17.1 C
New York
Saturday, August 13, 2022
Home Special ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട!! ...

ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട!! (ദേവു -S എഴുതുന്ന ചിന്താ ശലഭങ്ങൾ)

ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ആപ്തമായ ഒരു പഴഞ്ചൊല്ല് ഇത് മാത്രം ആണ്!

രാജ്യം ശ്വാസം കിട്ടാതെ പിടയുന്നു!! കണ്ണുകൾക്ക് കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു വൈറസുമായി ഉള്ള യുദ്ധത്തിൽ രാജ്യത്തിൽ ഉടനീളം മരണമണികൾ മുഴങ്ങുന്ന ശബ്ദം! അടുത്തടുത്ത വീടുകളിൽ കുലവും, ഗോത്രവും, ജാതിയും, മതവും വർഗ്ഗവും, വർണ്ണവും നോക്കാതെ വൈറസിന്റെ സംഹാരം ഓരോ ദേശങ്ങളിലേക്ക് പടർന്നു പന്തലിയ്ക്കുന്നു.

അതോടൊപ്പം, ഹ്രൃദയം ഭേദിക്കുന്ന കാഴ്ചകൾ കണ്ട് മനസ്സ് വിറങ്ങലിച്ചു മനുഷ്യൻ നിൽക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഭിക്ഷ യാചിക്കുന്നതിനേക്കാൾ കഷ്ടപ്പെടുന്ന ബന്ധുമിത്രാദികൾ. സോഷ്യൽ മീഡിയ ഫീഡുകൾ സഹായത്തിനായുള്ള അപേക്ഷകളാൽ നിറഞ്ഞിരിക്കുന്നു.
ഔദ്യോഗിക മരണസംഖ്യ അമ്പരപ്പിക്കുന്ന ഉയരങ്ങളിലെത്തിയതിനാൽ ശവസംസ്കാരങ്ങൾ തെരുവുകളിലേക്കും കാർ പാർക്കുകളിലേക്കും വ്യാപിച്ചു.

എവിടെ ആണ് നമ്മൾക്ക് തോൽവി പറ്റിയത്?

മൂർച്ചയേറിയ രോഗത്തിൻ്റെ പല്ലുകൾ , ഓരോ ജീവനെയും കടിച്ചരയ്ക്കുമ്പോൾ നമ്മൾക്ക് എവിടെ ഒക്കെയോ മാരകമായി തോൽവി പറ്റിയെന്ന് ഉള്ളതിന് ഒരു സന്ദേഹവും വേണ്ട.

തെറ്റ് സംഭവിച്ചതിന് പിന്നിൽ മൂന്ന് പ്രധാന ഘടകങ്ങളുണ്ട്: സർക്കാർ പ്രതികരണം, പൗരന്റെ പൊതു സ്വഭാവം, വൈറസിന്റെ വകഭേദങ്ങൾ.

ഒരു ശ്വാസകോശ സംബന്ധമായ പകർച്ചവ്യാധിയും, അതിന്റെ ഗതിയേ പറ്റി പ്രവച്ചിയ്ക്കാൻ നല്ല എപ്പിഡീമിയോളജിസ്റ്റുകൾ ഈ ഇൻഡ്യയിൽ ഉണ്ടായിട്ടും ആരും അവർ പറഞ്ഞത് ഗൗനിച്ചില്ല. അങ്ങനെ നമ്മുടെ തുടക്കചുവടുകളിൽ തന്നെ നാം പിഴച്ചു. നമ്മുടെ അയൽ രാജ്യങ്ങളിൽ കണ്ട അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ആ രോഗത്തെ വീക്ഷിച്ചു, കാര്യങ്ങൾ ആലോച്ചിച്ച്, പ്രാബല്യത്തിൽ കൊണ്ട് വരാൻ അധികാര കസേരയിൽ ഇരുന്നവർ ആരും കാര്യമായി പരിഗണിച്ചില്ല എന്നുള്ളതിന്റെ തെളിവാണ് ഇന്നത്തെ ഈ സങ്കടകരമായ രാജ്യത്തെ സ്ഥിതി. അയൽപക്കത്തെ സാഹചര്യങ്ങൾ നമ്മളിൽ നിന്നും വിദൂരമല്ല എന്ന ദീർഘ വീക്ഷണം രാജ്യം ഭരിക്കുന്നവർക്ക് ഇല്ലാതെ പോയി.

ആദ്യം മുതലേ, രണ്ടാമത്തെ തരംഗത്തോട് മന്ദഗതിയിലുള്ള പ്രതികരണമുണ്ടായിരുന്നു. കഴിഞ്ഞ വർഷം പാൻഡെമിക് ആദ്യമായി പിടിമുറുക്കിയപ്പോൾ ഇന്ത്യ കുറച്ചു താമസിച്ചെങ്കിലും, തുടർന്ന് അതിവേഗം നടപടി സ്വീകരിച്ചു  , ലോകത്തിലെ ഏറ്റവും ആക്രമണാത്മക ലോക്ക് ഡൗണുകളിലൊന്ന് അടിച്ചേൽപ്പിച്ചു . 

ലോക്ക് ഡൗണിൽ നിന്നുള്ള സാമ്പത്തിക പാടുകൾ ആഴത്തിൽ വ്യാപിക്കുകയും ഇന്ത്യയിലുടനീളമുള്ള സർക്കാരുകൾ വ്യാപനം നിയന്ത്രിക്കുന്നതിന് സമാനമായ മാർഗ്ഗങ്ങൾ വിന്യസിക്കാൻ വിമുഖത കാണിക്കുകയും ചെയ്യുന്നു.

ആദ്യത്തെ കുതിപ്പിനെ മറികടന്നതിനുശേഷം പൊരുത്തക്കേട്, അഹങ്കാരം പോലും രാജ്യത്തെ ദുരന്തത്തിന് കാരണമാക്കി .

മാസ്‌കുകളുടെ അഭാവവും സാമൂഹിക അകലവും പാലിക്കാത്ത സംഭവങ്ങളുടെ നിര അന്നേ ഭയപ്പെടുത്തുന്നവയായിരുന്നു.
ബഹുജന സമ്മേളനങ്ങളും മോശം പെരുമാറ്റവും കുതിച്ചുചാട്ടത്തിന് കാരണമായെങ്കിലും കൂടുതൽ പകർച്ചവ്യാധികളുടെ ഉയർച്ച തീജ്വാലകളെ ജ്വലിപ്പിക്കുന്നതായി പരക്കെ വിശ്വസിക്കപ്പെടുന്നു .

രാജ്യം ഭരിക്കുന്നവർ രാഷ്ട്രീയ ലാഭത്തിനു വേണ്ടി തിരഞ്ഞെടുപ്പിന് കച്ച കെട്ടി ഇറങ്ങിയപ്പോൾ, പൊതുജനവും തങ്ങൾക്ക് വരാനിരിക്കുന്ന ദുരന്തം ചിന്തിക്കാതെ അവർക്ക് ഒപ്പമായിരുന്നു.

ഒരു അനുഭവം പോരെ മനുഷ്യർക്ക് പഠിക്കാൻ?

സമയത്ത് ചെയ്യേണ്ടത് അസമയത്ത് ചെയ്താൽ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ എത്താൻ ഒരിക്കലും കഴിയുകയില്ല. അത്രയേറെ വൈകി പോയി. അപ്പോഴേക്കും പിഴച്ചു പോയ ചുവടുകളുടെ പ്രഖ്യാതാഗങ്ങൾ തീമഴ ആയി പെയ്തു തുടങ്ങി.
ഇനി ഇതിൽ പൊള്ളലേറ്റേ പറ്റൂ.
കുറ്റങ്ങളുടെ പട്ടിക പറയാൻ അല്ല, മറിച്ച് പാളി പോയ ചുവടുകളിൽ നിന്നും തന്നെ ആണ് നമ്മൾക്ക് ഇനിയും തുടരേണ്ടിയത്.

ഈ വൻ രാജ്യത്തിലെ ഓരോ വ്യക്തിയും ഈ രോഗം മൂലം നേരിട്ട് ബാധിക്കപ്പെട്ടിട്ടുണ്ട് എന്ന അമിതമായ വികാരത്തോടെ ഇന്ത്യയിലെ മനുഷ്യ ദുരന്തം എല്ലാം നശിപ്പിക്കുന്നതാണ്.

ഏറ്റവും വിഷമം തോന്നുന്നത് നമ്മൾക്ക് വാക്സിനുകൾ ഉണ്ട്, ഓക്സിജൻ സ്ഥാപിക്കാൻ സമയമുണ്ടായിരുന്നു, സിസ്റ്റങ്ങൾ സ്ഥാപിക്കാൻ നമ്മൾക്ക് സമയമുണ്ടായിരുന്നു എന്ന തിരിച്ചറിവ് ആണ്.വിജയവാദം മുഴക്കി എങ്കിലും ഈ അവസ്ഥ ദുരൂഹമാണ്, പോരാത്തതിന് അലംഭാവം, നിഷ്‌ക്രിയത്വം, അശ്രദ്ധയും.

രാജ്യത്തെ ഓരോ പൗരനും തങ്ങളെ പരിപാലിക്കാൻ തങ്ങൾ മാത്രം അവശേഷിക്കുന്നുവെന്ന് ഗതിയിൽ ആണ് അധികൃതർ നമ്മളെ കൊണ്ട് എത്തിച്ചത്.

സ്വന്തം ആരോഗ്യ സ്വഭാവത്തിൽ തുടങ്ങുന്ന മാറ്റം, വീട്ടിലും, അയൽപക്കത്തുള്ളവർക്കും, തുടർന്ന് സമൂഹത്തിലേക്കുമായി വ്യാപിക്കുന്നു. ഇവയൊന്നും ആചരിക്കാത്ത ഒരാൾ മതി, മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ.
നിങ്ങൾക്ക് ഒരു പക്ഷെ രോഗം ഉണ്ടായാൽ തന്നെയും ലക്ഷണങ്ങൾ ഉണ്ടാകണം എന്നില്ല. ചെറിയതോ, കുറച്ചോ അതോ മാരക ലക്ഷണങ്ങൾ ഉണ്ടാകണം എന്നത് അവനവന്റെ ശാരീരിക പ്രതിരോധ ശേഷി അനുസരിച്ചാണ് എന്ന അടിസ്ഥാന തത്വം മനസ്സിൽ ആക്കുക. പലരും മറ്റുള്ളവർക്ക് വന്നപോലെ തനിക്കും ഒരു ചെറിയ ലക്ഷണം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ചിന്തിക്കുന്നു എങ്കിലും, ഇപ്രകാരം ആശിക്കാൻ മാത്രമേ ഒരുവന് കഴിയൂ. അല്ലാതെ അത് അങ്ങനെ തന്നെ ആവണം എന്നില്ല.

ലക്ഷണങ്ങൾ ഇല്ലാത്തവരും, ചെറിയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളും കഴിവതും തങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കാൻ പര്യാപ്തതമായ എല്ലാ വഴികളും തടയാൻ ബാദ്ധ്യസ്ഥരാണ്.

അത് കൊണ്ട് കൈകൾ കഴുകുക, അനുയോജ്യമായ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തന്നെത്താൻ മറ്റുള്ളവരുടെ അടുക്കൽ നിന്ന് മാറ്റി പാർപ്പിച്ചു, അതോടൊപ്പം അധികൃതർ പറഞ്ഞു തന്ന കാര്യത്തിൽ വിട്ട് വീഴ്ച വരുത്താതെ പാലിക്കുക. ഇത് നിങ്ങളോടും, സമൂഹത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്വം ആണ്.

ഇതോടൊപ്പം ഉത്തരവാദിത്വ മേഖലകളിൽ ഉള്ള അധികൃതർ ഇവയെ സ്വയം പാലിച്ച് മാതൃകയാവുകയും ചെയ്യേണ്ടത്. കുറച്ചു സാമ്പത്തിക നഷ്ടം വന്നാലും, മനുഷ്യന്റെ ജീവനേ അപായപ്പെടുത്തുന്ന എല്ലാ ദുരന്ത തീരുമാനങ്ങളെയും അധികൃതർ പുറംന്തള്ളണം. സാമ്പത്തിക വരവ് വേണമെങ്കിലും അത് പൗരന്റെ ജീവനെ അപായപ്പെടുത്തി കൊണ്ടല്ല. അതിനായി ആവശ്യമായ നിയമ നടപടികളെ കർശനമായി നടപ്പാക്കാൻ അധികൃതർ അഹോരാത്രം പ്രയത്നിയ്ക്കണം. രാജ്യത്ത് പട്ടിണി പാവങ്ങൾ ഭൂരിപക്ഷം ഉള്ളപ്പോൾ ആ പട്ടിണിയെ കണ്ണടച്ച് കണ്ടില്ല എന്ന് നടിച്ച്, മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കൽപ്രതിമയേ ഉണ്ടാക്കുന്ന അധികൃതരുടെ രാജ്യത്തെ പറ്റിയുള്ള ദീർഘ വീക്ഷണം അയ്യോ കഷ്ട്ടം! ഇങ്ങനെ ഉള്ള സ്ഥാനാർത്ഥികളെ ഇനി എങ്കിലും തിരഞ്ഞെടുക്കാതിരിക്കുക.

സമൂഹത്തിന്റെ നന്മയ്ക്കായി ഉള്ള ഒരോ ഭാരതീയൻ്റെയും ഉത്തരവാദിത്വം നാം കർത്തവ്യനിഷ്ഠയോടെ കൂടി ചെയ്യണം. ഈ വിഷമ സന്ധിയിൽ ഒന്നിച്ചു നിൽക്കണം.

ഒത്ത് പിടിച്ചാൽ മലയും പോരും!!

സുരക്ഷിതരായിക്കുക!

ഈ രോഗയുദ്ധത്തിനെതിരെ മുൻനിരയിൽ നിന്ന് പോരാടി തോറ്റവരും, യുദ്ധം നയിക്കുന്നവരേയും നന്ദി പൂർവ്വം സ്മരിക്കുന്നു…..

സ്നേഹപൂർവ്വം,
-ദേവു-

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: