അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാണ്ട് 42 മാസങ്ങള്‍ ബാക്കിയുണ്ട്. പ്രൈമറികള്‍ ആരംഭിക്കുവാനും മതിയാവോളം സമയമുണ്ട്. ഇപ്പോഴേ പ്രൈമറികളുടെ കൂടിയാലോചനകള്‍ ആരംഭിക്കുന്നത് ടൂ ഏര്‍ളിയായി പലര്‍ക്കും തോന്നാം. എന്നാല്‍ ഗ്രാന്‍ഡ് ഓള്‍ഡ് (റിപ്പബ്ലിക്കന്‍ പാര്‍ട്ടിനേതാക്കള്‍ക്ക് ഇറ്റ് ഈസ് നെവര്‍ ടൂ ഏര്‍ളി എന്നാണ് തോന്നുന്നത്). ഭരണകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കാര്യമായ നിയമനിര്‍മ്മാണ പ്രവര്‍ത്തനവും സമയം അപഹരിക്കാനില്ല. അപ്പോള്‍ ഭാവി രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് 2024 ലെ പ്രൈമറികള്‍ക്ക് സമയം കണ്ടെത്താം.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന് പല തവണ പറഞ്ഞ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും റിപ്പബ്ലിക്കന്‍ രാഷ്ട്രീയം. പാം ബീച്ച്‌ഷോറില്‍ ഈ മാസം നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷണൽ കമ്മിറ്റി നടത്തുന്ന സ്പ്രിംഗ് റിട്രീറ്റ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സംഭവമാണ്. ട്രമ്പ് ഉള്‍പ്പെടുന്ന വിശിഷ്ടാതിഥികളും നാഷ്ണല്‍ കമ്മിറ്റി അംഗങ്ങളും ഇപ്പോഴുള്ള നാഷണൽ കമ്മിറ്റി ഇന്‍വെസ്‌റ്റേഴ്‌സും മാത്രം പങ്കെടുക്കുന്ന റിട്രീറ്റ് ജി ഓ പി പൊളിറ്റക്കല്‍ സ്ട്രാറ്റജിസ്റ്റ് ഡഗ്‌ഹെയിയുടെ അഭിപ്രായത്തില്‍ റിപ്പബ്ലിക്കന്‍ ഫിനാന്‍സ് ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ കോണ്‍ക്ലേവ് ആണ്.
നിങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവിടെ കാണും. ഹെയ് പറഞ്ഞു.
എല്ലാ ശ്രദ്ധയും ട്രമ്പിലാണ്. 2024 ല്‍ മത്സരിക്കുമോ? യാഥാസ്ഥിതിക സുഹൃത്തുക്കള്‍ക്ക് വേണ്ടി കോണ്‍ഗ്രഷ്‌നല്‍, സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രചരണം നടത്തുന്നുന്ന ട്രമ്പ് പാര്‍ട്ടി പിളര്‍ത്തുമോ? റിട്രീററിന്റെ ഒരു ദിവസം, ശനിയാഴ്ച ട്രമ്പ് തന്റെ മാരേ ലാഗോ എസ്റ്റേറ്റിൽ ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് പരിപാടികള്‍ നടക്കുക മാരേലാഗോയില്‍ നിന്ന് നാല് മൈലകലെയുള്ള ഫോര്‍ സീസണ്‍സ് റിസോര്‍ട്ട് ഹോട്ടലിലാണ്.
തനിക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ട്രമ്പ് പിന്തുണ പ്രഖ്യാപിച്ചത് പാര്‍ട്ടി ഭിന്നത സൃഷ്ടിക്കുമോ എന്ന ചോദ്യം പലരുടെയും നാവിലുണ്ട്. ഇപ്പോള്‍ തന്നെ ചില സ്ഥാനാര്‍ത്ഥികള്‍ ട്രമ്പ് സ്റ്റൈലില്‍ പ്രചരണം നടത്തുന്നു. ഹൈഡോളര്‍ ദാതാക്കളെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നു. എല്ലാ കൂടിക്കാഴ്ചകളും അടച്ചിട്ട മുറികളിലാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല.
സ്ഥാനാര്ഥികളാകുവാൻ സാധ്യതയുള്ളവര്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ്, സൗത്ത് ഡക്കോട്ട ഗവര്‍ണഅണര്‍ ക്രിസ്റ്റി നയോം, അര്‍ക്കന്‍സെന ടോം കോട്ടണ്‍, റിപ്പ.സെനറ്റര്‍മാരായ റിക്ക്‌സ്‌കോട്ട്, മാര്‍കോ റൂബിയോ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ എന്നിവരാണ്. സ്‌കോട്ട് നാഷ്ണല്‍ റിപ്പ്ബ്ലിക്കന്‍ സെനറ്റോറിയ കാബെയിന്‍ കമ്മിറ്റി ചെയറാണ്. വീക്കെന്‍ഡ് പരിപാടികളില്‍ ഇംപ്രൂവിംഗ് റിപ്പബ്ലിക്കന്‍ വോട്ടര്‍ ടേണ്‍ഔട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലിഫോര്‍ണിയ ക്ലെയര്‍മോണ്ട് മക്കെന്ന കോളേജിലെ പ്രൊഫസര്‍ ജോണ്‍പിറ്റ്‌സി പറഞ്ഞു.
