17.1 C
New York
Wednesday, August 10, 2022
Home US News ഇന്ത്യാന പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ - വംശീയത സംശയിക്കുന്നതായി സിക്ക്...

ഇന്ത്യാന പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ – വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഇന്ത്യാനാപോലിസ്: ഏപ്രില്‍ 15 വ്യാഴാഴ്ച ഇന്ത്യാന പോലിസിലെ ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ മാസ് ഷൂട്ടിങ്ങില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ നാലുപേര്‍ സിക്ക് വംശജരാണെന്നും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ സിക്ക് വംശജര്‍ ഉണ്ടോ എന്നു വ്യക്തമല്ലെന്നും ഇന്ത്യാന പോലിസ് അറിയിച്ചു. അറ്റ്‌ലാന്റാ സ്പായില്‍ നടന്ന (മാര്‍ച്ച്) വെടിവയ്പിനു ശേഷം നടക്കുന്ന 45-ാമത്തെ മാസ്സ് ഷൂട്ടിങ്ങാണിത്.

മറിയോണ്‍ കൗണ്ടി കൊറോണര്‍ ഓഫിസും മെട്രോപൊലിറ്റന്‍ ഓഫിസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ മരിച്ച എട്ടുപേരുടേയും വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അമര്‍ജിത് ജോഹല്‍ (66), ജസ്‌വിന്ദര്‍ കൗര്‍ (64), അമര്‍ജിത് സ്‌ക്കോണ്‍ (48), ജസ്വിന്ദര്‍ സിംഗ് (68), കാര്‍ലി സ്മിത്ത് (19), സമറിയ ബ്ലാക്ക്വെല്‍ (19), മാത്യു ആര്‍. അലക്‌സാണ്ടര്‍ (32), ജോണ്‍ വൈസെര്‍ട്ട് (74) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. സംഭവ സമയത്ത് നൂറോളം ജീവനക്കാര്‍ കെട്ടിടത്തിലുണ്ടായിരുന്നു.

വെടിവച്ചു എന്നു കരുതുന്ന ഫെഡക്‌സിലെ മുന്‍ ജീവനക്കാരന്‍ സ്‌ക്കോട്ട് ഹോള്‍ (19) സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഇയാള്‍ നേരത്തെ അക്രമസ്വഭാവം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നു പറയപ്പെടുന്നു.

ഫെഡക്‌സ് ബില്‍ഡിംഗിന്റെ പാർക്കിംഗ് ഏരിയായില്‍ കാറില്‍ എത്തിയ പ്രതി, പുറത്തു കണ്ടവരെ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു. പിന്നീട് കെട്ടിടത്തിനകത്ത് കയറി അവിടെ കണ്ടവര്‍ക്കു നേരേയും വെടിയുതിര്‍ത്തു. വിവരം അറിഞ്ഞു മുപ്പതോളം പൊലിസ് വാഹനങ്ങള്‍ പരിസരത്ത് എത്തിയതോടെ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.
സിക്ക് സമുദായത്തിലെ മൂന്ന് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ട സംഭവത്തില്‍ വംശീയതയുണ്ടോ എന്നു പരിശോധിക്കണമെന്ന് കൊയലേഷന്‍ എക്‌സികൂട്ടീവ് ഡയറക്ടര്‍ സത്ജിത് കൗര്‍ ആവശ്യപ്പെട്ടു.

Facebook Comments

COMMENTS

- Advertisment -

Most Popular

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക്!

  സ്വന്തം ഭവനം താജ്മഹലിൻ്റെ മാതൃകയിൽ കെട്ടിയുയർത്തുകയും, അതിലെ നാല് മിന്നാരങ്ങൾ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് സമർപ്പിക്കുകയും ചെയ്ത ദേശാഭിമാനിയായ സംവിധായകനാണ് ആലപ്പുഴക്കാരനായ എ.കെ.ബി.കുമാർ. ആലപ്പുഴ തുമ്പോളി ജംങ്ഷനിലാണ് താജ് മഹൽ...

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: