17.1 C
New York
Wednesday, September 22, 2021
Home US News ഇന്ത്യൻ കോൺസുലേറ്റ് വിദേശകാര്യ മന്ത്രിക്ക് നൽകിയ വിരുന്നിൽ ഫോമാ പങ്കെടുത്തു.

ഇന്ത്യൻ കോൺസുലേറ്റ് വിദേശകാര്യ മന്ത്രിക്ക് നൽകിയ വിരുന്നിൽ ഫോമാ പങ്കെടുത്തു.

(ഫോമാ ന്യൂസ് ടീം)

ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ  വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീമതി മീനാക്ഷി ലേഖിക്ക്  നൽകിയ  വിരുന്നിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഫോമയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.  വിരുന്നിൽ യു.എസ്  കോൺസുലർ ജനറൽ രൺധീർ ജയ്‌സ്വാൾ, ഡെപ്യൂട്ടി കോൺസുലാർ ജനറൽ ഡോക്ടർ വരുൺ ജെഫ് , കമ്മ്യൂണിറ്റി അഫയേഴ്‌സ് വിഭാഗം തലവൻ ശ്രീ എ .കെ വിജയകൃഷ്ണൻ, കോൺസുലേറ്റിലെ  മറ്റ് ഉദ്യോഗസ്ഥർ  വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനാ നേതാക്കളും പങ്കെടുത്തു.

അമേരിക്കയിലെ പ്രവാസികൾ ഇന്ത്യയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഇന്ത്യയുടെ അമ്പാസഡർമാരായി പ്രവർത്തിക്കാനും തയ്യാറാകുന്നത് വളരെ സന്തോഷം ജനിപ്പിക്കുന്നതാണെന്ന് മന്ത്രി ശ്രീമതി മീനാക്ഷി ലേഖി പറഞ്ഞു.  ഇന്ത്യ 75 ആം സ്വാന്ത്രന്ത്ര്യദിനം ലോകമെമ്പാടും ആഘോഷിക്കുന്ന വേളയിൽ ഭാരതീയ പ്രവാസികളെയും, സംഘടനാ നേതാക്കാളെ കാണാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയായ ശ്രീ വി. മുരളീധരനിൽ നിന്ന് ഫോമാ കേരളത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും അമേരിക്കൻ മലയാളികളോട് അതിന് പ്രത്യേക നന്ദിയുണ്ടെന്നും സ്വാകാര്യ സംഭാഷണത്തിൽ മന്ത്രി ഫോമാ പ്രസിഡന്റ് അനിയൻ ജോര്ജിനോട് പറഞ്ഞു.

കേരള ഹിന്ദു ന്യൂ ജേഴ്‌സിയുടെ പ്രസിഡൻറും  കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ മുൻ പ്രസിഡന്റ്മായ  സഞ്ജീവ് നായർ, ലോക യോഗ കമ്മ്യൂണിറ്റിയുടെ സ്ഥാപകൻ ഗുരുജി ദിലീപ് കുമാർ,  ഫൊക്കാനാ നേതാവ്  ജോർജ്ജി വർഗ്ഗീസ്‌ എന്നവരും  ചടങ്ങിൽ പങ്കെടുത്തു.

(ഫോമാ ന്യൂസ് ടീം)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...
WP2Social Auto Publish Powered By : XYZScripts.com
error: