17.1 C
New York
Monday, September 27, 2021
Home US News ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 വരെ നിരോധിച്ചു

ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 വരെ നിരോധിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ടൊറന്റോ (കാനഡ): ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 വരെ നിരോധിച്ചതായി കനേഡിയന്‍ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു .

കോവിഡ് 19 പാന്‍ഡമിക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം . കമേഴ്സ്യല്‍ , സ്വകാര്യ വിമാന സര്‍വീസുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ് .

പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ 22 മുതല്‍ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത് , ഏപ്രില്‍ 22 ന് പലതവണ ദീര്‍ഘിപ്പിച്ച നിരോധനം ആഗസ്ത് 21 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് .

അതേസമയം കാനഡ തങ്ങളുടെ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചു . അടുത്ത മാസം തന്നെ വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കാനഡ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് ഗവണ്മെന്റ് അധികൃതര്‍ അറിയിച്ചു .

വാക്‌സിനേറ്റ് ചെയ്യുന്നതില്‍ കാനഡ ലോകത്തിലെ ഏത് രാജ്യത്തെക്കാളും മുന്നിലാണ് . ജൂലായ് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കാനഡയിലെ 12 വയസ്സിന് മുകളിലുള്ള 81 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞു . അതില്‍ 68 ശതമാനം പേര്‍ക്കും രണ്ടു ഡോസും നല്‍കിയിട്ടുണ്ട് .

കാനഡയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ അധികൃതര്‍ ആഗസ്ത് 12 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: