17.1 C
New York
Wednesday, November 29, 2023
Home US News ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് സംവാദം 20-നു ശനിയാഴ്ച

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് സംവാദം 20-നു ശനിയാഴ്ച

നോർത്തമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് സംവാദം മാർച്ച് 20-നു 12  മണിക്ക് ശനിയാഴ്ച സൂമിൽ നടക്കും.  കേരളത്തിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്കും, കൂടാതെ രാഷ്ട്രീയ താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കും ഒരേ വേദിയിൽ സംവദിക്കാനുള്ള അവസരം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുകയാണ്.

പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ‘മാധ്യമ സംഗമം 2021’ മുതിർന്ന മൂന്നു മാധ്യമ പ്രവർത്തകരായ ആർ.ശ്രീകണ്ഠൻ നായർ, എം.ജി. രാധാകൃഷ്ണൻ, എൻ.പി.ചന്ദ്രശേഖർ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയതിനു ശേഷം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുന്ന ഈ ‘ഇലക്ഷൻ ഡിബേറ്റി’നു വമ്പിച്ച പ്രതികരണം കിട്ടി കഴിഞ്ഞു. നിരവധി ആൾക്കാർ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

മുന്നണികളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം എം.എൽ.എ (എൽ.ഡി.എഫ്),  കെ.പി.സി.സി. സെക്രട്ടറി സി.എസ. ശ്രീനിവാസ് (യു.ഡി.എഫ്),  ബി.ജെ.പി മുൻ സ്റേറ് സെക്രട്ടറി ബി. രാധാകൃഷ്ണൻ (എൻ.ഡി.എ), എന്നിവരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്.

ഇവരോടൊപ്പം അമേരിക്കയിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കും. അതിനാൽ തീപാറുന്ന ചർച്ച പ്രതീക്ഷിക്കാം.  ഈ ഇലക്ഷൻ ഡിബേറ്റിന്റെ മോഡറേറ്റർമാർ അമേരിക്കയിലെ പ്രമുഖരായ രണ്ടു മാധ്യമ പ്രവർത്തകർ സുനിൽ തൈമറ്റവും, ജിനേഷ് തമ്പിയുമാണ്.

അധികാരം നിലനിർത്താൻ ഇടതു മുന്നണിയും ഭരണം പിടിക്കാൻ യു.ഡി.എഫും. എല്ലാ അടവുകളും പയറ്റുന്നു. ഇതിനിടയിലാണ് ബി.ജെ.പിയുടെ മുന്നേറ്റം. അത് ഫലത്തെ എങ്ങനെ ബാധിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 35 സീറ്റിൽ ജയിച്ചാൽ തങ്ങൾ ഭരണം നടത്തുമെന്നാണ് ബി.ജെ.പിയുടെ വെല്ലുവിളി.

ഇലക്ഷൻ അടുക്കും തോറും ചിത്രം മാറി മറിയുകയാണ്. കേരളത്തിൽ പ്രവചനങ്ങൾ അത്ര കണ്ട് ഫലിക്കാറില്ല. അതിനാൽ എല്ലാവരും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്.

പങ്കെടുക്കുന്നവർക്കും ചോദ്യങ്ങൾ ചോദിക്കാം. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക www.indiapressclubna.org/electiondebate.  

കൂടുതൽ വിവരങ്ങൾക്ക് 9176621122 

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/11/2023)

പത്തനംതിട്ട --ഭിന്നശേഷിദിനാഘോഷം- കലാകായികമേള ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കലാകായികമേള 'ഉണര്‍വ് 2023' സംഘടിപ്പിക്കും. കായികമേള ഡിസംബര്‍ ഒന്നിനും കലാമേള മൂന്നിനും രാവിലെ...

‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ...

നിമ്രോദ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'നിമ്രോദ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന...

ഫാർമേഴ്‌സ് ബ്രാഞ്ചിലെ വീട്ടിനുള്ളിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി അറസ്റ്റിൽ

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാലസ്): താങ്ക്സ് ഗിവിംഗിന് പിറ്റേന്ന് ഫാർമേഴ്‌സ് ബ്രാഞ്ച് ഹോമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.എന്നാൽ വിശദാംശങ്ങൾ പോലീസ് വെളിപ്പടുത്തിയിട്ടില്ല ഡാലസ്...
WP2Social Auto Publish Powered By : XYZScripts.com
error: