ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ രണ്ടു ഗോളിൻ്റെ ജയം. കളിയുടെ 79-ാം മിനിറ്റിലും പിന്നീട് 92-ാം മിനിറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഗോളുകൾ എഎഫ്സി ഏഷ്യൻ കപ്പ് പ്രവേശന പ്രതീക്ഷകൾ സജീവമാക്കി. ഗ്രൂപ്പ് ഇയിൽ ഏഴു മത്സരങ്ങൾ കളിച്ച ഇന്ത്യ ഇതുവരെ ആറ്പോയിൻറ്ണ് നേടിയത്.
അറ്റാക്കിങ് ലൈനപ്പുമായി കളിച്ച ഇന്ത്യ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് കാഴ്ചവച്ചത് ആദ്യപകുതിയിൽ ചിംഗ്ലൻസെനയ്ക്ക മികച്ച അവസരം ലഭിച്ചു.ബ്രാണ്ടൻ എടുത്ത കോർണർ കിക്കിൽ സെനയുടെ ബുള്ളറ്റ് ഹെഡൽ ഗോൾളെന്ന് ഉറച്ചതായിരുന്നു. എന്നാൽ ബംഗ്ലാദേശ് പ്രതിരോധം ആ നീക്കം തടഞ്ഞു. ഒടുവിൽ സുനിൽ ഛേത്രി ഇന്ത്യയുടെ രക്ഷകനായി.
ഇന്ത്യയുടെ മറ്റു മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിൻറ്ടെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കാൻ ഇറങ്ങിയത്. ഫിഫ 2022 ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇതിനകം തന്നെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. നിലവിൽ ഇന്ത്യ ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ്.എഎഫ്സി 2023 ഏഷ്യൻ കപ്പിൻ്റെ മൂന്നാം റൗണ്ടിൽ നേരിട്ട് ഇടം ഇന്ത്യയ്ക്ക് ഇതുവരെ ഉറപ്പായിട്ടില്ല.
. അവസാന മത്സരത്തിൽ അഫ്ഗാനിസ്താനാണ് എതിരാളികൾ. അതും വിജയിക്കാനായാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കാനാകും…….