17.1 C
New York
Friday, September 17, 2021
Home US News ഇരുൾ വീണ വഴികളിൽ തിരിനാളമായ് "റൈറ്റ് വേ" ചാരിറ്റബിൾ ഫൗണ്ടേഷൻ

ഇരുൾ വീണ വഴികളിൽ തിരിനാളമായ് “റൈറ്റ് വേ” ചാരിറ്റബിൾ ഫൗണ്ടേഷൻ

സെബാസ്റ്റ്യൻ ആൻ്റണി 

ന്യൂ ജേഴ്‌സി:  ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ തെരുവോരങ്ങളിലേക്ക് വലിച്ചെറിയപ്പട്ടവർ, അനാഥ ബാല്യങ്ങൾ, ചികിത്സ നിഷേധിക്കപ്പെടുന്ന നിർദ്ധനർ, ചെലവ് താങ്ങാനാവാത്തിതിനാൽ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന കുട്ടികൾ – ഇവർക്കെല്ലാം ഒരു തണലായി മാറുകയാണ് റൈറ്റ് വേ (Rightway) ചാരിറ്റബൾ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന. ഒരു വർഷം മുമ്പ് ബെംഗലുരു ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ സംഘടന വിവിധ രീതിയിൽ വിഷമതകൾ നേരിടുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് ഇതിനോടകം ആശ്വാസം പകർന്നുനൽകിയത്. സംഘടനയുടെ പ്രവർത്തനം ഇപ്പോൾ കേരളത്തിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്നു എന്നത് ഏറെ പ്രതീക്ഷ പകരുന്നതാണ്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് ഈ ജീവകാരുണ്യ സംഘടന ലക്ഷ്യം വയ്ക്കുന്നത്. അതിനായി വിവിധ മേഖലകൾ തിരിച്ച് അതിലേക്ക് വേണ്ട സന്നദ്ധപ്രവർത്തകരുടെ സേവനവും സാമ്പത്തിക സഹായവും സംഘടന ഉറപ്പാക്കുന്നു. നിരാലംബർക്കും അഗതികൾക്കും നല്ല ഭക്ഷണം നൽകുക, അർഹരായവർക്ക് വേണ്ട ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്നിവയ്‌ക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും ശിശുപരിപാലനം നടത്തുകയുമാണ് സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ. അതുവഴി സമൂഹത്തിൽ സർഗാത്മമായ ഒരു മാറ്റം കൊണ്ടുവരാനും സംഘടന ലക്ഷ്യമിടുന്നു.

നിലവിൽ രണ്ട് ചിൽഡ്രൻസ് ഹോമുകൾ നടത്തുന്ന സംഘടന 30 ആൺകുട്ടികളുടേയും 20 പെൺകുട്ടികളുടേയും വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട്. കുട്ടികളിൽ ബഹുഭൂരിക്ഷവും അനാഥരാണ്. ഇവർക്ക് പോഷകാഹാരവും നല്ല വിദ്യാഭ്യാസവും പരിചരണവും സംഘടന ഉറപ്പാക്കുന്നു. ഇതൊടൊപ്പം തന്നെ ഈ സന്നദ്ധ സംഘടന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനാവശ്യമായ പഠനോപകരണങ്ങളും യുണിഫോമുകളും നൽകുകയും അവരുടെ സ്‌കൂൾ ഫീസ് ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. “വിദ്യാഭ്യാസം നൽകുന്നതുവഴി ജീവിതത്തിൽ അവരെ സ്വയം പര്യാപ്തരാക്കിയെടുക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” എന്ന്  സംഘടനയുടെ ഡയറക്ടർ വിപിൻ തോമസ് പറഞ്ഞു.

മറ്റൊരു പ്രധാനപ്പെട്ട പ്രവർത്തനമാണ് തെരുവോരങ്ങളിൽ കഴിയുന്ന അനാഥർക്ക് ഭക്ഷണപ്പൊതികൾ നൽകുക എന്നത്. സംഘടനയുടെ ഈ പ്രവൃത്തി അശരണരും ആലംബഹീനരുമായ നിരവധി ആളുകളുടെ വിശപ്പടക്കാൻ ഒരു ചെറിയ സഹായമാകുന്നു. ജീവിതച്ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്ന ചില അന്യസംസ്ഥാന തൊഴിലാളികൾക്കും സംഘടന ഭക്ഷണം നൽകുന്നുണ്ട്. കൂടാതെ നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ചികിത്സാസഹായവും നൽകുന്നുണ്ട്. ഭിന്നശേഷിക്കാരായവർക്ക് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അതുവഴി അവർക്ക് ഒരു വരുമാന മാർഗം കണ്ടെത്താനും വേണ്ട സഹായങ്ങളും നൽകിവരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നുള്ള കുട്ടികൾക്ക് വരുമാനം ഉറപ്പാക്കുന്നതിനായി കംപ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ കോഴ്‌സുകൾ സൗജന്യമായി അഭ്യസിപ്പിക്കുന്നതും സംഘടനയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. റൈറ്റ് വേ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകർ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.  

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സേവനസന്നദ്ധരായ, സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാൻ  റൈറ്റ് വേ ചാരിറ്റബിൾ ഫൗണ്ടേഷന് താൽപര്യമുണ്ട്.

ഇതോടൊപ്പംതന്നെ, സേവനസന്നദ്ധരും അവശതയനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസ്സമുള്ള വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹായം സംഘടന പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം സംഭാനകളാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ജീവവായു പകരുന്നത്. ഇത്തരം സംഭാവനകൾ ഉത്തരവാദിത്തത്തോടു കൂടി യഥാർത്ഥ ലക്ഷ്യത്തിലും അർഹരായവരുടെ കൈകളിലും എത്തുമെന്ന് സംഘടന ഉറപ്പുനൽകുന്നു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ 12A, 80G അംഗീകാരം ലഭിച്ചതിനാൽ ഫൗണ്ടേഷനിലേക്കു  അയക്കുന്ന സംഭാവനകൾക്ക് നികുതിയിളവു ലഭിക്കുന്നതാണ്.

ഇപ്പോൾ സംഭാവനകൾ ഇന്ത്യൻ രൂപയിൽ മാത്രമേ സ്വീകരിക്കാൻ കഴിയൂ. സംഭാവനകൾ Xoom, Remitly, Wise എന്നീവയിലൂടെ അയക്കുമ്പോൾ ഇന്ത്യൻ രൂപയിലേക്ക് കൺവെർട്ട് ചെയ്ത് ഡോണെഷൻ, ചാരിറ്റി എന്നീ രീതിയിൽ മാത്രം അയക്കുക. ദയവായി ഫാമിലി മൈന്റനെൻസ് എന്ന് രേഖപ്പെടുത്തി അയക്കരുതേ.

ഒരു കൈ സഹായത്തില്‍ ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍’ കനിവിന്റെ ഈ ഉറവയിലേക്ക്‌ നിങ്ങള്‍ നല്‍കുന്നതെന്തും വളരെ വിലപ്പെട്ടതാണ്‌ അതെത്ര ചെറുതായിരുന്നാലും.

റൈറ്റ് വേ ചാരിറ്റബിൾ ഫൗണ്ടേഷനിലേക്ക് സംഭാവകൾ നൽകുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌: വിപിൻ തോമസ് (ഫോൺ: 91-7829982855 or 91-8495800800)
ഈമെയിൽ: info@rightwaycharity.org

Account Name : RIGHTWAY CHARITABLE FOUNDATION
A/C NO: 0486073000000962
Bank: SOUTH INDIAN BANK LTD
Branch: KOTHANOUR, Bangalore
IFSC : SIBL0000486
MICR: 560059016

Google Pay & Paytm Number 7829982855

Web: www.rightwaycharity.org

സെബാസ്റ്റ്യൻ ആൻ്റണി 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com