17.1 C
New York
Wednesday, September 22, 2021
Home US News ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം കാബൂളില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം കാബൂളില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു

റിപ്പോർട്ട്: പി .പി .ചെറിയാൻ

വാഷിംഗ്ടണ്‍: കാബൂള്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തിനടുത്തു നടന്ന ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത യു.എസ്. സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം.

അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കാന്‍ഡില്‍ ലൈറ്റ് വിജിലിന്റെ ഭാഗമായി ന്യൂയോര്‍ക്ക് സിറ്റി ടൈം സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുകേഷ് മോഡി, കൃഷ്ണ റെഡ്ഢി എന്നിവര്‍ സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഇതൊരു ഭീകരാക്രമണമാണ്, പൈശാചിക നടപടിയാണ്. ഇത് രണ്ടിനേയും നാം ധീരതയോടെ ചെറുക്കണം മുകേഷ് റെഡി പറഞ്ഞു. ആഗസ്റ്റ് 29ന് നടന്ന അതിഭീകരാക്രമണത്തില്‍ പതിനൊന്ന് മറീനുകളും, ഒരു നേവി സെയ്‌ലറും, സ്‌പെഷല്‍ ഫോഴ്‌സ് പട്ടാളക്കാരനുമടക്കം പതിമൂന്ന് പേരും, 170 അഫ്ഗാന്‍ക്കാരുമാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ നാം തോളോടുതോള്‍ ചേര്‍ന്നും, ഒരാള്‍ മറ്റൊരാള്‍ക്ക് പിന്തുണ നല്‍കിയും ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനും, നാം ഉയര്‍ത്തി പിടിച്ച സ്‌നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും പ്രതിജ്ഞാബന്ധരാകേണ്ട സമയമാണെന്നും പ്രാസംഗീകര്‍ ചൂണ്ടികാട്ടി.

ഡോ.സുരീന്ദര്‍കൗള്‍, അചലേഷ് അമര്‍ എന്നിവരാണ് ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്. ഇസ്ലാമില്‍ സ്റ്റേറ്റ് ഭീകരുടെ ഈ ഭീരുത്വപരമായ അക്രമണം അപലപിക്കപെടേണ്ടതാണെന്ന് ഇരുവരും ഓര്‍മ്മിപ്പിച്ചു.

അമേരിക്കയുടെ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ന്യൂജേഴ്‌സി, സാന്‍ഫ്രാന്‍സിസ്‌ക്കൊ, ലോസ് ആഞ്ചലസ്, അറ്റ്‌ലാന്റാ, ഹൂസ്റ്റണ്‍, ബോസ്റ്റന്‍, ചിക്കാഗോ, ഡാളസ് തുടങ്ങി ഇരുപത്തിയഞ്ച് സിറ്റികളില്‍ വിജിലില്‍ നൂറുകണക്കിന് ഇന്ത്യന്‍ അമേരിക്കന്‍സ് പങ്കെടുത്തു.

റിപ്പോർട്ട്: പി .പി .ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...
WP2Social Auto Publish Powered By : XYZScripts.com
error: