17.1 C
New York
Thursday, August 11, 2022
Home Special ഇന്നലെ..ഇന്ന്..നാളെ ..- ശ്രീമതി സുബി വാസു എഴുതുന്ന തുടർ ലേഖനം.

ഇന്നലെ..ഇന്ന്..നാളെ ..- ശ്രീമതി സുബി വാസു എഴുതുന്ന തുടർ ലേഖനം.

സുബി വാസു -നിലമ്പുർ.✍

-വികസനം.-

ഓരോ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴും, ശേഷം പുതിയ സർക്കാർ ചുമതലയേൽക്കുമ്പോഴും നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് വികസനം എന്നത്.ഞാൻ വിജയിച്ചാൽ ഈ നാടിൻറെ വികസനത്തിന് ഒരു മുതൽക്കൂട്ടാവും,ഇവിടെ വികസനം കൊണ്ടുവരും,ഇങ്ങനെ ഒരുപാട് വാഗ്ദാനങ്ങൾ പല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ പ്രവർത്തകരും ജനങ്ങളുടെ മുന്നിലേക്ക് വെക്കാറുണ്ട് സത്യത്തിൽ എന്താണ് വികസനം എന്നതുകൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. റോഡുകൾ,പാലങ്ങൾ, സ്കൂളുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച ഇതൊക്കെയാണ് അവരുടെ വികസനം എന്ന കാഴ്ചപ്പാടിൽ തോന്നിയിട്ടുള്ളത്.

വികസനമെന്ന പദം പണ വിനിയോഗവുമായി ബന്ധപ്പെട്ടതാകയാൽ സാമ്പത്തികശാസ്ത്ര രംഗത്ത് ഏറെ ഉപയോഗിക്കപ്പെടുന്നു. എന്നാൽ സാമൂഹ്യശാസ്ത്രം, രാഷ്ട്രീയം, മാധ്യമം തുടങ്ങി വിവിധ മേഖലകളിൽ ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് വികസനം.

യഥാർഥത്തിൽ എന്താണ് വികസനം? വികസനത്തിന് ലളിതമായ ഒരു നിർവചനം ഉണ്ട്.’ഒരു ജനത നയിക്കുന്ന ജീവിതത്തെയും അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും മേന്മ ഉയർത്തിക്കാട്ടുന്നതാവണം വികസനം’. സ്വാതന്ത്ര്യത്തിൽ ആദ്യത്തെ പരിഗണന നമുക്ക് ജീവിക്കാനുള്ള അവകാശത്തിനാണ് അതായത് ജീവൻ നിലനിർത്തുകയാണ് പരമപ്രധാനം.പ്രപഞ്ചത്തിൽ ജീവനേക്കാൾ മൂല്യമേറിയ വേറെ എന്തെങ്കിലുമുണ്ടോ?

ഭൂമിയിൽ ജീവനെയും, ജന്തു ജീവജാലങ്ങളെയും നിലനിർത്തുന്നത് അടിസ്ഥാനഘടകങ്ങളായ ശുദ്ധവായുവും, ശുദ്ധജലവും,കളർപ്പില്ലാത്ത മണ്ണുമാണ്. നിലനിൽപ്പിന് ആധാരമായ ഈ ഘടകങ്ങളെ പരിഗണിക്കാതെയുള്ള ഏതൊരു വികസനപ്രവർത്തനവും വികസനം എന്ന് വിളിക്കാൻ കഴിയുമോ,? അതെങ്ങനെ വികസനത്തിന്റെ ഭാഗമാകും? അങ്ങനെയാണെങ്കിൽ വികസനം ആർക്കുവേണ്ടിയാണ്?മനുഷ്യനെയും അവരുടെ സുരക്ഷയെയും മറന്നു കൊണ്ടാണോ വികസനപദ്ധതികൾ ആസൂത്രണം ചെയ്യപ്പെടേണ്ടത്.

മനുഷ്യരുടേയും അവരുടെ സുരക്ഷയെയും കുറച്ചുള്ള ചിന്തകളാണ് വികസന സങ്കല്പങ്ങളെ നിയന്ത്രിക്കേണ്ട അടിസ്ഥാന ഘടകം.മനുഷ്യ വര്‍ഗത്തെ പറ്റി മറ്റു ജന്തു ജീവജാലങ്ങള്‍ക്കും ബാധകമാക്കണം.ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിറെ സമ്പത്ത്.കുടിവെള്ളം ദുഷിപ്പിച്ചും വായു മലിന മാക്കിയും സസ്യജാലങ്ങളുടെ വളര്‍ച്ച ഇല്ലായ്മ ചെയതും മാറാ രോഗങ്ങളിലേക്കു മനുഷ്യനെ വലിച്ചെറിഞ്ഞും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹിക അഭിവൃദ്ധിയെ തടസപ്പെടുതുതെല്ലാം വികസന വിരുദ്ധമാണ്.
വികസനത്തിന് വ്യക്തിപരമായും കുടുംബപരമായും സാമൂഹ്യമായും തലങ്ങളുണ്ട്. വ്യാപകമായ അർത്ഥത്തിൽ പട്ടിണി മനുഷ്യന്റെതന്നെ സൃഷ്ടിയാണ്. അതുകൊണ്ട് ഉത്പാദിപ്പിക്കപ്പെടുന്ന പണത്തിലും അതിന്റെ വിനിയോഗത്തിലും കൃത്യമായ ആസൂത്രണം ഈ മൂന്ന് തലങ്ങളിലും ആവശ്യമാണ്. വികസനം കേവലം പ്രശ്നാധിഷ്ഠിതം മാത്രമാവാതെ ആവശ്യാനുസൃതമാവണം. എന്നാൽ, ഇത് സർക്കാറിന്റെയോ, സംവിധാനങ്ങളുടേയോ മാത്രം അജണ്ടയാവരുത്.

സമ്പത്ത് ഉൽപ്പാദിപ്പിക്കുന്ന സംരംഭങ്ങളെല്ലാം വികസനത്തിന് ഭാഗമോ?
വികസനം സാമ്പത്തികവളർച്ചയിൽ ഊന്നൽ കൊടുക്കുന്നവർ സാമൂഹ്യ നീതിയെ തമസ്കരിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ ആവുമ്പോൾ വികസനമെന്നത് ഒരു വികേന്ദ്രീകരണമാവും. സമ്പത്തും പണവും ഉള്ളവന്റെ മാത്രമായി വികസനം മാറും
വികസനത്തിന് മറവിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും തീറെഴുതി കൊടുക്കുമ്പോൾ നഷ്ടമാവുന്നത് പരിസ്ഥിതി സന്തുലനമാണ്.
പ്രകൃതിക്കിണങ്ങുന്ന വികസനത്തിനായി മാലിന്യങ്ങള്‍ തളളുന്ന വ്യവസായങ്ങള്‍ അതേ
മാലിന്യങ്ങള്‍ അസംസ്‌കൃതവസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കു കൂടി രൂപം നൽകണം.

വികസനവും സന്തോഷവും ആപേക്ഷികമാണ്. അതുകൊണ്ടുതന്നെ രണ്ടിന്റെയും അളവുകോലുകളും വ്യത്യസ്തമാണ്. ഭൗതികവും ആത്മീയവുമായ തലത്തില്‍ രണ്ടിനെയും വീക്ഷിക്കാം. ഗ്രാമീണവും നാഗരികവുമായ പശ്ചാത്തലത്തില്‍ കാണാം. ദരിദ്ര, വികസ്വര, വികസിത രാഷ്ട്രപശ്ചാത്തലങ്ങളില്‍ വീക്ഷിക്കാം. അപ്പോഴെല്ലാം മാനദണ്ഡങ്ങള്‍ മാറിക്കൊണ്ടിരിക്കും. ദാരിദ്ര്യവും സമ്പത്തും ആപേക്ഷികമാണ്. നമ്മുടെ സങ്കല്പങ്ങള്‍ക്കും കാലദേശാന്തരങ്ങള്‍ക്കുമനുസരിച്ച് അവ മാറിക്കൊണ്ടിരിക്കും.

കേരളത്തിന്റെ വികസനത്തിനുള്ള ചര്‍ച്ചകളില്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും സന്തോഷം പ്രധാന വിഷയമാകണം. ആരോഗ്യവിഷയത്തില്‍ ജനങ്ങള്‍ കല്പിക്കുന്ന പ്രാധാന്യം ഭരണാധികാരികള്‍ക്കൊരു ചൂണ്ടുപലകയാണ്. പ്രകൃതി ഇല്ലെങ്കില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളുമില്ല. സമത്വമില്ലാത്ത സമൂഹത്തില്‍ സമാധാനം കാണില്ല. വ്യക്തികളും അണുകുടുംബങ്ങളും സ്വാര്‍ത്ഥതയുടെ തുരുത്തുകളായി അധഃപതിക്കുന്ന കേരളത്തില്‍ സന്തോഷത്തിനും ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നതിനും നല്ല ഉപാധിയാണ് കൂട്ടായ്മകള്‍. നിസ്വാര്‍ത്ഥ സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങളും ഇതിന് ഉപയുക്തമാണ്

കേരളത്തിൽ വ്യവസായങ്ങളുടെ മുരടിപ്പ് അനുഭവപെടുന്നു. പരിസ്ഥിതി പ്രശ്നവും, രാഷ്ട്രീയകളികളും വ്യവസായങ്ങൾ വളരാൻ തടസം നിൽക്കുന്നു.ഇതൊരു തരത്തിൽ തൊഴിൽ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിൽ മുതൽകൂട്ടായത് പ്രവാസികൾ ആണെന്ന് പറയാം. ചുവപ്പ് നാടകളിൽ കുരുങ്ങിയ ഒട്ടനേകം വികസനപദ്ധതികൾ കേരളത്തിൽ ഉണ്ട്.

അഴിമതിയും സ്വജന പക്ഷപാതവും വികസനമുരടിപ്പിന്റെ മറ്റൊരു കാരണമാണ്. നിരുത്തരവാദിത്തമുള്ള സർക്കാർ ജീവനക്കാർ ഇതിന്റെ ആക്കം കൂട്ടുന്നുണ്ട്.
ഇനിയും ഇത്തരത്തിൽ തുടർന്നുപോയാൽ സാമ്പത്തിക ഭദ്രത കൈവിട്ടു പോകും.
ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിക്കുന്ന സംസ്ഥാനമാകും കേരളം.പ്രത്യയശാസ്ത്രങ്ങളുടെ ബന്ധനങ്ങളില്ലാത്ത വികസനത്തിന് കേരളം ഊന്നല്‍ കൊടുക്കണം.

വികസനത്തിന്റെ പ്രഭവസ്ഥാനവും കേന്ദ്രബിന്ദുവും ലക്ഷ്യവും മനുഷ്യനാണ്. അതുകൊണ്ട് ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ട പ്രാഥമിക മൂലധനവും മനുഷ്യൻ തന്നെയാണ്. മനുഷ്യനോടൊപ്പം അവന്റെ ചുറ്റുപാടുകളും ബന്ധങ്ങളും പരിസ്ഥിതിയും ഏറെ പ്രാധാന്യമർഹിക്കുന്നു. അതുകൊണ്ട് വികസനത്തിനു വേണ്ടി പ്രകൃതിയും പ്രകൃതിക്കു വേണ്ടി വികസനവും അടിയറവയ്ക്കരുത്

എല്ലാവർക്കും ആഹാരം,വസ്ത്രം,പാർപ്പിട സൗകര്യം,ശുദ്ധമായ ജലം,ചികിത്സാസൗകര്യം, വിദ്യാഭ്യാസം, സന്തുലിത പരിസ്ഥിതി, ജനാധിപത്യഅവകാശങ്ങൾ,സർവ്വോപരി മനുഷ്യർ തമ്മിലുള്ള സൗഹാർദ്ദപരമായ ഇടപെടൽ ഇവയെല്ലാം ചേർന്നതാണ് വികസനം.

സുബി വാസു -നിലമ്പുർ.✍

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: