17.1 C
New York
Saturday, September 18, 2021
Home US News ഇരട്ട കുട്ടികള്‍ കാറില്‍ ചൂടേറ്റു മരിച്ചു

ഇരട്ട കുട്ടികള്‍ കാറില്‍ ചൂടേറ്റു മരിച്ചു

റിപ്പോർട്ട്: പി പി ചെറിയാന്‍

സൗത്ത് കരോലിന: സൗത്ത് കരോലിനായില്‍ 20 മാസം പ്രായമുള്ള ഇരട്ട ആണ്‍കുട്ടികള്‍ രാവിലെ മുതല്‍ ഒമ്പതു മണിക്കൂറോളം കാറിനകത്തകപ്പെട്ടതിനെ തുടര്‍ന്ന് ചൂടേറ്റു മരിച്ചതായി സെപ്റ്റംബര്‍ 5 ശനിയാഴ്ച കൊറോണര്‍ ഓഫീസ് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം.

രാവിലെ ബ്രയ്‌ഡൻ, ബ്രയ്‌സണ്‍ എന്നീ ഇരട്ടകുട്ടികളേയും എസ്.യു.വി.യില്‍ കയറ്റി ഡേ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു. എസ്.യു.വി. ഓടിച്ചിരുന്നത് മാതാപിതാക്കളില്‍ ‘ഒരാള്‍’ എന്നായിരുന്നു പോലീസിന്റെ നിഗമനം. സണ്‍ഷൈന്‍ ലേണിംഗ് അക്കാദമി ഡേ കെയറില്‍ കുട്ടികളെ ഇറക്കുന്നതു മറന്ന് മറ്റൊരു ലൊക്കേഷനിലേക്കാണ് വാഹനം ഡ്രൈവു ചെയ്തു പോയതും അവിടെയുള്ള ജോലി സ്ഥലത്തു പ്രവേശിച്ചു. അഞ്ചു മണിയോടെ പുറത്തു വന്ന ഇവര്‍ കുട്ടിയെ ഡേ കെയറില്‍ നിന്നും പിക്കു ചെയ്യുന്നതിന് അവിടെയെത്തി. അവിടെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ അവിടെ എത്തിയിട്ടില്ലെന്ന് ഡേ കെയര്‍ അറിയിച്ചു. പെട്ടെന്ന് വാഹനത്തിനു പുറകില്‍ നോക്കിയപ്പോള്‍ കുട്ടികള്‍ സീറ്റിൽ ചലനമറ്റ രീതിയില്‍ ഇരിക്കുകയായിരുന്നു. ഉടനെ പോലീസ് എത്തി പ്രഥമ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം പോലീ്‌സ് കൊറോണ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് സ്ഥിരീകരിച്ചത്.

വാഹനത്തിന്റെ പിന്‍ സീറ്റിനഭിമുഖമായിട്ടാണ് സീറ്റുകള്‍ വെച്ചിരുന്നത്. കുട്ടികളെ അതില്‍ സീറ്റ് ബെല്‍ട്ട് ഇട്ട് വെച്ചിരിക്കുകയായിരുന്നു. ഇതൊരു അപകടമാണെന്നാണ് പ്രാഥമിക നിഗമനം. അന്നേദിവസം പുറത്തെ താപനില 98 ഡിഗ്രിയായിരുന്നു.ചൂട് വര്‍ദ്ധിച്ചതോടെ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.

റിപ്പോർട്ട്: പി പി ചെറിയാന്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...
WP2Social Auto Publish Powered By : XYZScripts.com
error: