പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ മാത്രമാണ്. അതിൽ വിജയിക്കുന്നവർ തികച്ചും ആത്മാർത്ഥതയോടെ
ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നു. അല്ലാത്തവർക്ക് പ്രണയം കാമ്പസ്സുകളിൽ ഒതുങ്ങിപ്പോകുന്ന കാമവികാരത്തിന്റെ ശേഷിപ്പുകൾ മാത്രം.. തമ്മിൽ തമ്മിൽ ചതിയ്ക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ആത്മഹത്യകളും, കൊലപാതകങ്ങളും അതിലേറെ..

മറ്റുള്ളവരെ താരതമ്യം ചെയ്ത് ജീവിയ്ക്കാൻ ശ്രമിയ്ക്കുമ്പോഴാണ് ആത്മാർത്ഥതയ്ക്ക് വിള്ളലുണ്ടാകുന്നത്. ഇവിടെ സ്വന്തം വരുമാനം പോലും ചിന്തിയ്ക്കാതെ മറ്റുള്ളവരേക്കാൾ മുന്നിലെത്തുവാനുള്ള മത്സരമാണ് പലപ്പോഴും പരസ്പരം കുറ്റപ്പെടുത്തലുകളിൽ ജീവിതത്തെ നഷ്ടപ്പെടുത്തുന്നത്. ഒടുവിൽ തിരിഞ്ഞുനോക്കുമ്പോൾ കളഞ്ഞുപോയ നല്ല നല്ല നിമിഷങ്ങളെക്കുറിച്ചോർത്ത് വൃഥാ പശ്ചാത്തപിച്ചിട്ട് എന്തുകാര്യം..?

ഏതൊരു ബന്ധത്തിന്റെയും അടിത്തറ പരസ്പര വിശ്വാസമാകണം. സ്നേഹവും, ആത്മാർത്ഥതയുമുണ്ടാകണം.. മതിയാകുവോളം ഹൃദയം തുറന്ന് സംസാരിക്കണം.. ഏതൊരു പിണക്കത്തിന്റെയും തീഷ്ണത ഒരു തലോടലിൽ നിഷ്പ്രഭമായി
ഒന്നായിച്ചേരണം.. അവിടെയാണ് യഥാർത്ഥ ജീവിതം.. അല്ലെങ്കിൽ കളഞ്ഞുപോയ ജീവിതത്തെ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണ്ടിവരും. ഒടുവിൽ രോഗശയ്യയിലെ ദയനീയമായ അവസ്ഥയിലേയ്ക്ക് അറിഞ്ഞോ, അറിയാതെയോ പുറന്തള്ളപ്പെടുന്നു.. ഈ ഒറ്റപ്പെടൽ ഹൃദയസ്പന്ദനം നിലയ്ക്കുംവരെ നീണ്ടുപോയേക്കാം..

✍️കൃഷ്ണാജീവൻ


ചിത്രം: കുര്യൻ ജേക്കബ്ബ്

COMMENTS

65 COMMENTS

 1. സൂപ്പർ, എല്ലാവരുടേയും ജീവിത്തിൽ ഉണ്ട് ഇതു 👍👍

 2. ചിലത് അംഗീകരിക്കുവാൻ കഴിയുന്നില്ല….വെളുപ്പ് കറുപ്പ്…എത്ര വെളുത്ത പുരുഷൻ മാർ കറുത്ത സ്ത്രീ കളെ പൊന്നുപോലെ സംരക്ഷിച്ചു ജീവിക്കുന്നു…. തിരിച്ചും ഉണ്ട്…. എന്നാൽ അല്ലാത്തവരും ഉണ്ട്….. സ്നേഹമുണ്ടെങ്കിൽ കളറിൽ എന്തിരിക്കുന്നു…….

 3. നല്ല ലേഖനം .ഒരുവിധം എല്ലാ വശങ്ങളും പ്രതി പാദിച്ചിട്ടുണ്ട്

 4. ഈ കാല ഘട്ടത്തിൽ ജീവിക്കുന്ന ചെറുപ്പകാർക്കും യുവതികൾക്കും…അറിയാതെ പോകുന്ന പല കാര്യങ്ങളും ഇതിൽ അനുപാദിക്കുന്നുണ്ട്.. ഈ സമൂഹത്തിൽ വളർന്നു വരുന്ന തലമുറകൾ ഇതൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്…… ❤

 5. വളരെ നന്നായി.ചില ജീവിത യഥാർഥ്യങ്ങൾ തുറന്നു കാണിക്കുന്നു.

 6. പരസ്പരവിശ്വാസം, വിട്ടുവീഴ്ചക്കുള്ള മനസ്സ്, പിന്നെ അഹമല്ലാത്ത ഭാവം, ഇത്രയുമുണ്ടെങ്കിൽ കലഹം ഒഴിവാക്കാം. പതിവുപോലെ കൃഷ്ണ നന്നായിഎഴുതി. അഭിനന്ദനങ്ങൾ…

 7. നല്ല ഒരു സന്ദേശം…….
  പരസ്പരം മനസ്സിലാക്കിയാൽ …..
  തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമെ മനുഷ്യർക്കുള്ളു….
  ദൗർഭാഗ്യവശാൽ അത് സംഭവിക്കുന്നില്ല എന്നതാണ് സത്യം….
  നല്ലെഴുത്ത്…

 8. ഈഗോ പറയുമ്പോൾ ചെറിയൊരു പദം എന്നാൽ അപകടം പിടിച്ച ചിലവാക്കുകളിൽ ഒന്നാണിതും ഈഗോ കാരണം തകർന്നു തകരുന്ന ബന്ധങ്ങൾ ഉണ്ടെന്നു ചുറ്റും ഒന്നും നോക്കിയാൽ മതി ഭർത്താവിനെക്കാൾ ഉയർന്ന
  വിദ്യാഭ്യാസവും ജോലിയും പല ബന്ധങ്ങളും കുടുംബ കോടതി വരാന്തകളിൽ തീരുന്നു ഭാര്യ ഭർത്ത ബന്ധം എന്ന് മാത്രമല്ല സഹോദരങ്ങളെ പോലും അകറ്റുന്നു. പല സിനിമകളിലും ഈഗോ തമാശക്ക് വേണ്ടി കാണിക്കാർ ഉണ്ടെങ്കിലും തമാശ അല്ലിത് ഈഗോ വെച്ച് എത്രയോ സിനിമകൾ തന്നെ നിർമിക്കാം ഇവിടെ എന്റെ സുഹൃത് കൃഷ്ണ ജീവൻ ഈഗോ യേ കുറിച്ചു വളരെ നന്നായി എഴുതിയെങ്കിലും ഈഗോ യേ വെച്ച് അവർക്കൊരു മഹാകാവ്യം തന്നെ തീർക്കാം ഇനിയും ഇതുപോലുള്ള ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.

 9. Mam,
  വലിയ മനസ്സ് ഉള്ളവർക്ക് ഇങ്ങനെ ചിന്തിക്കുവാനും , അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാനും .. അനുഗ്രഹം ഉണ്ടാവുന്നത് 🙏..

Leave a Reply to Anil Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: