വാർത്ത: പി.പി. ചെറിയാൻ
വാഷിംഗ്ടണ്‍ ഡിസി: യുഎസ് സെനറ്റിലെ നൂറ് അംഗങ്ങളും ഇംപീച്ച്‌മെന്റ് ട്രയലിനുള്ള ജറിയേഴ്‌സായി സത്യപ്രതിജ്ഞ ചെയ്തശേഷം, മുന്‍ പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് ട്രയല്‍ ഭരണഘടന വിധേയമല്ല എന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്റ് പോള്‍ ഉയര്‍ത്തിയ വാദത്തിന്മേല്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. വോട്ടെടുപ്പില്‍ റാന്റ് പോളിന്റെ അഭിപ്രായത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 45 സെനറ്റര്‍മാര്‍ യോജിക്കുകയും, അഞ്ചു പേര്‍ വിയോജിക്കുകയും ചെയ്തു. ഡമോക്രാറ്റ് സെനറ്റര്‍മാരും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ 5545 നിലയില്‍ ട്രയലിന് ആദ്യ തിരിച്ചടി ലഭിക്കുകയായിരുന്നു.
സെനറ്റില്‍ ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കല്‍ വിജയിക്കണമെങ്കില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ 50 സെനറ്റര്‍മാര്‍ക്കു പുറമെ 17 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ വോട്ടുകള്‍ കൂടി ആവശ്യമാണ്. ജനുവരി 26ന് സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 5 സെനറ്റര്‍മാര്‍ മിറ്റ്‌റോംനി (യുട്ട), ലിസ്മാര്‍ക്കോസ്‌ക്കി (അലാസ്‌ക്ക), സൂസന്‍ കോളിന്‍സു (മെയിന്‍), ബെന്‍സാസു (നെബ്രസ്‌ക്ക), പാറ്റ് റൂമി (പെന്‍സില്‍വാനിയ) മാത്രമാണ് ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ടു ചെയ്തത്. സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മെക്കോണല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ക്കൊപ്പം നിന്നത് ഡമോക്രാറ്റിക് പാര്‍ട്ടിയെ ഞെട്ടിപ്പിച്ചു.
ഫെബ്രുവരി ഒമ്പതിനു സെനറ്റില്‍ ആരംഭിക്കുന്ന ഇംപീച്ച്‌മെന്റ് ട്രയല്‍ ഇതോടെ അപ്രസക്തമാവുകയാണ്. മുന്‍ പ്രസിഡന്റിനെ വിചാരണ ചെയ്യുന്നതിനാല്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാവില്ലെന്നും, അടുത്ത അധ്യക്ഷത വഹിക്കേണ്ട കമലാ ഹാരിസും മാറി നില്‍ക്കുന്നതിനാലും ഡോണള്‍ഡ് ട്രംപ് ഈ ഇംപീച്ച്‌മെന്റും തരണം ചെയ്യുമെന്ന് ഉറപ്പായി.
