17.1 C
New York
Monday, September 20, 2021
Home US News ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന് പുതിയ നേതൃത്വം: ഗ്ലാഡ്‌സന്‍ വര്‍ഗീസ് പ്രസിഡന്റ്

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന് പുതിയ നേതൃത്വം: ഗ്ലാഡ്‌സന്‍ വര്‍ഗീസ് പ്രസിഡന്റ്

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: അമേരിക്കയിലെ വിവിധ എന്‍ജിനീയറിംഗ് അസോസിയേഷനുകളുടെ മാതൃസംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സാമൂഹ്യ, സാംസ്കാരിക, പ്രഫഷണല്‍ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെയാണ് ഈ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

കൂടാതെ ഇരുപത് അംഗങ്ങള്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ്, ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്, അഡൈ്വസറി ബോര്‍ഡ് എന്നിവരേയും തെരഞ്ഞെടുത്തു. എല്ലാ ബോര്‍ഡ് അംഗങ്ങളും വിവിധ കോര്‍പറേഷനുകളുടെ എക്‌സിക്യൂട്ടീവുമാരും, ബിസിനസ് ഉടമകളുമാണ്.

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ അമേരിക്കയിലെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും, എംബിഎയേയും നേടി ഇപ്പോള്‍ ജിഇ ട്രാന്‍സ്‌പോര്‍ട്ടേഷന്‍/വെസ്റ്റിംഗ് ഹൗസിന്റെ ഡിവിഷണല്‍ ഡയറ്കറായും, ഇല്ലിനോയിസ് സ്റ്റേറ്റ് സ്ട്രക്ചറല്‍ ബോര്‍ഡ് മെമ്പര്‍, യു.എസ് ടേക്‌റ്റോണിക്‌സിന്റെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.

മറ്റു ഭാരവാഹികള്‍ ഡോ. അജിത് പന്ത് – പ്രസിഡന്റ് ഇലക്ട് (മാനേഗിംഗ് പാര്‍ട്ണര്‍, വെസ്റ്റ് പോയിന്റ്), നിധിന്‍ മഹേശ്വരി -വൈസ് പ്രസിഡന്റ് (സി.ഇ.ഒ, Mach Insights), അഭിഷേക് ജയിന്‍ -ട്രഷറര്‍ (Director, Schrider Electric) എന്നിവരാണ്.

ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആയി ഡോ. അനില്‍ ഒറാസ്കര്‍ (CEO OROCHEM), ഡോ. ഗൗതം ഗ്രോവര്‍ (Managing Director Rodise), ബ്രജ്ജ് ശര്‍മ്മ (CEO Power Volt ), വിനോസ് ചാനമേലു (CEO Indsoft ), സജ്ജീവ് സിംഗ് (cManaging Partner Asar Group ), മുരുകേശ് കസലിംഗം (CEO Malbvision), ഗോര്‍ഡന്‍ പട്ടേല്‍ (Chairman American Ciruits), സ്മിത ഷാ (CEO SpanTech), ഡോ. ദീപക് വ്യാസ് (Chairman Redberry gourp), ഗുല്‍സാര്‍ സിംഗ് ( Chairman Pan Oceanic Corp) എന്നിവരാണ്.

പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 26-നു ഓക് ബ്രൂക്ക് മാരിയറ്റില്‍ നടക്കുന്നതാണ്. ഈ സമ്മേളനത്തിലേക്ക് ബോയിംഗ് കോര്‍പറേഷന്‍ സിഇഒ ഡോവിഡ് കാല്‍ഹൗന്‍, ഗവര്‍ണര്‍ ജെബി പ്രിറ്റ്‌സ്കര്‍, യുഎസ് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്‍, കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അമിത് കുമാര്‍ എന്നിവരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടാതെ വിവിധ കമ്പനികളുടെ എക്‌സിക്യൂട്ടീവുമാര്‍, യുഎസ് പൊളിറ്റിക്കല്‍ ലീഡേഴ്‌സ് എന്നിവരും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും മെമ്പര്‍ഷിപ്പിനും AAEIOUSA.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജോയിച്ചന്‍ പുതുക്കുളം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: