17.1 C
New York
Friday, October 7, 2022
Home US News ഇന്ത്യന്‍ മരുന്നുല്‍പാദക കമ്പിനിയില്‍ നിന്നും യു എസ് 50 മില്യണ്‍ ഡോളര്‍ പിഴ ഈടാക്കും

ഇന്ത്യന്‍ മരുന്നുല്‍പാദക കമ്പിനിയില്‍ നിന്നും യു എസ് 50 മില്യണ്‍ ഡോളര്‍ പിഴ ഈടാക്കും

(റിപ്പോർട്ട്: പി.പി. ചെറിയാൻ)

ന്യൂയോര്‍ക്ക്: കാന്‍സറിനുള്ള മരുന്ന് ഉല്‍പാദിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ ഫ്രെസെനിയസ് കബി ഓണ്‍കോളജി ലിമിറ്റഡ് എന്ന ഡ്രഗ് കമ്പനിയാണ് യു എസ്സിന് 50 മില്യണ്‍ പിഴ നല്‍കേണ്ടതെന്ന് ഫെബ്രുവരി 9 ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുറത്തറക്കിയ അറിയിപ്പില്‍ പറയുന്നു.

2013ല്‍ വെസ്റ്റ് ബംഗാളിലുള്ള കമ്പനിയില്‍ പരിശോധനക്ക് യു എസ് അധികൃതര്‍ എത്തുന്നതിന് മുമ്പ് അവിടെയുണ്ടായിരുന്ന റിക്കാര്‍ഡുകള്‍ നശിപ്പിക്കുകയും, പലതും മറച്ചുവെക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് പിഴ. മാനേജ്‌മെന്റിന്റെ നിര്‍ദ്ധേശമനുസരിച്ചാണ് ജീവനക്കാര്‍ പ്രവര്‍ത്തിച്ചത്.

ലാസ് വേഗസ് ഫെഡറല്‍ കോടതിയില്‍ ഇന്ത്യന്‍ കമ്പനി കുറ്റം സമ്മതിക്കുകയും പിഴ അടക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. അമേരിക്കന്‍ ഫെഡറല്‍ ഫുഡ്, ഡ്രഗ്, കോസ്‌മെറ്റിക് ആക്ട് ലംഘിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത് ഗുരുതര കൃത്യ വിലോപമാണെന്നും ഫെഡറല്‍ കോടതി കണ്ടെത്തി. രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന, പ്രത്യേകിച്ച് അമേരിക്കന്‍ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

കമ്പനിയുടെ കല്യാണി പ്ലാന്റില്‍ നിന്നാണ് വവിധ തരത്തിലുള്ള കാന്‍സര്‍ മരുന്നുകള്‍ അമേരിക്കയില്‍ വിതരണം ചെയ്തിരുന്നത്. അന്വേഷണത്തില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ ന്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ സഹകരണം ലഭിച്ചിരുന്നതായി ആകിംഗ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ബ്രയാന്‍ പറഞ്ഞു

Facebook Comments

COMMENTS

- Advertisment -

Most Popular

ഡോ. ശശി തരൂരിന് ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്ററിന്റെ പിന്തുണ: പ്രസിഡണ്ട് ലീല മാരേട്ട്

  തകർച്ചയുടെ പടുകുഴിയിൽ ആയ കോൺഗ്രസിനെ കരകയറ്റാൻ തരൂരിനു മാത്രമേ കഴിയൂ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. മുഴുവൻ...

എം.എസ്. ബാബുരാജ് – ചരമദിനം

കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി...

പുരസ്കാരം

കോട്ടയ്ക്കൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രധാന വൈദ്യനും പ്രധാന വൈദ്യോപദേഷ്ടാവുമായിരുന്ന ആര്യവൈദ്യൻ എസ്.വാരിയരുടെ സ്മരണാർഥം കോട്ടയ്ക്കൽ ആയുർവേദ കോളജിലെ മികച്ച ഔട്ട് ഗോയിങ്ങ് വിദ്യാർഥിക്ക് ആര്യവൈദ്യശാല എല്ലാവർഷവും നൽകുന്ന ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്മെന്റിനും, എം.കെ.ദേവിദാസ്...

പാരമ്പര്യ താളിയോലകൾ കൈമാറും

കോട്ടയ്ക്കൽ. പാരമ്പര്യ ബാല ചികിത്സകനായിരുന്ന ക്ലാരി നീലകണ്ഠൻ നമ്പീശൻ (1878 - 1944) ഉപയോഗിച്ചിരുന്ന "അഷ്ടാംഗഹൃദയം", "ബാല ചികിത്സ" എന്നീ താളിയോല ഗ്രന്ഥങ്ങൾ ഇനി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്കു സ്വന്തം. അഷ്ടാംഗഹൃദയത്തിന്റെ താളിയോല സാധാരണ കാണാറുണ്ടെങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: