17.1 C
New York
Wednesday, May 31, 2023
Home US News ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ്, പ്രതിഷേധവുമായി പി എം എഫ്

ഇന്ത്യൻ വിമാനത്താവളങ്ങളിൽ കോവിഡിന്റെ മറവിൽ വൻ തട്ടിപ്പ്, പ്രതിഷേധവുമായി പി എം എഫ്

 (പി പി ചെറിയാൻ, ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

ന്യൂയോർക്ക്: അമേരിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും  നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നിറങ്ങുന്ന യാത്രക്കാർക്കു ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രത്യകിച്ചു കേരളത്തിലെ വിമാനത്താവളങ്ങളിൽ  വീണ്ടും ടെസ്റ്റ് ചെയ്തു പണം തട്ടിയെടുക്കുന്ന അധികൃതരുടെ നടപടികളെ  പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന ശക്തമായി അപലപിച്ചു.

3 കുട്ടികളുമായി ഒരു കുടുംബം വന്നിറങ്ങുകയാണെങ്കിൽ അവർ ടെസ്റ്റിന്റെ പേരിൽ ഒരാൾക്ക് 1800 രൂപ തോതിൽ 9000 രൂപ അടക്കേണ്ടതായി വരും, അത് പോലെ നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുന്ന യാത്രക്കാർക്ക് കൊച്ചിൻ വിമാനത്താവളത്തിൽ അവരുടെ ബാഗുകളിൽ നിർബന്ധിച്ചു പ്ളാസ്റ്റിക് കവർ ചെയ്യിച്ചു ഓരോ യാത്രക്കാരനിൽ നിന്നും 800 രൂപ വെച്ച് ഈടാക്കുന്നതായി ദോഹയിലെകുള്ള യാത്രക്കാരൻ  മാജിക് ടൂർസ് മാനേജിങ് ഡയറക്ടർ ശ്രീ അജി കുര്യാക്കോസ് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമുമായി അദ്ദേഹത്തിന്റെ ദുരനുഭവം വിവരിച്ചു ഇതിനു വേണ്ടി ഒരു സംഘം ആളുകൾ എയർപോർട്ടിൽ തമ്പടിച്ചിരിക്കുകയാണെന്നും അപ്പോൾ തന്നെ പ്രസ്തുത വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ ചൂഷണം ചെയുന്ന ഇത്തരം നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കാണിച്ചു കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയനും നോർക്ക ഡയറക്ടർ ബോർഡിനും കത്തെഴുതിയിട്ടുണ്ടെന്ന് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, യു .എസ്. എ. കോഓർഡിനേറ്റർ ഷാജി രാമപുരം  എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: