17.1 C
New York
Wednesday, September 22, 2021
Home US News ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ : സഞ്ജു പുളിക്കത്തൊട്ടിയിൽ...

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ : സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൻവുഡ്‌ മോർഗേജ്, ചിക്കാഗോ) ഗോൾഡ് സ്പോൺസർ

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: ചിക്കാഗോ: IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന അന്താരാഷ്‌ട്ര മീഡിയാ  കോൺഫറൻസിന് ഉദാരമായ സാമ്പത്തികമായ പിന്തുണയോടെ സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൻവുഡ്‌ മോർഗേജ് ) ഗോൾഡ് സ്പോൺസർ ആകും.  ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഠിനാധ്വാനം കൊണ്ടും ആത്മാർത്ഥത കൊണ്ടും മോർഗേജ് രംഗത്ത് പ്രശസ്തിയിലേക്കുയർന്നിട്ടുള്ള ചിക്കാഗോയിലെ പ്രമുഖ വ്യവസായിയാണ് സഞ്ചു പുളിക്കത്തൊട്ടിയിൽ.  ലിങ്കൻവുഡ്‌ മോർഗേജ് എന്ന സ്ഥാപനത്തിലൂടെ വളരെ സുതാര്യതയോടെയും വേഗതയോടെയും ലോണുകൾ കൃത്യതയോടെ ലഭ്യമാക്കികൊണ്ട് ഉപഭോക്താവിന്റെ  വിശ്വാസം കാത്തുസൂക്ഷിക്കുവാൻ മുന്നിട്ടു നിൽക്കുന്ന സഞ്ചു, ചിക്കാഗോയിലെ മലയാളി സംഘടനകളിലെ നിറ സാന്നിധ്യം കൂടിയാണ്. എത്ര സങ്കീർണ്ണമായ സാമ്പത്തിക – ക്രെഡിറ്റ് അവസ്ഥയായാലും, മിതമായ നിരക്കിലും സമബയബന്ധിതമായും ഭവന വായ്‌പകൾ ലഭ്യമാക്കികൊണ്ട് ചിക്കാഗോയിലെ ഏറ്റവും വേഗം വളരുന്ന മോർഗേജ് ബ്രോക്കേറേജ്‌ സ്ഥാപനമായി ലിങ്കൻവുഡ്‌ മോർഗേജ് ഇതിനകം തന്നെ വളർന്നിട്ടുണ്ട്.    ഗോൾഡ്  സ്പോൺസർ ആയി മീഡിയാ കോൺഫറൻസിന് പിന്തുണ നൽകുന്ന  സഞ്ചു പുളിക്കത്തൊട്ടിയിലിന്  നന്ദി അറിയിക്കുന്നതായി  IPCNA നാഷണൽ കമ്മറ്റിക്ക് വേണ്ടി നാഷണൽ പ്രസിഡണ്ട് ശ്രീ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്, ഓഡിറ്റർ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവർ അടങ്ങിയ  എക്സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറ കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: