17.1 C
New York
Monday, November 29, 2021
Home US News ഇന്ത്യാ പ്രസ്ക്ലബ് ദേശീയ സമ്മളനത്തിനു ഡാളസ് ചാപ്റ്ററിന്റെ പൂർണപിന്തുണ:

ഇന്ത്യാ പ്രസ്ക്ലബ് ദേശീയ സമ്മളനത്തിനു ഡാളസ് ചാപ്റ്ററിന്റെ പൂർണപിന്തുണ:


ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  നോർത്ത് ടെക്സസ് ചാപ്റ്റർ  പൊതു യോഗം പ്രസിഡണ്ട് സണ്ണി മാളിയേക്ക ലിന്റെ അധ്യക്ഷതയിൽ  ജൂലൈ 18 ഞായറാഴ്ച വൈകീട്ട് ഗാർലണ്ടിലുള്ള ഇന്ത്യ ഗാർഡൻസിൽ  വച്ച് നടന്നു.

നവംബർ 11 മുതൽ 14  വരെ ചിക്കാഗോയിൽ നടക്കുന്ന പ്രസ് ക്ലബ് നാഷണൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിന്   നോർത്ത് ടെക്സസ് ചാപ്റ്ററിന്റെ എല്ലാവിധ സഹകരണങ്ങളും പൊതുയോഗം ചെയ്തു വാഗ്ദാനം  ചെയ്തു. എല്ലാ അംഗങ്ങളും ഇതിനായി  ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് പ്രസിഡൻറും സെക്രട്ടറിയും  അഭ്യർത്ഥിച്ചു.

ദേശീയ സമ്മേളനത്തിനുള്ള  ആദ്യത്തെ രജിസ്ട്രേഷൻ ഡാളസിൽ നിന്നും നൽകുവാൻ കഴിഞ്ഞതിൽ  അഭിമാനിക്കുന്നതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു  . ഡാളസ് ചാപ്റ്ററിൽനിന്നുള്ള  അംഗങ്ങൾ   എല്ലാവരും  ഒന്നിച്ചു പോവുകയാണെങ്കിൽ ട്രാവൽ ഡിസ്കൗണ്ട് കിട്ടുന്ന കാര്യത്തെക്കുറിച്ചും ആവശ്യമെങ്കിൽ പ്രത്യേക വാഹനം ബുക്ക് ചെയുന്നതിനെക്കുറിച്ചും  നാഷണൽ സെക്രട്ടറി ബിജിലി  വിശദീകരിച്ചു .

 ചാപ്റ്റർ പ്രസിഡൻറ് സണ്ണി മാളിയേക്കൽ  വ്യക്തി പരമായ ചില കാരണത്താൽ സംഘടനയിൽ തുടരാൻ കഴിയുകയില്ലെന്നും  രാജിവയ്ക്കുകയാണെന്ന് യോഗത്തെ അറിയിച്ചു . പൊതുയോഗം രാജി അംഗീകരിച്ചു .നാഷണൽ സെക്രട്ടറി ബിജിലി ജോർജ് കീഴ്വഴക്കമനുസരിച്ചു സംഘടനയുടെ ചാപ്റ്റർ  വൈസ് പ്രസിഡണ്ട് ജോസ് പ്ലാക്കാട്ടിനെ താത്കാലിക ചുമതല ഏൽപ്പിക്കുകന്നതിന്  നിർദേശിക്കുകയും എക്സിക്യൂട്ടീവ് കമ്മിറ്റി ആ നിർദേശം  അംഗീകരിക്കും ചെയ്തു.

സിജു  വി ജോർജ്, ബെന്നി ജോൺ, സജി സ്റ്റാർ ലൈൻ, ഫിലിപ്പ് തോമസ് (പ്രസാദ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാം മാത്യു സ്വാഗതവും ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ നന്ദിയും പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: