17.1 C
New York
Saturday, May 21, 2022
Home US News ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഇ.എം.സി.സി യും കേരള സർക്കാരും തമ്മിലുള്ള ആഴക്കടൽ മീൻപിടിത്ത കരാർ സംബന്ധിച്ച വിവാദത്തിൽ ഫോമയെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുവാനും, ഫോമയുടെ സൽപ്പേര് കളങ്കപ്പെടുത്താനും ചിലർ നടത്തുന്ന കുൽസിത ശ്രമങ്ങളിൽ ഫോമാ ശക്തമായി പ്രതിഷേധിക്കുന്നു.

ഫോമയുടെ മുൻ ജനറൽ സെക്രട്ടറി ശ്രീ ജോസ് എബ്രഹാം അദ്ദേഹം ജനറൽ സെക്രട്ടറിയായിരുന്ന കാലയളവിൽ വ്യകതിപരമായി ഏർപ്പെട്ടു രൂപീകരിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്തിട്ടുള്ള യാതൊരു സംരംഭങ്ങളിലും ഫോമാ ഭാഗഭാക്കാവുകയോ, ആരെങ്കിലുമായി കരാർ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഫോമയ്‌ക്ക് അത്തരം ഏതെങ്കിലും പ്രസ്ഥാനങ്ങളുമായോ ഇ.എം.സി.സി യുമായോ യാതൊരു ബന്ധവും നാളിതു വരെ ഇല്ല.

ശ്രീ ജോസ് എബ്രഹാം വ്യകതിപരമായി ഏർപ്പെടുകയോ ചെയ്യുകയോ ചെയ്തിട്ടുള്ള പ്രവൃത്തികൾക്ക് ഫോമാ ഉത്തരവാദിയുമല്ല. എന്നാൽ ശ്രീ ജോസ് എബ്രഹാം ജനറൽ സെക്രട്ടറിയായിരിക്കെ ഔദോഗിക സ്ഥാനം ദുരുപയോഗം ചെയ്ത്, തന്നെ തെറ്റിദ്ധരിപ്പിച്ച് ഇ.എം.സി.സിയുടെ സ്ട്രാറ്റജിക് പാർട്ണർ എന്ന പദവിയിൽ തന്നെ അവരോധിച്ചു എന്ന് ഡോ. എം.വി.പിള്ള ഫോമയ്‌ക്ക് പരാതി നല്കിയിരുന്നു.

അതിനെപ്പറ്റി ഫോമയുടെ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ശ്രീ മാത്യു ചെരുവിൽ, അഡ്വൈവസറി കൗൺസിൽ ചെയർമാൻ ജോൺ സി വർഗീസ്‌ , കംപ്ളയൻസ്‌ കൗൺസിൽ ചെയർമാൻ രാജു വർഗ്ഗീസ്‌ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫോമ എക്സിക്യൂട്ടീവ്‌ കമ്മറ്റി അടിയന്തിര യോഗം ചേർന്ന് ശ്രീ ജോസ് എബ്രാഹാമിൽ നിന്നും വിശദീകരണം ചോദിക്കുകയുണ്ടായി. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തുടരന്വേഷണത്തിന് തീരുമാനിക്കുകയും അന്വേക്ഷണം പൂർത്തിയാകുന്നതുവരെ ശ്രീ ജോസ് എബ്രഹാമിനെ അദ്ദേഹം വഹിക്കുന്ന ഫോമയുടെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യാൻ ഫോമാ തീരുമാനിക്കുകയുണ്ടായി.