ട്രമ്പ് 2024 ല്‍ മത്സരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 1996 ല്‍ 1992 ല്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയൂ ബുഷ് പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥികള്‍ വീണ്ടും മത്സരത്തിനെത്തുമെന്ന് റിപ്പബ്ലിക്കന്‍ പ്രതിയോഗികള്‍ പ്രതീക്ഷിച്ചില്ല. 1984 ല്‍ ഡെമോക്രാറ്റിക്കുകള്‍ നാല് വര്‍ഷം മുമ്പ് പരാജിതനായ ജിമ്മി കാര്‍ട്ടര്‍ വീണ്ടും മത്സരിക്കുവാന്‍ എത്തുമെന്ന് കരുതിയില്ല. 2022 ലും 2024 ലും ഡെമോക്രാറ്റുകള്‍ ട്രമ്പിന്റെ പരാജയവും 2021 ജനുവരി 6ന് ക്യാപിറ്റോളില്‍ ഉണ്ടായ കലാപവും ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
ട്രമ്പ് അനുകൂലികള്‍ ഫ്‌ളോറിഡയില്‍ പ്രത്യേകം സമ്മേളിക്കുന്നുണ്ട്. റിപ്പബ്ലിക്കനുകള്‍ ട്രമ്പ് ഘടകത്തെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെ എന്നാലോചിക്കുമ്പോള്‍ യാഥാസ്ഥിതികള്‍ സൗത്ത് ഫ്‌ളോറിഡയില്‍ സേവ് അമേരിക്ക സമ്മിറ്റ് തൊട്ടടുത്ത മയാമിയിലെ ഇന്റര്‍സ്‌റ്റേറ്റില്‍ മുന്‍ പ്രസിഡന്റ് ട്രമ്പ് നാഷണൽ ഡോറൽ ഗോള്‍ഫ് ഗള്‍ഫില്‍ നടത്തുന്നു. ആര്‍എന്‍സി റിട്രീറ്റിന്റെ സന്ധ്യയില്‍ ട്രമ്പ് മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഒഫീഷ്യല്‍സിന്റെ കണ്‍സര്‍വേറ്റീവ് പാർട്ണർഷിപ്പ് ഇന്‍സ്റ്റിട്യൂട്ടിലെ അംഗങ്ങളുമായി ട്രമ്പ് കൂടിക്കാഴ്ച നടത്തി.
റിപ്പബ്ലിക്കനുകള്‍ ഒരു ഏര്‍ളി പ്രസിഡന്‍ഷ്യല്‍ ക്യാമ്പെയിന്‍ പാര്‍ട്ടി സൗത്ത് ഫ്‌ളോറിഡായില്‍ നടത്തുന്നു. ഇവിടെയും പ്രത്യേക അതിഥികളില്‍ ഒന്നാമന്‍ ട്രമ്പാണ്. 2024 പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ പങ്കാളികളാവുന്ന അര ഡസന്‍ നേതാക്കളും അതിഥികളാണ്. ഇവിടെയും ജി ഓ പി പ്രത്യാശികള്‍ പാര്‍ട്ടിയുടെ വലിയ സാമ്പത്തിക ദാതാക്കളുമായി കൂടിക്കാഴ്ച നടത്തും.
പ്രസിഡന്റ് ജോബൈഡനോട് പരാജയപ്പെട്ടിട്ടും റിപ്പബ്ലിക്കന്‍ അനുയായികള്‍ ട്രമ്പിനൊപ്പം നില്‍ക്കുന്നവര്‍ക്ക് കുലുക്കമില്ല. വന്‍ തുകകള്‍ സംഭാവന നല്‍കുന്ന ദാതാക്കളുമായി വാരാന്ത്യത്തില്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രസംഗകരുടെ ഒരു നിര ജിഒപി സഖ്യം വിപുലീകരിക്കുന്നതിനെകുറിച്ചും ബൈഡനെതിരെ പ്രചരണം നടത്തുന്നതിനെകുറിച്ചും ബൈഡന്റെ ഭരണത്തെ കുറിച്ചും ഡെമോക്രാറ്റുകള്‍ നയിക്കുന്ന കോണ്‍ഗ്രസിനെകുറിച്ചും സംസാരിക്കും.
ഏര്‍ളി പ്രസിഡന്‍ഷ്യല്‍ പ്രൈമറീസ് അസാധാരണമല്ല. എന്നാല്‍ ഡോണള്‍ഡ് ട്രമ്പിന്റെ മത്സരം സാധാരണമല്ല.