17.1 C
New York
Wednesday, September 22, 2021
Home US News ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ : ജെയ്‌ബു മാത്യു...

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ : ജെയ്‌ബു മാത്യു ഗോൾഡ് സ്പോൺസേർ

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: ചിക്കാഗോ: IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന അന്താരാഷ്‌ട്ര മീഡിയാ  കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസർ ആയി ചിക്കാഗോയിലെ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവും ടാക്സ് കണ്സൽട്ടന്റുമായ ജെയ്‌ബു മാത്യു എത്തും. അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനായ ജെയ്‌ബു മാത്യു ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രവാസി കേരളാ കോൺഗ്രസ്സിന്റെ പ്രസിഡന്റും കൂടിയാണ്. ഇല്ലിനോയി മലയാളി അസോസോസിയേഷന്റെ സ്ഥാപക നേതാവ് കൂടിയായ ജെയ്‌ബു, നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായാ കത്തോലിക്കാ ഇടവകയായ  ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിന്റെ സ്ഥാപനത്തിൽ മുഖ്യ പങ്കു വഹിക്കുകയും ചിക്കാഗോ കെ സി എസ് ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ചിക്കാഗോയിലെ മലയാളി സംഘടനകൾക്കും മാധ്യമങ്ങൾക്കും എന്നും സാമ്പത്തിക പിന്തുണ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള ജെയ്‌ബു മാത്യു കുളങ്ങരയുടെ   പിന്തുണക്ക് IPCNA നാഷണൽ കമ്മറ്റിക്ക് വേണ്ടി നന്ദി അറിയിക്കുന്നതാണ് നാഷണൽ പ്രസിഡണ്ട് ശ്രീ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന കോൺഫറൻസ്, ചിക്കാഗോയുടെ സബർബ്ബായ ഗ്ലെൻവ്യൂവിലെ റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സിൽ വച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലുടനീളമുള്ള വിവിധ നഗരങ്ങളിൽ നിന്നും മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും IPCNA യുടെ 9 മത് കോൺഫ്രൻസിൽ പങ്കെടുക്കും. കൂടാതെ കേരളത്തിൽ നിന്ന് മാധ്യമ രംഗത്തും രാഷ്ട്രീയരംഗത്തും നിന്നുള്ള വിവിധ വിശിഷ്ട വ്യക്തികളും പരിപാടികളിൽ സജീവമായി പങ്കെടുക്കും.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്, ഓഡിറ്റർ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവർ അടങ്ങിയ  എക്സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറി ബോർഡും കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: