ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനയായ ഇല്ലിനോയ്‌സ്മലയാളി അസ്സോസിയേഷന്റെ പോഷക സംഘനയായ വനിതാ ഫോറത്തിന്റെ 2021- 2023 വര്‍ഷത്തേ പ്രവര്‍ത്തനോല്‍ഘാടനം ഏപ്രില്‍ 10ാം തിയതി വൈകുന്നേരം 7 മണിക്ക് നവ മാധ്യമമായ സൂം വിഡിയോ കോണ്‍ഫ്രണ്‍സ് വഴി നടത്തുന്നു.
ഈ കോവിഡ് 19 ന്റെ നടുവിലും ബഹുവിധ പരിപാടികള്‍ വനിതാഫോറം ആസൂത്രണം ചെയ്തിരിക്കുന്നു. ഈ വര്‍ഷത്തേ പരിപാടികള്‍ ‘സ്‌റ്റെപ്പ് അപ്പ്ആന്റ് ലീഡ്’ എന്ന തീമാണ് തിരഞ്ഞെടുത്തിരിക്കുന്നതു്.
പ്രവര്‍ത്തനോല്‍ഘാടനത്തിന്റെ ജനറല്‍ കണ്‍വീനറായി ഡോ.സുനീന ചാക്കോയും കോര്‍ഡിനേറ്റേഴ്‌സായി ശോദാ നായര്‍ ,ഷൈനി നന്ദിലക്കാട്, ലിബാജോര്‍ജ് ,ആന്‍സി ഷൈജു, ബ്ലെസി വര്‍ഗ്ഗീസ്, ഡെല്‍സി ജോജി, മീനാ ചാക്കോ, മിനിഫിന്നി എന്നിവരും പ്രവര്‍ത്തിക്കുന്നു.
പ്രസ്തുത ചടങ്ങില്‍ കേരളത്തിലേയും അമേരിക്കയിലേയും പ്രമുഖ വ്യക്തികള്‍അഭിസംബോധന ചെയ്യുന്നതാണ്. ഈ ചടങ്ങിലേക്ക് ഏവരേയും പ്രസിഡന്റ് സിബു മാത്യു കുളങ്ങര, ഐ.എം.എ വനിതാ ഫോറം ചെയര്‍ പേര്‍സണ്‍ ജസ്സി മാത്യു, മറിയാമ്മ പിള്ള എന്നിവര്‍ ക്ഷണിക്കുന്നു.