ദോഹ: ഏഷ്യൻ കപ്പ് സാധ്യത നിലനിർത്താൻ വേണ്ടി ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഇന്ന് അയൽക്കാരായ ബംഗ്ലാദേശിനെ നേരിടുന്നത്. ഇന്ത്യ ഇപ്പോൾ നിലവിൽ ഇ ഗ്രൂപ്പിൽ 4-ാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് ടൂർണമെൻ്റിൽ മത്സരിക്കാൻ സാധ്യത നിലനിർത്തണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിന് തോൽപ്പിക്കണം. അതുകൊണ്ട് ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്.