വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍
ഡാലസ്: 2021 ജനുവരി രണ്ടാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘മാസ്ക്കും മലയാളിയും’ എന്ന പേരിലാണ് നടത്തുന്നത്. മലയാളിയുടെ സദാചാര സങ്കല്പങ്ങളെക്കുറിച്ച്, ആത്മീയ വ്യാപാരം, LGBT, ഫെമിനിസം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ജയിംസ് കുരീക്കാട്ടിൽ ആണ് ഈ സല്ലാപത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്. ‘മാസ്ക്കും മലയാളിയും’ എന്ന കാലിക പ്രസക്തിയുള്ള വിഷയത്തെപ്പറ്റി കൂടുതല്‍ അറിയുവാനും ചിന്തിക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ഈ സല്ലാപത്തില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.
2020 ഡിസംബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ട്വന്‍റി ട്വന്‍റി / 2020’ എന്ന പേരിലാണ് നടത്തിയത്. 2020-ലെ പ്രധാന സംഭവവികാസങ്ങളെ സംബന്ധിച്ചായിരുന്നു ഈ സല്ലാപം. രാഷ്ട്രീയ സാമ്പത്തിക ആരോഗ്യ ആത്മീയ സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഈ സല്ലാപത്തില്‍ പങ്കെടുത്ത് രണ്ടായിരത്തിയിരുപതിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെച്ചു.
മനോഹര്‍ തോമസ്, ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, ജോണ്‍ ആറ്റുമാലില്‍, ഡോ. തെരേസ ആന്റണി, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ജോര്‍ജ്ജ് തോമസ് നോര്‍ത്ത് കരോളിന, ജോസഫ് പൊന്നോലി, യു. എ. നസീര്‍, തോമസ് എബ്രഹാം, രാജു തോമസ്, കെ. കെ. ജോണ്‍സന്‍, ദിലീപ്, ജിബി, ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജേക്കബ് കോര, ചാക്കോ ജോര്‍ജ്ജ്, തോമസ് മാത്യു, ജോസഫ് മാത്യു, വര്‍ഗീസ് ജോയി, ജിബി ജോണ്‍, പി. പി. ചെറിയാന്‍, യു. എ. നസീര്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..
1-857-232-0476 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269