വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ കര്‍ഷക സമരത്തിന് യുഎസ് ഇടപെടണമെന്ന ആവശ്യവുമായി ഒരുകൂട്ടം ദക്ഷിണേന്ത്യന്‍ വംശജരായ അഭിഭാഷകർ യു എസ് പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു.
നീതിക്കുവേണ്ടി സമരം ചെയ്യുന്ന കർഷകരെ അടിച്ചമർത്താനാണ് മോഡി സർക്കാർ ശ്രമിക്കുന്നതെന്നും, ആളുകളെ അറസ്റ്റ് ചെയ്ത് നീക്കുന്ന നടപടികളാണ് അവിടെ നടക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു.