17.1 C
New York
Friday, September 17, 2021
Home US News ഇടവേളയ്‌ക്ക് ശേഷം മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്ക

ഇടവേളയ്‌ക്ക് ശേഷം മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്ക

പോംഗ്‌യാംഗ് :ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. പുതുതായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലുകളാണ് രാജ്യം പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്. യുഎസുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടതിന് മാസങ്ങൾക്ക ശേഷമാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു.

അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി വര്‍ധിക്കുന്ന തരത്തില്‍ ഉത്തര കൊറിയ അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈല്‍ പരീക്ഷണമെന്ന് അമേരിക്കയുടെ ഇന്‍ഡോ പസഫിക് കമാന്‍ഡ് മേധാവി പറഞ്ഞു. ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്ന മിസൈല്‍ പോലുള്ള ആയുധങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനുയര്‍ത്തുന്ന ഭീഷണി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ ജനുവരിയിൽ നടന്ന വർക്കേഴ്‌സ് പാർട്ടി കോൺഗ്രസിനിടെ രാജ്യത്തിന്റെ ആണവപ്രതിരോധം കൂടുതൽ ശക്തമാക്കുമെന്നും മിസൈലുകളുടെ പരീക്ഷണം തുടരെ തുടരെ നടത്തുമെന്നും കിം ജോംഗ് ഉൻ പറഞ്ഞിരുന്നു.യുഎസ് ഉത്തരകൊറിയക്കുമേൽ നടത്തുന്ന ഉപരോധങ്ങൾക്കും സമർദ്ദങ്ങൾക്കും മറുപടിയായിട്ടാണ് പുതിയ പരീക്ഷണം നടത്തിയത് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അതേസമയം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധത്തിലെ വിള്ളലിൽ പരിഹാരം കാണുന്നതിനായിട്ടാണ് പുതിയ പരീക്ഷണത്തിന് ഉത്തരകൊറിയ തയ്യാറായതെന്നും അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്.

അതേസമയം. മിസൈൽ പരീക്ഷണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ ഉത്തരകൊറിയൻ ഭരണകൂടം തയ്യാറായില്ല. കൊറോണ മഹാമാരി പടരുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർനങ്ങളുടെ ഭാഗമായി മാസങ്ങളോളം ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ ചെറിയ ഇടവേളയ്‌ക്ക് ശേഷം ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ പുന:രാരംഭിച്ചത് ഏറെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com