17.1 C
New York
Wednesday, January 19, 2022
Home US News ഇന്ത്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവ്

ഇന്ത്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവ്

കോര ചെറിയാൻ

ഫിലാഡൽഫിയ, യു.എസ്.എ.: 2022-ൽ ജനസംഖ്യാ വർദ്ധനവ് പ്രതിദിനം 78,735 ജനനവും 28,535 മരണവുമായി പിൻ വർഷങ്ങളിലെ ഇൻഡ്യൻ സെൻസസ് ബ്യൂറോയുടെ അനുപാതാനുസരണം നിർണ്ണയിക്കുന്നു. ജനസംഖ്യാ വർദ്ധനവ് 2018 ൽ 135 കോടി 26 ലക്ഷവും, 2019 ൽ 136 കോടി 64 ലക്ഷവും, 2020 ൽ 138 കോടിയും 2021 ൽ 139 കോടി 34 ലക്ഷവുമായി സെൻസസ് ബ്യൂറോ രേഖകൾ വെളിപ്പെടുത്തി. ഓരോ ദിവസവും ഏകദേശം 50,000 ത്തിലധികം ഉള്ള ഇൻഡ്യയിലെ ജനവർദ്ധനവ് സമീപ ഭാവിയിൽത്തന്നെ ചൈനയിലുള്ള 144 കോടി 66 ലക്ഷത്തിലും അധികമായിരിക്കും.

മഹാവിശാലമായ ചൈനയിൽ ഒരു കിലോമീറ്റർ വിസ്തൃതിയിൽ 153 ജനസാന്ദ്രതമാത്രം ഉള്ളപ്പോൾ ഇൻഡ്യയിൽ 464 ജനസമൂഹം തിങ്ങിപ്പാർക്കുന്നു. സമ്പന്ന രാജ്യങ്ങൾ അടങ്ങിയ യൂറോപ്യൻ യൂണിയനിൽ 34-ഉം 42 ലക്ഷത്തിലധികം ഇൻഡ്യക്കാരുള്ള അമേരിക്കയിൽ 36.02 ജനതയുമായി കുറവുള്ളതിനാൽ ദാരിദ്ര്യരേഖയിൽനിന്നും അത്യധികം ഉന്നതിയിലാണ്.

3 കോടി 58 ലക്ഷം ജനങ്ങൾ ഉള്ള ലോകത്തിലെ ഏറ്റവുമധികം അഭ്യസ്തവിദ്യർ ഉണ്ടെന്നു സത്യമായോ മൗഢ്യമായോ വിശ്വസിക്കുന്ന മലയാളി മണ്ണിലെ ജനസാന്ദ്രത ഒരു കിലോമീറ്റർ വിസ്തൃതിയിൽ 859.

മഹാനഗരങ്ങളായ ഡൽഹിയിൽ 29,259 ഉം മുംബൈയിൽ 27,411 ഉം ചെന്നൈയിൽ 26,553 ൽ അധികം നഗരവാസികൾ. ഇൻഡ്വൻ ഗ്രാമീണരിലധികവും പട്ടണവാസ തത്പരർ ആയതിനാൽ വൻനഗരങ്ങൾ കാലക്രമേണ ന്യൂയോർക്ക് സിറ്റിയ്ക്കു തുല്യമായി 40,000 ത്തിലധികം ജനസാന്ദ്രതയിൽ എത്തിച്ചേരും.

ജനപ്പെരുപ്പം വർദ്ധിക്കുന്നതോടൊപ്പം ദരിദ്രരും കൂടുന്നു. ഇൻഡ്യൻ അയൽരാജ്യമായ ബംഗ്ലാദേശിലെ ജനസാന്ദ്രത ഒരു സ്ക്വയർ കിലോമീറ്ററിനുള്ളിൽ 1, 265 .

ലോകത്തിലെ ഏറ്റവും ദുരിത പൂർണ്ണവും ദരിദ്രതയുമുള്ള ആഫ്രിക്കൻ രാജ്യമായ ബാരുൻഡിയിലേയും സോമാലിയായിലേയും ജനപ്പെരുപ്പം യഥേഷ്ടം വർദ്ധിക്കുന്നു. ഒരു കോടി 24 ലക്ഷം ജനങ്ങളുള്ള ബാരുൻഡിയിൽ യുവതികൾ ശരാശരി 5.32 കുട്ടികളെ അശേഷം കുടുംബാസൂത്രണം ഇല്ലാതെ പ്രസവിക്കുന്നതിനാൽ ജനസാന്ദ്രത ഒരു സ്ക്വയർ കിലോമീറ്റിനുള്ളിൽ 463 എന്ന ജനസംഖ്യയിൽനിന്നും സമീപഭാവിയിൽ ആയിരമായി മാറും. സാമ്പത്തിക ശക്തിയില്ലാത്ത രാജ്യങ്ങളുടെ ചരിത്രരേഖയിൽ ദാരിദ്ര്യവും തൊഴിൽ ഇല്ലായ്മയും കൂടുതൽ ലൈംഗിക മോഹങ്ങൾക്കു പ്രചോദനം കൊടുക്കുന്നതായി വ്യക്തമാക്കുന്നു.
2015-2020 കാലഘട്ടത്തിലെ ലോക ജനന നിരക്കിൻപ്രകാരം ആഫ്രിക്കൻ രാജ്യങ്ങളായ നൈഗറിൽ ഒരു സ്ത്രീയുടെ ശരാശരി പ്രസവം 7 കുട്ടികളും, സൊമാലിയായിൽ 6.1 കുട്ടികളുമായി രേഖപ്പെടുത്തുന്നു. 2016 ലെ ലോകജനസംഖ്യ ശാസ്ത്രാനുസരണം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 122 കോടിയിൽനിന്നും 5 വർഷങ്ങൾക്കുശേഷം 139 കോടിയിൽ എത്തി. ശരാശരി ഒരു വർഷം 3 കോടി 40 ലക്ഷം ജനനവും 88 ലക്ഷം മരണവും.

ചൈനയിലെ ജനന നിരക്ക് 2021-ൽ 20 ശതമാനം കുറഞ്ഞ് ഒരു കോടിയും, മരണം ഒരു കോടിയലധികവും ആയിട്ടുള്ളതായി 2022 ജനുവരി 6 ലെ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ദിനപത്രം വെളിപ്പെടുത്തി. അപൂർണ്ണമായ നിർണ്ണയാനുസരണം 2022-ൽ പ്രതിദിനം 49,388 ജനനവും 27,796 മരണവും പ്രതീക്ഷിക്കുന്നു. 40 വർഷങ്ങൾക്കുശേഷം ശക്തമായ കുടുംബാസൂത്രണ നിബന്ധനകൾമൂലം ജനനനിരക്ക് ഏറ്റവും കുറഞ്ഞു 1000 ജനങ്ങൾക്ക് വെറും 8.52 പുതുജനനം മാത്രമായി ചൈനീസ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിനെ കോട്ട് ചെയ്തു ഗവണ്മെന്റ് മീഡിയ കായിക്സിൻ റിപ്പോർട്ട് ചെയ്തു.

ലോക ജനതയുടെ വർദ്ധനവ് എല്ലാ രാഷ്ട്രങ്ങളേയും അരാജകത്വത്തിലേക്കും പതനത്തിലേക്കും നയിക്കുമെന്ന മുന്നറിയിപ്പും കൂടിയാണ്. സാധാരണ ഗതിയിൽ ഭക്ഷ്യപഥാർത്ഥങ്ങളുടെ അഭാവം ശക്തമായ ദാരിദ്രത്തിലേക്കു വഴുതിവീണു കുറ്റകൃത്യങ്ങളിലേക്കും നിരാശയിലേക്കും വൻ ജനസമൂഹം എത്തിച്ചേരും.

ഇൻഡ്യയിലേയും പ്രത്യേകിച്ചു കേരളത്തിലേയും ശക്തമായ സാമൂഹ്യ വ്യവസ്ഥിതിമൂലവും സന്താന പരിപാലനത്തിലുള്ള അസൗകര്യങ്ങൾ മൂലവും അബോർഷൻ രഹസ്യമായും പരസ്യമായും വർദ്ധിച്ചിട്ടുള്ളതായി അറിയപ്പെടുന്നു. പ്രകൃതിദത്തമായ സാധാരണ പ്രസവം നടത്തുവാനുള്ള ആരോഗ്യനിലയിലുള്ള പല ഗർഭിണികളേയും കൂടുതൽ പണ സമ്പാദനത്തിനായി ഓപ്പറേഷൻ നടത്തി ശിശുവിനെ 16(oro) * s രീതി വർദ്ധിക്കുന്നതായും പറയപ്പെടുന്നു. ഗവണ്മെന്റ് തലത്തിലും ഇൻഡ്യൻ മെഡിക്കൽ അസ്സോസിയേഷന്റെ നിബന്ധനകളിലും സി-സെക്ഷൻ നിയന്ത്രണമുണ്ടാകണം. രണ്ടു സി സെക്ഷനുശേഷം വീണ്ടും ഗർഭധാരണവും സർജറിയും ശക്തമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ജനന നിരക്ക് കുറയുന്നുണ്ട്.

കോര ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: