ജറുസലേം: ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം. ഞായറാഴ്ച പ്രതിപക്ഷകക്ഷികൾ രൂപവത്‌കരിച്ച ഐക്യസർക്കാർ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. 59-നെതിരേ 60 സീറ്റുനേടിയാണ് പ്രതിപക്ഷനേതാവ് യായിർ ലാപിഡ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. ഇതോടെ ഇസ്രായേലില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായിരിക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രായേലില്‍ നടന്നത്.
എല്ലാ ഇസ്രയേലികളുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നും നേട്ടങ്ങൾ ഏറെയുള്ള നീണ്ടകാലത്തെ സേവനങ്ങൾക്ക് നെതന്യാഹുവിന് നന്ദി അറിയിക്കുന്നതായും പാർലമെന്റിൽ പ്രസംഗത്തിൽ ബെനറ്റ് അറിയിച്ചു. 49-കാരനായ ബെന്നറ്റ് നെതന്യാഹുവിന് കീഴിൽ പ്രതിരോധമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
വഞ്ചനയുടെയും കീഴടങ്ങലിന്റെയും അപകടകരമായ കൂട്ടുകെട്ട്’ എന്നാണ് നെതന്യാഹു പുതിയ സര്‍ക്കാരിനെ വിശേഷിപ്പിച്ചിരുന്നത്. അധികം വൈകാതെ തന്നെ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. നെതന്യാഹുവിന്റെ കടന്നാക്രമണങ്ങള്‍ക്കിടയിലും ശാന്തമായി സഖ്യം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബെന്നറ്റും യെയിര്‍ ലാപിഡും.
ഇസ്രായേൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയ ആളാണ് ബെഞ്ചമിൻ നെതന്യാഹു