കൊൽക്കത്ത: പ്രമുഖ ബംഗാളി ചലചിത്രകാരൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു. ഏറെ നാളായി ഡയാലിസിന് വിധേയനായിരുന്ന ബുദ്ധദേബ് ഇന്ന് രാവിലെ 8 മണിക്കാണ് അന്തരിച്ചത്.ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിലൊരാളായ ബുദ്ധദേബിന് അഞ്ചു തവണയാണ് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
2008 ൽ സ്പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട് ഉത്തര, സ്വപ്‌നീർ ദിൻ എന്നീ സിനിമകൾക്ക് മികച്ച സംവിധായകനുള്ള ബഹുമതി ലഭിച്ചു. ഭാഗ് ബഹദൂർ, ലാൽ ദർജ, കാലപുരുഷ്, തഹേദാർ കഥ എന്നിവയാണ് ബുദ്ധദേവ് ദാസ് ഗുപ്തയുടെ ശ്രദ്ധേയ ചിത്രങ്ങൾ
സംവിധായകൻ, തിരക്കഥാ കൃത്ത്, കവി എന്നീ നിലകളിലെല്ലാം ബുദ്ധദേബ് തന്റെ കഴിവ് തെളിയിച്ചു. ഇന്ത്യൻ സിനിമയെ സത്യജിത് റായ്ക്ക് ശേഷം ലോകവേദിയിലെത്തിച്ച മഹാപ്രതിഭയെ നഷ്ടപ്പെട്ടെന്ന് സിനിമാലോകത്തെ പ്രമുഖർ അനുശോചിച്ചു.