17.1 C
New York
Sunday, June 13, 2021
Home US News ഇല്‍ഹന്‍ ഒമറിന് നാന്‍സി പെലോസിയുടെ ശാസന

ഇല്‍ഹന്‍ ഒമറിന് നാന്‍സി പെലോസിയുടെ ശാസന

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്ക, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്‍ഹന്‍ ഒമര്‍ ഈയ്യിടെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നതിന് ശ്രമിക്കുന്നുവെന്ന ഒമറിന്റെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച് നാന്‍സി പെലോസി.

അമേരിക്ക – ഇസ്രായേല്‍ തുടങ്ങിയ ജനാധ്യപത്യ രാഷ്ട്രങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹമാസ്, താലിബാന്‍ തുടങ്ങിയ മിലിറ്റന്റ് ഓര്‍ഗനൈസേഷനുകളുമായി തുലനം ചെയ്തതാണ് നാന്‍സിയെ പ്രകോപിപ്പിച്ചത് .

മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും , ക്രൂരതകള്‍ക്കും അനീതിക്കും എതിരെ തുല്യനീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മിനിസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് കോണ്ഗ്രസ് അംഗം ഒമര്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു .

ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറം ക്രൂരതകളാണ് അമേരിക്കയും ,ഹമാസും, ഇസ്രായേലും , അഫ്ഗാനിസ്ഥാനും , താലിബാനും നടത്തുന്നതെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു .

മിലിറ്റന്റ്, ടെററിസ്‌റ് ഓര്‍ഗനൈസേഷനുകള്‍ എന്ന് അമേരിക്ക ലിസ്റ്റ് ചെയ്തിരിക്കുന്ന ഹമാസ് , താലിബാന്‍ എന്നീ സംഘടനകളുമായി അമേരിക്ക – യിസ്രായേല്‍ രാഷ്ട്രങ്ങളെ കാണുന്ന ഒമറിന്റെ പ്രസ്താവനക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു .

സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ഒമര്‍ വ്യാഴാഴ്ച ( ജൂണ്‍ 10 ന് ) നിഷേധക്കുറിപ്പ് ഇറക്കി , താന്‍ അമേരിക്കക്കും ഇസ്രായേലിനും ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ടെന്നാണ് അര്‍ത്ഥമാക്കിയതെന്ന് വിശദീകരിച്ചു . പെലോസി ഉമറിന്റെ വിശദീകരണത്തെ സ്വാഗതം ചെയ്തു .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ ബംഗാൾ ഉൾക്കടൽ ന്യുനമർദം  അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. കേരളത്തിൽ  ഇന്നും   എല്ലാ ജില്ലകളിലും ഇടവിട്ടുള്ള  സാധാരണ  മഴക്കു സാധ്യത. കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ 17 വരെ...

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്.

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ...

വാക്‌സിന്‍; ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം

വാക്‌സിന്‍; ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന്(ജൂണ്‍ 13) ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ...

മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനം കൂടുതല്‍ പഠനം നടത്തും, ധനമന്ത്രി കെ എൻ ഗോപാലൻ

തിരുവനന്തപുരം: മരിച്ചീനി അടക്കം കേരളത്തിൽ സുലഭമായ കാർഷിക വിളകളിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ നിര്‍ദ്ദേശം സജീവ ചര്‍ച്ചയാകുന്നു. മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനമായി ഉപയോഗിക്കാവുന്ന ചാരായം (എത്തനോള്‍) ഉത്പാദിപ്പിക്കാനുള്ള സാങ്കേതികപരിജ്ഞാനം...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap