17.1 C
New York
Wednesday, September 22, 2021
Home US News ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021 പുരസ്‌ക്കാരം പത്മശ്രീ യൂസഫ്അലി ഏറ്റുവാങ്ങി

ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021 പുരസ്‌ക്കാരം പത്മശ്രീ യൂസഫ്അലി ഏറ്റുവാങ്ങി

ജെയിംസ് കൂടൽ

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് മീറ്റ്  (ICONIC INSIGHTS) ബിസിനസ് സംരംഭകർക്കും നിക്ഷേപകർക്കും സമൂഹത്തിനാകെയും ദിശാബോധം പകരുന്നതായി. ജൂലൈ 24 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30ന് നടന്ന വിർച്ച്യുൽ മീറ്റിംഗിൽ  ലുലൂ ഗ്രൂപ്പ് ചെയർമാനും ആഗോള ബിസിനസ് പ്രമുഖനുമായ പത്മശ്രീ ഡോ. യൂസഫ്അലിക്ക് ‘ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021’ പുരസ്‌ക്കാരവും  സമ്മാനിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് ചെയർമാനായും കേരളാ ചീഫ് സെക്രട്ടറി ഇ.പി.ജോയി, ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, മുൻ കർണ്ണാടക ചീഫ് സെക്രട്ടറി ജെ. അലക്‌സാണ്ടർ, മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ എന്നിവർ അംഗങ്ങളായും ഉള്ള കമ്മിറ്റിയാണ് പത്മ ശ്രീ ഡോ.യൂസഫ്അലി എം.എ യെ ‘ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021’ ആയി തെരെഞ്ഞടുത്തത്.

 നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകൾ, ഇന്ത്യയിലെ നിക്ഷേപക സാധ്യതകൾ, പുതു സംരംഭകർക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി വിഷയങ്ങൾ അവതരിച്ചുകൊണ്ട് യൂസഫ്അലി  നടത്തിയ സംവാദത്തിൽ വിർച്ച്യുൽ സൂമിലൂടെയും യുട്യൂബ്, ഫേസ്ബുക്ക് ലൈവിലൂടെയും വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ റീജിയനുകളിൽ നിന്നും ലോകത്തിന്റെ  വിവിധ സ്ഥലങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി. കേരളാ ചീഫ് സെക്രട്ടറി ഇ.പി.ജോയി, ജസ്റ്റിസ് കുര്യൻ ജോസഫ്, ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, മുൻ കർണ്ണാടക ചീഫ് സെക്രട്ടറി ജെ.അലക്‌സാണ്ടർ ഐഎസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക്ക് പി. ജോൺ മോഡറേറ്റർ ആയിരുന്നു. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ, മുൻ ചെയർമാൻ ഡോ.എ.വി.അനൂപ് എന്നിവർ പ്രസംഗിച്ചു. ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ഷാജി ബേബി ജോൺ സ്വാഗതവും കോർപ്പറേറ്റ് നെറ്റ്വർക്ക് ഫോറം ചെയർമാൻ മോഹൻ നായർ കൃതജ്ഞതയും പറഞ്ഞു. അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി അവതാരകനായി പരിപാടികൾ നിയന്ത്രിച്ചു.

ഗ്ലോബൽ സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളിൽ, ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ, ഗ്ലോബൽ വി.പി.അഡ്മിൻ സി.യു.മത്തായി, ഗ്ലോബൽ വി.പി ഓർഗനൈസർ ബേബി മാത്യു സോമതീരം, ഗ്ലോബൽ വൈസ് ചെയർമാൻ രാജീവ് നായർ, തുടങ്ങിയവർ ബിസിനസ് മീറ്റിന് നേതൃത്വം നൽകി.
ഇന്ത്യൻ വേൾഡ് വൈഡ് ചേംബർ ഓഫ് കോമേഴ്‌സ്, കേരളാ ട്രാവൽ മാർട്ട്, മലബാർ ഇന്നൊവേറ്റീവ് എന്റർപ്രണർഷിപ്പ് സോൺ, കേരളാ ആയുർവേദിക് മെഡിസിൻ മാനുഫാച്ചേർസ് അസോസിസേഷൻ തുടങ്ങിയ സംഘടനകൾ ബിസിനസ് മീറ്റിന് സംവാദത്തിൽ പങ്കെടുത്തു. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കുന്നതിന് വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറവും കോർപ്പറേറ്റ് നെറ്റ് വർക്കിംഗ് ഫോറവും നടത്തുന്ന വെബ് സീരിസിന് ഗ്ലോബൽ മീറ്റിൽ തുടക്കം കുറിച്ചു. ബിസിനസ് മേഖലയിൽനിന്നും ടുറിസും രംഗത്ത് നിന്നും ഒട്ടേറെ പ്രമുഖർ ചർച്ചകളിൽ സജീവമായി പങ്കടുത്തു.


വേൾഡ് മലയാളി കൗൺസിൽ വൈസ് ചെയർ പേര്സൺസ് ഡോ . സൂസൻ ജോസഫ്‌, ഡോ.അജികുമാർ കവിദാസൻ, ജോർജ് കുളങ്ങര, രാജീവ് രവീന്ദ്രൻ നായർ, സെക്രട്ടറി ജിമ്മികുട്ടി, ദിനേശ് നായർ, ജോയിന്റ് സെക്രട്ടറി ഡോ.സുനന്ദകുമാരി, എൻ.പി.വാസുനായർ, ജോയിന്റ് ട്രഷറർ പ്രൊമി മാത്യൂസ്, വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ് റീജിയൻ ചാൾസ് പോൾ, യൂറോപ്പ് റീജിയൻ ജോസഫ് കിള്ളിയൻ, ആഫ്രിക്ക റീജിയൻ സിസിലി ജേക്കബ്, അമേരിക്ക റീജിയൻ എസ്.കെ. ചെറിയാൻ, ഇന്ത്യ റീജിയൻ ഷാജി എം മാത്യു, ഫാർ ഈസ്റ്റ് റീജിയൻ ഇർഫാൻ മാലിക്, ഗ്ലോബൽ വുമൺസ് ഫോറം ചെയർപേഴ്‌സൺ തങ്കമണി ദിവാകരൻ, പ്രസിഡന്റ് ജാനറ്റ് വർഗീസ്, സെക്രട്ടറി ആൻസി ജോയ്, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാൻ, വൈസ് പ്രസിഡന്റെ ജോർജ്ജ് ഈപ്പൻ,സെക്രട്ടറി സീമ ബാലകൃഷ്ണൻ, ട്രഷറർ അഞ്ജലി വർമ്മ, എൻവിയോർമെൻറ് & ഹ്യൂമൻ റൈറ്‌സ് പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ അഡ്വ.ശിവൻ മഠത്തിൽ, മലയാളം ലാംഗ്വേജ് പ്രൊമോഷൻ ഫോറം സി.പി. രാധാകൃഷ്ണൻ, ഹെൽത്ത് & ന്യൂട്രീഷൻ ഫോർ അണ്ടർ പ്രിവിലേജ്ഡ് & പാൻഡമിക് മെഡിക്കൽ സപ്പോർട്ട് ഫോറം ചെയർമാൻ ഡോ.റെജി കെ ജേക്കബ്, റൂറൽ ഹെൽത്ത് കെയർ ഫോറം ചെയർമാൻ ഡോ: മനോജ് തോമസ്, പ്രവാസി കോൺക്ലേവ് എൻആർകെ/എൻആർ ഐ ഫോറം ചെയർമാൻ മൂസ കോയ, സ്റ്റാർട്ട് അപ്പ് ടെക്‌നോളജി & ഐടി ഫോറം ചെയർമാൻ തുഷാര പ്രഭി, ഒസിഐ റിഡ്രസ്സൽ, ഇമ്മിഗ്രേഷൻ & ലേബർ ഫോറം ചെയർമാൻ ഡേവിസ് തെക്കുംതല, പ്രവാസി റിട്ടേർനെസ്സ് വെൽഫേർ & പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ സുജിത് ശ്രീനിവാസൻ, സെക്രട്ടറി ജോ പോൾ, എഡ്യൂക്കേഷൻ/ആർട്ട് & കൾച്ചറൽ ഫോറം ചെയർമാൻ ഡോ. ഷെറിമോൻ പി.സി, ട്രാവൽ& ടുറിസം ഫോറം ചെയർമാൻ ബാബു പണിക്കർ, വിഷ്വൽ സോഷ്യൽ മിഡിയാ & വേൾഡ് മലയാളി കൗൺസിൽ ന്യൂസ് ഫോറം ചെയർമാൻ വിജയചന്ദ്രൻ, ബ്ലൂ എക്കണോമി റെവല്യൂഷൻ ഫോറം ചെയർമാൻ അഡ്വ.നാനൂ വിശ്വനാഥൻ, പ്രസിഡന്റ് തങ്കം അരവിന്ദ്, ഇന്ത്യ റീജിയൻ ചെയർമാൻ ഡോ.ശശി നടക്കൽ, പ്രസിഡന്റ് ടി.എൻ. രവി, മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ ടി.കെ.വിജയൻ, പ്രസിഡന്റ് ഷാഹുൽ ഹമീദ്, ഫാർ ഈസ്റ്റ് റീജിയൻ ചെയർമാൻ അജോയ് കല്ലാൻകുന്നിൽ, പ്രസിഡന്റ് സന്തോഷ് നായർ, യൂറോപ്പ് റീജിയൻ ചെയർമാൻ ഡോ.പ്രതാപ് ചന്ദ്രൻ, പ്രസിഡന്റ് അജിത് എം.ചാക്കോ എന്നിവർ ക്കൊപ്പം  ആറു റീജിയനുകളിൽനിന്നും 64 പ്രോവിൻസിൽ നിന്നും നൂറുകണക്കിന് പ്രതിനിധികൾ സൂം മുഖേന ഗ്ലോബൽ മീറ്റിൽ സജീവമായി പങ്കെടുത്തു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ ടീം പരിപാടികൾ പരിപാടികൾക്ക് കൂടുതൽ സാങ്കേതിക മികവ് നൽകി.

ജെയിംസ് കൂടൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: