(റിപ്പോർട്ട്: പി.പി. ചെറിയാൻ)
ഫ്രിമോണ്ട്: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി അഥര്‍വ ചിഞ്ചു വഡര്‍ക്കയെ(19) കണ്ടെത്താന്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു.
ഞായറാഴ്ച വൈകീട്ടാണ് അഥര്‍വിനെ അവസാനമായി മാതാപിതാക്കള്‍ കാണുന്നത്. വീട്ടില്‍ നിന്നും ഡോഗ് ഫുട് വാങ്ങാന്‍ പുറത്തുപോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ആറടി ഉയരവും, 150 പൗണ്ടു തൂക്കവും, ബ്രൗണ്‍ ഐയ്‌സും ഉള്ള അഥര്‍വ് ധരിച്ചിരുന്നത് മഞ്ഞ ടീഷര്‍ട്ടും ഗ്രേ ട്രാക്ക് പാന്റ്‌സുമായിരുന്നു. 2010 ടൊയോട്ടാ കാമറി ലൈസെന്‍സ് പ്ലേറ്റ് നമ്പര്‍ 6JVD754 വാഹനത്തിലാണ് അഥര്‍വ് പുറത്തേക്ക് പോയത്. സാന്റാ ക്രൂസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്നു. പക്ഷേ അവിടെ താമസിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
സ്വയം അപ്രത്യക്ഷമായതാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്നു, സംശയാസ്പദമായ സാഹചര്യത്തിലാണ് കാണാതായതെന്നും പോലീസ് പറഞ്ഞു.പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അഥര്‍വിനെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ (510 790 6800) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.