ഫോമാ അമേരിക്കൻ ഐക്യനാടുകളിലെ 78 ഓളം മലയാളി സംഘടനകളെ പ്രതിനിധീകരിക്കുന്ന കേന്ദ്ര അസോസിയേഷനാണ്. കേരളത്തിലെയും, അമേരിക്കയിലെയും മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഫോമാ നാളിതു വരെ നടത്തിയിട്ടുള്ളതും നടത്തിപോരുന്നതുമായ നിരവധി കാരുണ്യ പ്രവൃത്തികളിലൂടെ നിലനിർത്തിപോരുന്ന യശസ്സിനെയും, പ്രവർത്തന മികവിനേയും കളങ്കപ്പെടുത്താനുള്ള ഏതു ശ്രമങ്ങളെയും ശക്തിയുക്തം എതിർക്കുകയും അപലപിക്കുകയും ചെയ്യുന്നു.

അത്തരം ശ്രമങ്ങൾ കൊണ്ട് ഫോമയുടെ വിലകുറച്ചു കാണിക്കാമെന്നു വ്യാമോഹിക്കരുത്. അമേരിക്കൻ മലയാളി സംഘടനകളെ വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങൾക്കോ , മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനോ ആര് ശ്രമിച്ചാലും അവർക്കെതിരെ മുഖം നോക്കാതെ ഒറ്റക്കെട്ടായി നിന്ന് നടപടിയെടുക്കുമെന്ന് ഫോമാ നേതൃത്വം അറിയിച്ചു . ഫോമാ എന്ന അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയെ തളർത്താനും താറടിച്ചു കാണിക്കാനുമുള്ള കുബുദ്ധികളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും , ഫോമക്ക് ജനങ്ങൾ നാളിതു വരെ നൽകിയ പ്രോത്സാഹനവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിക്കുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

അറിവിൻ്റെ മുത്തുകൾ -(11) – നഗ്നപാദരായി നടക്കുന്നതിൻ്റെ ശാസ്ത്രീയത

  നമ്മുടെ പൂർവികർ ഒരുപാട് കാര്യങ്ങൾ ആചാരങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിലെല്ലാം ശാസ്ത്രീയവശ ങ്ങളുമുണ്ട്. അതിൽ ഒന്നാണ് നഗ്നപാദരായി കുറച്ചെങ്കിലും നടക്കുക. അതും അതിരാവിലെ യായൽ കൂടുതൽ നന്നായി. അതുപോലെ മറ്റൊന്ന് ശൗചം...

വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ നോവൽ.. “ശബ്ദങ്ങള്‍”:- ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

മലയാള സാഹിത്യത്തിലെ നിത്യഹരിത സാന്നിദ്ധ്യമായ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ശബ്ദങ്ങള്‍ .ബേപ്പൂർസുല്‍ത്താനെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ ബാല്യകാലസഖിയോ പാത്തുമ്മയുടെ ആടോ ഉപ്പുപ്പായ്ക്ക് ഒരാനെണ്ടാര്‍ന്നു ഒക്കെയാണ് എല്ലാവരുടെയും ശ്രദ്ധ പതിയാറുള്ളത് .എന്നാല്‍...

സുവിശേഷ വചസ്സുകൾ – (8) ✍പ്രൊഫസർ എ. വി. ഇട്ടി

  പ്രാർത്ഥന കേൾക്കുന്ന ദൈവം (എബ്രാ. 4: 14-16) " അതുകൊണ്ട് കരുണ ലഭിപ്പാനും, തത്സമയത്തു സഹായത്തിനുള്ള കൃപ ലഭിപ്പാനുമായി, നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക" (വാ.16). " യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും"(മത്താ. 7:7): ഇതാണു...

മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം

എല്ലാവർക്കും നമസ്കാരം വേനലവധി എന്നു പറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് മൂത്തു പഴുത്ത മാമ്പഴവും ചക്കപ്പഴവുമല്ലേ. വിഷമയമില്ലാത്ത മാമ്പഴത്തിന്റെ രുചിയോർമ്മകൾ മനസ്സിൻ്റെ ചെപ്പു തുറന്നു പുറത്തേക്കു ചാടുന്നു. തിങ്ങിനിറഞ്ഞു കായ്ക്കുന്ന അഞ്ചു മാവുകൾ വീട്ടിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: