17.1 C
New York
Monday, August 15, 2022
Home US News ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിന് പത്തു മില്യണ്‍ ഡോളര്‍ മാസ്റ്റര്‍ കാര്‍ഡ് സഹായധനം പ്രഖ്യാപിച്ച്‌ മാസ്റ്റര്‍ കാര്‍ഡ്...

ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിന് പത്തു മില്യണ്‍ ഡോളര്‍ മാസ്റ്റര്‍ കാര്‍ഡ് സഹായധനം പ്രഖ്യാപിച്ച്‌ മാസ്റ്റര്‍ കാര്‍ഡ് പ്രസിഡന്റ് അജയ് എസ്. ബങ്ക

റിപ്പോർട്ട്: പി പി ചെറിയാൻ

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ നേരിടുന്നതിന് ഇന്ത്യാഗവണ്‍മെന്റിനെ സഹായിക്കുന്നതിനായി 10 മില്യണ്‍ ഡോളര്‍ മാസ്റ്റര്‍ കാര്‍ഡ് നല്‍കും.
മാസ്റ്റര്‍ കാര്‍ഡ് പ്രസിഡന്റും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇന്ത്യന്‍ അമേരിക്കന്‍ അജയ് എസ്. ബങ്ക ഏപ്രില്‍ 27നാണ് ഈ സഹായധനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യം കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. ഈ അടിയന്തിരഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിനാണ് മാസ്റ്റര്‍ കാര്‍ഡിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ സഹായം പ്രഖ്യാപിച്ചത്. പോര്‍ട്ടബര്‍ ഹോസ്പിറ്റല്‍, ഹോസ്പിറ്റലുകളിലെ കിടക്കുന്ന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്കാണ് ഈ തുക നല്‍കിയിരിക്കുന്നതെന്ന് അജയ് എസ്. ബങ്ക പറഞ്ഞു.

ഇതിനുപുറമെ 1000 ഓക്‌സിജന്‍ ജനറേറ്റേഴ്‌സ് ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള ഫണ്ടും നല്‍കും.
ലോക്കല്‍ ചാരിറ്റി സംഘടനകള്‍ക്ക് നേരിട്ടാണ് തുക വിഭാഗിച്ചു നല്‍കുകയെന്നും സി.ഇ.ഓ. പറഞ്ഞു.

ഇന്ത്യയും അമേരിക്കയും ഇതിന് മുമ്പും അടിയന്തിര ഘട്ടത്തില്‍ പരസ്പരം സഹകരിച്ചിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ അംബാസിഡറും, മാസ്റ്റര്‍ കാര്‍ഡ് ജനറല്‍ കോണ്‍സലുമായ റിച്ചാര്‍ഡ് വര്‍മ അറിയിച്ചു.

മാസ്റ്റര്‍ കാര്‍ഡിന്റെ സമയോചിതമായ സഹകരണത്തിന് പ്രത്യേകം നന്ദിയുണ്ടെന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പ്രിന്‍സിപ്പല്‍ സയന്റിഫിക്ക് അഡൈ്വസര്‍ പ്രൊഫ.കെ.വിജയ് രാഘവന്‍ പറഞ്ഞു.

മാസ്റ്റർ കാർഡ് ജീവനക്കാരായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടേയും കോവിഡ് സംബന്ധമായ എല്ലാ ചിലവുകളും കമ്പനി വഹിക്കുമെന്നും ബങ്ക അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: