17.1 C
New York
Thursday, September 23, 2021
Home US News ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ചു ഇന്ത്യയിലെ 74 ഗ്രാമങ്ങള്‍ ദത്തെടുക്കും. എ.എ.പി.ഐ. പ്രസിഡന്റ് അനുപമ

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ചു ഇന്ത്യയിലെ 74 ഗ്രാമങ്ങള്‍ ദത്തെടുക്കും. എ.എ.പി.ഐ. പ്രസിഡന്റ് അനുപമ

പി.പി. ചെറിയാൻ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യയിലെ 75 ഗ്രാമങ്ങള്‍ ദത്തെടുക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സംഘടന തീരുമാനിച്ചതായി പ്രസിഡന്റ് അനുപമ ഗോട്ടിമുകുള അറിയിച്ചു.

സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെര്‍ച്ച്വല്‍ മീറ്റിലാണ് പദ്ധതിയുടെ തുടക്കം കുറിച്ചതെന്ന് ഡോ.സതീഷ്, ഡോ.ജഗന്‍, ഡോ.റാം എന്നീ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ചിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റാ കോണ്‍സുല്‍ ജനറല്‍മാരും, സാന്‍ഫ്രാന്‍സ്‌ക്കൊ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലും, യു.എസ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗും മീറ്റിംഗില്‍ പങ്കെടുത്തു.

ഗ്ലോബല്‍ ടെലി ക്ലിനിക്ക്‌സ് ഇന്‍കോ.യുടെ സഹകരണത്തോടെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും എ.എ.പി.ഐ. ഏറ്റെടുക്കും.

ഇന്ത്യയിലെ 700,000 വില്ലേജുകളഇല്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും കുടിവെള്ളമോ, സാനിറ്റേഷന്‍ സൗകര്യങ്ങളോ ഇല്ലായെന്ന് എ.എ.പി.ഐ. ചെയര്‍മാന്‍ ഡോ.സതീഷ് പറഞ്ഞു. ആരോഗ്യ സംരക്ഷ രംഗത്തു ഇന്ത്യന്‍ കാര്യമായി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, ഇന്ത്യാക്കാരന്റെ ശരാശരി ആയുസ്സ്് 71 വര്‍ഷമാണെന്ന് പ്രസിഡന്റ് ഇലക്ട് ഡോ. രവി കോളി പറഞ്ഞു.

പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: