17.1 C
New York
Wednesday, November 30, 2022
Home US News ഇല്ലിനോയ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യന്‍ ഓഫീസ് തുറക്കുന്നു

ഇല്ലിനോയ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യന്‍ ഓഫീസ് തുറക്കുന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

Bootstrap Example

ഇല്ലിനോയ്: ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ പ്രാരംഭമായി ഡല്‍ഹിയിലും, ബാംഗ്ലൂരും റിക്രൂട്ടിംഗ് ഓഫീസുകള്‍ തുറക്കുന്നതിന് യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. മെയ്ന്‍ ഓഫീസ് ഡല്‍ഹിയിലും, ബ്രാഞ്ച് ഓഫീസ് ബാംഗ്ലൂരും ആയിരിക്കും.

യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ് ഗ്രാജുവേറ്റ് വിവേക് ഡാമല്ലിനെ ബോര്‍ഡ് ഓഫ് ട്രസ്റ്റി നോമിനിയായി ഇന്ത്യയില്‍ നിയമിക്കാന്‍ ജൂലായ് 22ന് ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനിച്ചു.

ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളിലായി ഇന്ത്യയില്‍ നിന്നുള്ള 2848 വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നു. ചൈന ഒഴിച്ചു മറ്റു രാജ്യങ്ങളില്‍ നിന്നും ഇവിടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്..

ഇന്ത്യയില്‍ നിന്നും ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ പഠിക്കുന്നതിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നതിനും, അവരെ ഇവിടെ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടി ശ്രമങ്ങളും ഡല്‍ഹിയിലുള്ള ലേയ്‌സണ്‍ ഓഫീസ് പൂര്‍ത്തീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ടിം കില്ലിന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രഭാത വാർത്തകൾ 2022 | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: