വാർത്ത: പി.ആർ.ഒ- അയ്മനം സാജൻ.
ക്നാനായ ചരിത്രം പറയുന്ന ഒരു സിനിമ ചിത്രീകരണം ആരംഭിക്കുന്നു. ഇടിവെട്ട് അച്ചനും വെടിക്കെട്ട് നാട്ടുകാരും എന്ന് പേരിട്ട ഈ ചിത്രം, അമേരിക്കയിലും, കേരളത്തിലുമായി ഉടൻ ചിത്രീകരിക്കും.
മാന്ത്രിക കുതിര, ആയിരം മേനി തുടങ്ങീ പത്തോളം മികച്ച ചിത്രങ്ങൾ നിർമ്മിച്ച പി.ടി എബ്രഹാം, സെൻ്റ് ജോർജ് ഫിലിംസിൻ്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ – റ്റിബിൻ ആൻ്റണി, സംവിധാനം – ജോബി എബ്രഹാമും ചേർന്ന്, രചന, സംവിധാനം നിർവഹിക്കുന്നു.
മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ എറണാകുളത്ത് നടക്കുന്നു.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ, ക്നാനായ മലയാളികളുടെ കഥ ആദ്യമായി സിനിമയാകുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അമേരിക്കയിലെ ചിക്കാഗോയിലെ, ക്നാനായ പള്ളി കേന്ദ്രീകരിച്ച് നീങ്ങുന്ന ഒരു കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ഉടൻ ചിത്രീകരണം തുടങ്ങും.പി.ആർ.ഒ- അയ്മനം സാജൻ.