17.1 C
New York
Wednesday, September 22, 2021
Home US News ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ മികച്ച സംഘടനയെ ആദരിക്കുന്നു; നോമിനേഷൻ നൽകാം.

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ മികച്ച സംഘടനയെ ആദരിക്കുന്നു; നോമിനേഷൻ നൽകാം.

റിപ്പോർട്ട്: അനിൽ മാറ്റത്തികുന്നേൽ

ചിക്കാഗോ: നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര കോൺഫറൻസിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനക്ക് അവാർഡ് നൽകുന്നു.

കോവിഡ്  കാലമാണെങ്കിലും അത് അവഗണിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയ പല സംഘടനകളുമുണ്ട്.   സമൂഹം വിഷമത നേരിട്ടപ്പോൾ പിന്നോക്കം പോകാതെ സഹായഹസ്തവുമായി എത്തിയ സംഘടനകളെ നമുക്ക് മറക്കാനാവില്ല. ആപദ്ഘട്ടങ്ങളിലാണ് മികച്ച പ്രവർത്തനങ്ങൾ പലപ്പോഴും കാണാനാകുക.

സംഘടനാ ഭാരവാഹികൾക്കും വ്യക്തികൾക്കും മികച്ച സംഘടനയെ നോമിനേറ്റ് ചെയ്യാം. സംഘടനയുടെ പ്രവർത്തനങ്ങൾ , അവ ജനജീവിതത്തെ എങ്ങനെ സഹായിച്ചു, നേതാക്കളുടെ അർപ്പണ ബോധം തുടങ്ങിയവ ഉൾപ്പെടുത്തി നോമിനേഷനുകൾ നൽകുക. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി മികച്ച സംഘടനയെ അവയിൽ നിന്ന് തെരഞ്ഞെടുക്കും.  നിർദേശങ്ങൾ indiapressclubofna@gmail.com എന്ന ഇമെയിൽ വഴി ഒക്ടോബര് 31 നു മുൻപായി അറിയിക്കണം.

ഇത്തരമൊരു സംരംഭം പ്രസ് ക്ലബ് നടത്തുന്നത് ഇതാദ്യമാണ്. സംഘടനകളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നും എല്ലാ സംഘടനകളുമായും പ്രസ് ക്ലബ് എന്നും നല്ല ബന്ധമാണ് പുലർത്തുന്നതെന്നും  പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ് എന്നിവർ ചൂണ്ടിക്കാട്ടി.

നിർദേശങ്ങൾ ഒക്ടോബർ 31 -നു മുൻപ് ലഭിക്കണം. നിർദേശങ്ങൾ അയക്കാനുള്ള ഈമെയിൽ: indiapressclubofna@gmail.com അല്ലെങ്കിൽ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...
WP2Social Auto Publish Powered By : XYZScripts.com
error: