17.1 C
New York
Saturday, August 13, 2022
Home Special ഇന്നലെ..ഇന്ന്..നാളെ ..- ശ്രീമതി സുബി വാസു എഴുതുന്ന തുടർ ലേഖനം-2

ഇന്നലെ..ഇന്ന്..നാളെ ..- ശ്രീമതി സുബി വാസു എഴുതുന്ന തുടർ ലേഖനം-2

സുബി വാസു. നിലമ്പൂർ.✍

വികസനം -ലേഖനം തുടർച്ച )

സുസ്ഥിര വികസനം.

വികസനവുമായി ബന്ധപ്പെട്ടു വരുമ്പോഴൊക്കെ കേൾക്കുന്ന മറ്റൊരു പദമാണ് സുസ്ഥിരവികസനം അഥവാ sustainable development. എന്താണ് സുസ്ഥിര വികസനം.?
ഇന്നത്തെ അവസ്ഥയിൽ ഒരു രാജ്യത്തിന് സസ്റ്റെനബിൾ ഡവലപ്പ് കൊണ്ടുള്ള പ്രയോജനം എന്ത്.

ഇന്ത്യയെന്ന വികസ്വര രാഷ്ട്രത്തിൽ വികസനം എന്നത് വരുംതലമുറയെ കൂടി കണക്കിലെടുത്തുകൊണ്ട് ആവണമെന്ന ചിന്താഗതിയാണ് ഇതിനുള്ളത്. പരിമിതമായ വിഭവങ്ങൾ വരുംതലമുറക്കും കൂടെ ഉതകുന്ന രീതിയിലുള്ളവിനിയോഗമാണ് നമുക്കു വേണ്ടത്. കുറഞ്ഞ വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം ആണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം ഇങ്ങനെ ഒരു വികസന സാധ്യത നാം സ്വീകരിച്ചേ മതിയാകൂ. വിഭവങ്ങളുടെ അനിത അമിതചൂഷണം നിയന്ത്രിക്കാനും, ഉള്ള വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനും സുസ്ഥിര വികസനം ആഹ്വാനം ചെയ്യുന്നുണ്ട്.

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് പൊതുവെ സുസ്ഥിര വികസനം(ഇംഗ്ലീഷിൽ:Sustainable development) എന്ന് പറയുന്നത്. വിഭവങ്ങലുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ സാധിക്കും എന്ന് ഉറപ്പുവരുത്തുന്നു. സുസ്ഥിര വികസനത്തിന് ബ്രണ്ഡ്ലന്റ് കമ്മീഷൻ(Brundtland Commission) നൽകിയിട്ടുള്ള നിർവചനമാണ് വ്യാപകമായും കണ്ടുവരുന്നത്.

“ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനം”

സുസ്ഥിരവികസനത്തിന് അനുകൂലവും അനുയോജ്യവുമായ വിദ്യാഭ്യാസമാണ് ഇന്നത്തെ ലോകത്തിനാവശ്യമായിട്ടുള്ളത്. മുന്‍കാലങ്ങളിലില്ലാത്തവിധം ഇപ്പോള്‍ ജലം മലിനപ്പെടുന്നു,വായു മലിനപ്പെടുന്നു,വനനശീകരണവും, കുന്നിടിച്ചിലും, ആഗോള തപനവുംഎല്ലാം നമ്മുടെ നിലനിൽപ്പിന് ഭീഷണിയായി ഉയർന്നു വരുന്നു.പ്രകൃതിവിഭവങ്ങള്‍ പരിമിതമായിപ്പോകുന്നു, ഉപയോഗത്തിനനുസരിച്ചു ഉത്പാദനം ഇല്ലാതെ പോകുന്നു. പുനരുജീവിപ്പിക്കാൻ കഴിയാത്ത ക്രൂഡോയിലിനും അതിൽ നിന്നും വേർതിരിക്കപെടുന്ന ഇതര പ്രോഡക്ടകൾക്കും വില കൂടുകയും അതിന്‍റെ ലഭ്യത വളരെ കുറയുകയും ചെയ്യുന്നു. ആരോഗ്യപ്രശ്നങ്ങള്‍ വളരെയേറെ കൂടുന്നു. ഇതെല്ലാം ജീവിതത്തെ നേരിട്ട് ബാധിക്കുകയും  പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം വേണം. അതിനുള്ള ചര്‍ച്ചയും നടപടികളുമൊക്കെ ലോകത്തിന്‍റെ പല കേന്ദ്രങ്ങളിലും നടന്നുവരികയാണ്.

അതിൽ തന്നെ പ്രധാനപെട്ട ഒരു കമ്മീഷൻ ആണ് ബ്രാൻഡ്‌ടൺലാൻഡ് കമ്മീഷൻ.

ദി ബ്രാൻഡ്‌ടൺലാൻഡ് റിപ്പോർട്ട്

1983 ഡിസംബറിൽ നോർക്കയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ ഡോ.ഗ്രൂ ഹാർലെം ബ്രണ്ടൽലാൻഡിനെ “മാറ്റത്തിന്റെ ഒരു ആഗോള അജണ്ട” അഭിസംബോധന ചെയ്യാൻ യുണൈറ്റഡ് നാഷൻസ് കമ്മീഷൻ അധ്യക്ഷനാക്കാൻ ആവശ്യപ്പെട്ടു. ഞങ്ങളുടെ കോമൺ ഫ്യൂച്ചർ എന്ന റിപ്പോർട്ടിന്റെ 1987 ൽ പുറത്തിറക്കിയതു മുതൽ ബ്രണ്ടൽലാൻഡ് “സുസ്ഥിരതയുടെ മാതാവ്” എന്ന് അറിയപ്പെടുന്നു. അതിൽ, “സുസ്ഥിര വികസനം” നിർവ്വചിക്കപ്പെടുകയും നിരവധി ആഗോള മുൻകൈകളുടെ അടിസ്ഥാനമാക്കുകയും ചെയ്തു.

“ഭാവി തലമുറകളെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി അപര്യാപ്തമായിരിക്കുന്ന ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുന്ന സുസ്ഥിര വികസനമാണ് വികസനം. വികസനം, സുസ്ഥിര വികസനം, വിഭവങ്ങൾ ചൂഷണം, നിക്ഷേപത്തിന്റെ ദിശ, സാങ്കേതിക വികാസത്തിന്റെ ദിശാബോധം, സ്ഥാപനവ്യത്യാസം എന്നിവയെല്ലാം പരസ്പര ബഹുമാനവും മാനുഷിക ആവശ്യങ്ങളും അഭിവാഞ്ഛകളും നിറവേറ്റുന്നതിനുള്ള നിലവിലുള്ളതും ഭാവിയിലുമായ സാധ്യതകളെ മെച്ചപ്പെടുത്തുന്നു. “- 
നമ്മുടെ പൊതു ഭാവി , ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി, വികസനം സംബന്ധിച്ച ലോക കമ്മീഷൻ, 1987ലാണ് പ്രബല്യത്തിൽ എത്തുന്നത്

സുസ്ഥിര വികസനത്തിന് സവിശേഷതകളുടെ ഒരു ശ്രേണി ഉണ്ട്:

  • പരിസ്ഥിതിക്ക് ദോഷം വരുത്താതെ സാമ്പത്തികവും സാമൂഹികവുമായ വികസനം കൈവരിക്കാൻ കഴിയുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
  • പരിസ്ഥിതിയുടെ പരിപാലനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിസിനസ്സും സർക്കാർ ശ്രമങ്ങളും സാമ്പത്തിക ലാഭം ഉണ്ടാക്കണം. അല്ലാത്തപക്ഷം, അവ സാമൂഹികമായും പാരിസ്ഥിതികമായും ഉചിതമാണെങ്കിലും, കാലക്രമേണ അവ സുസ്ഥിരമായിരിക്കാൻ കഴിയില്ല.
  • സുസ്ഥിര വികസനം ആളുകളുടെ ജീവിതനിലവാരം ഉയർത്താനും ശ്രമിക്കുന്നു
    സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്ക പെടണം. പൊതു ഗതാഗതം ഉപയോഗിക്കുക, പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗം, വിദ്യാഭ്യാസം മുതലായവ.

പുതുക്കാനാവാത്ത വിഭവങ്ങളുടെ മിതമായ ഉപയോഗവും പുനരുപയോഗ resources ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗത്തിലേക്കുള്ള പടിപടിയായുള്ള ശ്രമങ്ങളും .

സുസ്ഥിര വികസനം ചില ലക്ഷ്യങ്ങളിൽ ഊന്നി നിൽക്കുന്നു.അതു ഏകദേശം 2030ടെ നേടുമെന്നു ലക്ഷ്യമാക്കിയവയാണ്
ദാരിദ്ര്യ നിർമ്മാർജ്ജനം,വിശപ്പില്ലാത്തവസ്ഥ. ഒരുപാട് രാജ്യങ്ങളിൽ ഭക്ഷണക്ഷാമം നേരിടുന്നുണ്ട്. പട്ടിണിയും പോക്ഷക ആഹാരകുറവും മിക്കവാറും രാജ്യങ്ങളുടെ വളർച്ചക്ക് വിഘതമായ ഘടകമാണ്. ജൈവകൃഷിക്ക് പ്രാധാന്യം നൽകികൊണ്ട് സുസ്ഥിരമായ ഭക്ഷണം എല്ലാവർക്കും എത്തിക്കുക എന്ന ലക്ഷ്യത്തിലൂന്നി നിൽക്കുന്നു.

നല്ല ആരോഗ്യവും ക്ഷേമവും
ആരോഗ്യ രംഗത്തുള്ള പുത്തൻ ആശയങ്ങളും ഗുണനിലവാരമുള്ളതും, കുറഞ്ഞ ചിലവിലുള്ള ചികിത്സകളും ലക്ഷ്യമിടുന്നു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം.
അടിസ്ഥാന വികസനത്തിൽ വളരെയേറെ പ്രാധാന്യം നൽകുന്ന ഒന്നാണ് വിദ്യാഭ്യാസം. നല്ല വിദ്യാഭ്യാസമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണവും, സാമൂഹ്യ പ്രതിബദ്ധതയമുള്ള പൗരന്മാർ മുതൽക്കൂട്ടാണ്.
ലിംഗ സമത്വം
സ്ത്രീ പുരുഷ വിവേചനങ്ങൾ ഇല്ലാതെ തുല്ല്യ നീതിയുള്ള ഒരു സമൂഹമാണ് വികസനത്തിന്റെ മറ്റൊരു ഘടകം.
ശുദ്ധമായ വെള്ളവും ശുചിത്വവും.
ശുദ്ധജല ലഭ്യത വളരെ കുറഞ്ഞു കൊണ്ടിരിക്കുന്നു. ഉള്ള ജല സ്രോതസ്സുകൾ സംരക്ഷിക്കാനും, ഉപയോഗം പരിമിതപെടുത്താനും ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കുന്നതോടെ ആരോഗ്യരംഗത്തും മാറ്റങ്ങൾ കണ്ടുതുടങ്ങും. അതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു.

താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം.
പരമ്പരാഗത ഊർജ്ജ സ്രോതസുകൾ ഉപയോഗപെടുത്തികൊണ്ട് മറ്റു ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം കുറക്കുക.

മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും
ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് ജോലി. നമ്മുടെ ആവശ്യങ്ങൾക്കു ഉതകുന്ന മാന്യമായവേതനം നമുക്ക് ജോലിയിലൂടെ കണ്ടെത്താൻ കഴിയണം. അതുവഴി സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിയും.

വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ,അസമത്വം കുറയ്ക്കുക.
സുസ്ഥിര നഗരങ്ങളും കമ്മ്യൂണിറ്റികളും
ഉത്തരവാദിത്ത ഉപഭോഗവും ഉൽപാദനവും
കാലാവസ്ഥാ പ്രവർത്തനം
സമാധാനം, നീതി, ശക്തമായ ആസൂത്രണം ഇവയൊക്കെസുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങളാണ്.

സുസ്ഥിര വികസനമെന്നത് വെറുമൊരു ആശയമല്ല,ശക്തമായ ഒരാവശ്യമായിട്ടാണ് നമ്മുടെ മുന്നിലേക്ക്‌ വന്നിരിക്കുന്നത്. ഇനിയും നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വിഭവങ്ങൾ തീർന്നു പോകുകയും, അതിന്റെ അനന്തരഫലങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടി വരികയും ചെയ്യും. പ്രകൃതിയെ ചൂഷണം ചെയ്യാതെ നിലനിൽക്കുന്ന വികസന മാതൃകകൾ സൃഷ്ടിക്കാൻ മനുഷ്യന് കഴിയട്ടെയെന്നു പ്രത്യാശിക്കാം.

സുബി വാസു. നിലമ്പൂർ.✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: