17.1 C
New York
Saturday, August 13, 2022
Home Pravasi ഇന്ത്യൻ വംശജരായ വിദേശികൾക്ക് ഒരു സന്തോഷവാർത്ത: ഒ.സി.ഐ കാർഡുകൾ പുതുക്കുന്ന നിയമം നിർത്തലാക്കി .

ഇന്ത്യൻ വംശജരായ വിദേശികൾക്ക് ഒരു സന്തോഷവാർത്ത: ഒ.സി.ഐ കാർഡുകൾ പുതുക്കുന്ന നിയമം നിർത്തലാക്കി .

രാജു ശങ്കരത്തിൽ

ന്യൂഡൽഹി: നാളുകളായി ഓ.സി.ഐ കാർഡ് ഉടമകളെ ആശയക്കുഴപ്പത്തിലാക്കിയ ” വീണ്ടും പുതുക്കൽ” എന്ന നിയമം ഇതാ ഇല്ലാതെയാവുന്നു . ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ വീണ്ടും പുതുക്കി വിതരണം ചെയ്യുന്നതിനുള്ള നിയമങ്ങൾ സർക്കാർ വ്യാഴാഴ്ച ഒഴിവാക്കി. ഇതോട് നാളുകളായി പ്രവാസികളായ ഓ.സി.ഐ കാർഡുടമകൾ അനുഭവിച്ചു വന്ന പ്രതിസന്ധിക്ക് വിരാമമാകുന്നു .

ഓരോ തവണയും ഒരു പുതിയ പാസ്‌പോർട്ട് അയാൾക്ക് / അവൾക്ക് 20 വയസ്സ് വരെ എടുക്കുമ്പോഴും അവർ ഓ.സി.ഐ ഉടമകൾ ആണെങ്കിൽ പാസ്പോർട്ട് പുതുക്കുന്തോറും ഓ സി ഐ യും പുതുക്കണം എന്ന നിയമം റദ്ദ് ചെയ്തു. എന്നാൽ ചെറുപ്പത്തിലേ എടുത്ത ഓ.സി.ഐ കാർഡ് ആണെങ്കിൽ 20 വയസ്സിനു ശേഷം ഒരു തവണ പുതുക്കണം. അവന്റെ / അവളുടെ മാറിയ മുഖ സവിശേഷതകൾ കാരണമാണ് വീണ്ടും പുതുക്കേണ്ടതായി വരുന്നത് . എന്നാൽ 20 വയസു വരെ ഓരോ തവണയും പുതിയ പാസ്പോർട്ട് കിട്ടുമ്പോൾ പുതിയ പാസ്പോർട്ട് കോപ്പിയും പുതിയ ഒരു ഫോട്ടോയും ഓസി.ഐ. യുടെ വെബ് സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം.

അതേപോലെ 50 വയസ്സിനു മുൻപ് ഓ.സി.ഐ എടുത്തവർ 50 വയസ്സിനു ശേഷം എപ്പോൾ പുതിയ പാസ്പോർട്ട് എടുക്കുന്നുവോ അപ്പോൾ ഓ സി ഐ യും പുതുക്കണം എന്ന നിയമവും ഇതോടുകൂടി ഇല്ലാതെയായി. എന്നാൽ 50 വയസു കഴിഞ്ഞ് പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ ഒരു തവണ പുതിയ പാസ്പോർട്ട് കോപ്പിയും സ്വന്തം ഫോട്ടോയും ഓ.സി.ഐ. വെബ് പേജിൽ അപ്പ്ലോഡ് ചെയ്യണം.. പുതിയ പാസ്പോർട്ട് കിട്ടി മൂന്നു മാസത്തിനുള്ളിൽ ഇത് ചെയ്തിരിക്കണം എന്നാണ് നിബന്ധന.

അപ് ലോഡ് ചെയ്യുന്ന വിവരങ്ങൾ വെബ് ഡോക്യുമെന്റായി രജിസ്റ്റർ ചെയ്താലുടൻ ഇതു ശരിവച്ചുകൊണ്ടുള്ള ഇ-മെയിൽ സന്ദേശം തിരികെ ലഭിക്കും. പോർട്ടലിൽ അപ് ലോഡ് ചെയ്യുന്ന വിവരങ്ങൾ ശരിവച്ചുകൊണ്ടുള്ള സന്ദേശം ലഭിക്കാൻ വൈകിയാലും ആ ദിവസങ്ങളിൽ ഇന്ത്യയിലേക്കോ തിരിച്ചോ ഉള്ള യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് വിജ്ഞാപനത്തിൽ എടുത്തുപറയുന്നുണ്ട്.

ഒസിഐ കാർഡ് ഉള്ളയാളുടെ ഭർത്താവ്/ഭാര്യ വിദേശ വംശജർ ആണെങ്കിൽ അവർ ഓരോ തവണ പാസ്പോർട്ട് എടുക്കുമ്പോഴും പാസ്പോർട്ട് കോപ്പിയും ഫോട്ടോയും അപ് ലോഡ് ചെയ്യണം. അതുകൂടാതെ ഇവരുടെ വിവാഹ ബന്ധം ഇപ്പോഴും നിലനിൽക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന സത്യവാങ് മൂലം നൽകുകയും വേണം. ഇതും പാസ്പോർട്ട് കിട്ടി മൂന്നു മാസത്തിനുള്ളിൽ ചെയ്യണം. ഈ സർവീസിനൊന്നും ഫീസ് ഈടാക്കുന്നതല്ല. തികച്ചും സൗജന്യമാണ്.!!

ഒ.സി.ഐ. കാർഡ് പുതുക്കുന്നതിന് നിലവിലുള്ള ചട്ടങ്ങൾ ലഘൂകരിച്ചുകൊണ്ടുള്ള ഈ പുതിയ കേന്ദ്രസർക്കാർ വിജ്ഞാപനം വിവിധ രാജ്യങ്ങളിലെ ഒ.സി.ഐ. കാർഡ് ഹോൾഡർമാരായ മുപ്പത്തി ഏഴു ലക്ഷത്തി എഴുപത്തിരണ്ടായിരം ഇന്ത്യൻ വംശജർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: