17.1 C
New York
Thursday, September 23, 2021
Home US News ഇന്ത്യ പ്രസ് ക്ലബ് ഇന്റർ നാഷണൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുക്കും:- സണ്ണി മാളിയേക്കൽ

ഇന്ത്യ പ്രസ് ക്ലബ് ഇന്റർ നാഷണൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുക്കും:- സണ്ണി മാളിയേക്കൽ

റിപ്പോർട്ട്: പി പി ചെറിയാന്‍

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ്ഓഫ് നോർത്ത് അമേരിയ്ക്ക നവംബര് 11 മുതൽ 14 ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീഡിയ കോൺഫറൻസ് വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുകുമെന്ന്‌ നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.

സെപ്റ്റംബർ 6 ഞായറാഴ്ച വൈകീട്ട് ഗാർലണ്ടിലുള്ള ഇൻഡ്യ ഗാർഡൻസിൽ ചേർന്ന ചേർന്ന ഇന്ത്യാ പ്രസ് നോർത്ത് ടെക്സാസ് ചാപ്റ്റർ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സണ്ണി .മെമ്പര്മാര്ക് ചിക്കാഗോയിലേക്കു പോകുന്നതിനു പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്ന് നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ശ്രീ ബിജിലി ജോർജ് അറിയിച്ച കാര്യത്തെ കുറിച്ചുള്ള പുരോഗതി യോഗം ചർച്ചചെയ്തു. . കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൂടുതൽ അംഗങ്ങളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നാഷണൽ കമ്മറ്റി രൂപം നല്കിയിട്ടുള്ളതെന്നു ബിജിലി വെളിപ്പെടുത്തി . ഡാലസിലെ വ്യവസായപ്രമുഖനും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും ചാപ്ടർ മുൻ പ്രസിഡന്റുമായ ശ്രീ ടി .സി ചാക്കോ കോൺഫ്രൻസിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു

ചാപ്റ്റർ പ്രസിഡെന്റ് സണ്ണി മാളിയേക്കൽ തൽസ്ഥാനത്തു തുടരുന്നതിനു ചില പ്രായോഗീക ബുദ്ധിമുട്ടുകൾ ഉള്ളതിന്നാൽ രാജി സന്നദ്ധത അറിയിച്ചുവെങ്കിലും ചാപ്റ്റർ പൊതുയോഗത്തിൽ അംഗങ്ങളുടെ താല്പര്യം കണക്കിലെടുത്തും അടുത്ത തിരെഞ്ഞെടുപ്പ് വരെ താത്കാലിക പ്ര സിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഉചിതമല്ലെന്നു അംഗങ്ങൾ രേഖാമൂലം അറിയിക്കുകയും , കേന്ദ്ര നേത്ര്വത്വം സണ്ണി മാളിയേക്കൽ മാറി നിൽക്കുന്നതിൽ അസംതൃപ്തി പ്രകടിപ്പികുകയും ചെയ്തതിനാൽ , സണ്ണി മാളിയേക്കൽ അടുത്ത തിരെഞ്ഞെടുപ്പ് വരെ തൽ സ്ഥാനത്തു തുടരണമെന്ന ചാപ്റ്റർ മുൻപ്രസിഡന്റിന്റെ(റ്റി സി ചാക്കോ ) നിർദേശം സണ്ണി അംഗീകരിച്ചു. അംഗങ്ങൾ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്തു . എബ്രഹാം തെക്കേമുറി , സിജു വി ജോർജ് , തോമസ് കോശി (സണ്ണി),സാം മാത്യു , ബെന്നി , രവി എടത്വാ , എന്നിവർ തങ്ങളുടെ അഭിപ്രായം ഓൺലൈനിലൂടെ രേഖപ്പെടുത്തി. സെക്രട്ടറി പി പി ചെറിയാൻ നന്ദി രേഖപ്പെടുത്തി . മീറ്റിങ്ങിനു ശേഷം ശ്രീ പി സി ചാക്കോ വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു

റിപ്പോർട്ട്: പി പി ചെറിയാന്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: