(വാർത്ത: പി.പി. ചെറിയാൻ)
കലിഫോർണിയ ∙ ബോർഡർ ഗവാസ്ക്കർ ട്രോഫി ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി സത്യ നദല്ലയും സുന്ദർ പിച്ചെയും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിൽ വിജയം നേടിയതിൽ സുപ്രധാന പങ്കുവഹിച്ച ശുഭ്മാൻ ഗിൽ, ഋഷഭ് പത്ത്, ചേതേശ്വർ പൂജാര എന്നിവരെയാണ് പേരെടുത്ത് പറഞ്ഞ് ഇരുവരും അഭിനന്ദിച്ചത്.
അവസാന മണിക്കൂറിലെ ഇവരുടെ പ്രകടനമാണ് ഇന്ത്യൻ ടീമിനെ ട്രോഫി നേടാൻ സഹായിച്ചതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

2019 ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന വേൾഡ് കപ്പ് മത്സരം കാണുന്നതിന് അവസരം ലഭിച്ചിരുന്നുവെന്ന് സത്യ നദല്ല അനുസ്മരിച്ചു. ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. സുനിൽ ഗവാസ്ക്കർ, സച്ചിൻ എന്നിവർക്കു ശേഷം എത്തിയ പുതിയ കളിക്കാർ ഇന്ത്യയുടെ അഭിമാനം ഉയർത്തി പിടിക്കുന്നതിൽ വിജയിച്ചതായി സുന്ദർ പിച്ചെ പറഞ്ഞു. ഓസ്ട്രേലിയൻ താരങ്ങളും നല്ല പ്രകടനം കാഴ്ചവച്ചതായി ഇരുവരും അഭിപ്രായപ്പെട്ടു.
