17.1 C
New York
Saturday, September 18, 2021
Home US News ഇര്‍വിംഗ് ഡി.എഫ്.ഡബ്ലിയൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഫാമിലി നൈറ്റും ഭാരവാഹികളുടെ സത്യപ്രതിഞ്ജയും നടത്തി

ഇര്‍വിംഗ് ഡി.എഫ്.ഡബ്ലിയൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഫാമിലി നൈറ്റും ഭാരവാഹികളുടെ സത്യപ്രതിഞ്ജയും നടത്തി

പി പി ചെറിയാന്‍

ഇര്‍വിംഗ്(ഡാളസ്): ഇര്‍വിംഗ് ഡി.എഫ് .ഡബ്ലിയൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഫാമിലി നൈറ്റും , 2021 – 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിഞ്ജയും സെപ്തംബര്‍ 6 ഞായറാഴ്ച ഇര്‍വിംഗ് പസന്റ് റസ്റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടത്തപ്പെട്ടു . പ്രസിഡന്റ് ജെയിംസ് ചെംപ അദ്ധ്യക്ഷത വഹിച്ചു . ഹര്‍ഷ, ഉമാ ഹരിദാസ് എന്നിവര്‍ ദേശീയ ഗാനം ആലപിച്ചു . പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു. 2020 -2021 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച ഭാരവാഹികള്‍ക്ക് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബില്ലി കെറ്റ്‌നര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു .

തുടര്‍ന്ന് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍ തേജി റിനയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു . രാജാ കറ്റാഡി (പ്രസിഡന്റ്), മാത്യു ജിൻസൺ (വൈസ് പ്രസിഡന്റ്), അന്‍ജു ബിജിലി (സെക്രട്ടറി), ജോസഫ് ആന്റണി (ട്രഷറര്‍), സെബാസ്റ്റ്യന്‍ വലിയ പറമ്പില്‍ (അംഗത്വം), സത്യന്‍ കല്യാണ്‍ ദുര്‍ഗ് (ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കോഡിനേറ്റര്‍), ജോജി ജോര്‍ജ് (സര്‍വീസ് ചെയര്‍ പേഴ്സണ്‍), ജോജോ പോള്‍ (മാർക്കറ്റിങ്) ഹരിദാസ് തങ്കപ്പന്‍ (യൂത്ത് ആന്‍ഡ് കള്‍ച്ചറല്‍), എന്നിവരാണ് പുതിയ ഭാരവാഹികള്‍ . ലിയോ പ്രസിഡന്റായി റേച്ചല്‍ ജോസ്, എമാ എബ്രഹാം (വൈസ് പ്രസിഡന്റ്) പോള്‍ ബിജിലി (സെക്രട്ടറി), പ്രണവ് ജോസഫ് (ട്രഷറര്‍), ആന്റോ തോമസ് (അഡൈ്വസര്‍) ഇന്നുവരെയും തിരഞ്ഞെടുത്തു . സെല്‍വിന്‍ സ്റ്റാന്‍ലി, ഹരിദാസ് തങ്കപ്പന്‍, ജോസ് , റേച്ചല്‍, എമ്മ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു . സെക്രട്ടറി അന്‍ജു ബിജിലി നന്ദി പ്രകടിപ്പിച്ചു.

പി പി ചെറിയാന്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക്...

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

വേദ പരീക്ഷയില്‍ ദേവേന്ദ്രനെ തോല്പിച്ച ശാസ്താവിന്റെ ബുദ്ധി വൈഭവവും ആത്മജ്ഞാനവും നിറയുന്ന തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷ്രേതം. 'നാവ് നാരായ'മെന്ന അപൂര്‍വ വഴിപാടാണ് ഈ പുണ്യസങ്കേതത്തെ ഐതിഹ്യപ്രസിദ്ധമാക്കുന്നത്. അക്ഷരശുദ്ധിക്കും അറിവിന്റെ വെളിച്ചം തേടാനും...

പ്രതീക്ഷയുടെ ഭാരം ചുമക്കുന്നവർ! വാരാന്ത്യചിന്തകൾ.. (ഭാഗം – 2)

രാജൻ രാജധാനി എഴുതുന്ന വാരാന്ത്യചിന്തകൾ.. (ഭാഗം - 2) പ്രതീക്ഷയുടെ ഭാരവും ചുമന്ന്, കാലം താണ്ടുക യാണ് നമ്മൾ. ഓളപ്പരപ്പിലെ ഓടങ്ങൾ പോലെ, ആടിയുലഞ്ഞ് ,പൊങ്ങിതാണ്, ചാഞ്ഞുചരിഞ്ഞ് ജീവിതമെന്ന മഹാസാഗരത്തിൽ തോണിയാത്ര തുടരുന്നവരല്ലേ...
WP2Social Auto Publish Powered By : XYZScripts.com
error: