17.1 C
New York
Sunday, September 24, 2023
Home US News ഇംപീച്ച്‌മെന്റിനെതിരെ പ്രതിരോധിക്കാൻ ട്രംപ് റൂഡി ജിയുലിയാനിയെ സമീപിക്കാന്‍ സാധ്യത

ഇംപീച്ച്‌മെന്റിനെതിരെ പ്രതിരോധിക്കാൻ ട്രംപ് റൂഡി ജിയുലിയാനിയെ സമീപിക്കാന്‍ സാധ്യത

വാർത്ത: മൊയ്തീൻ പുത്തൻചിറ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബുധനാഴ്ച യുഎസ് കാപ്പിറ്റോളില്‍ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ ഇം‌പീച്ച് ചെയ്യാനുള്ള നീക്കത്തിനെതിരെ വാദിക്കാൻ തന്റെ സ്വകാര്യ അഭിഭാഷകൻ റൂഡി ജിയൂലിയാനിയെ സമീപിച്ചേക്കാമെന്ന് ട്രം‌പിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

25-ാം ഭേദഗതി നടപ്പാക്കാനും ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കാനും വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും ട്രംപിന്റെ ക്യാബിനറ്റിനും ഹൗസ് ഡമോക്രാറ്റുകൾ തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കുമെന്ന് പ്രതിനിധി ടെഡ് ലിയു പറഞ്ഞു.

“അമേരിക്കൻ സർക്കാരിനെതിരെ മനഃപ്പൂര്‍‌വ്വം അക്രമത്തിന് പ്രേരിപ്പിക്കുകയും, സര്‍ക്കാര്‍ സ്വത്തുവകകള്‍ നശിപ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിലും തെറ്റായ പ്രവർത്തനങ്ങളിലും ട്രംപ് ഏർപ്പെട്ടു” എന്ന് അവർ ആരോപിക്കുന്നു.

ബുധനാഴ്ച, സായുധ പ്രക്ഷോഭകർ യുഎസ് ക്യാപിറ്റോളിലേക്ക് അതിക്രമിച്ചു കയറി, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരുന്ന ഇലക്ടറല്‍ വോട്ടുകൾ എണ്ണുന്നത് നിർത്തലാക്കാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഓഫീസറടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും മന്ദിരത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. തന്റെ അനുയായികളോട് ക്യാപിറ്റോളിലേക്ക് പോകാനും, ശക്തി തെളിയിക്കാനും ട്രം‌പ് ആഹ്വാനം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച ട്രം‌പിന്റെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയത് റൂഡി ജിയൂലിയാനിയായിരുന്നു. അദ്ദേഹത്തിന്റെ സഹായം ട്രംപിന് ലഭിക്കുമെന്നാണ് ട്രം‌പിന്റെ വക്താക്കള്‍ പറയുന്നത്. ഇംപീച്ച്‌മെന്റ് ശ്രമങ്ങളിൽ ജിയൂലിയാനി പ്രധാന പങ്കുവഹിക്കുമെന്ന് വൈറ്റ് ഹൗസിന്റെ ബാഹ്യ ഉപദേഷ്ടാവും പറയുന്നു.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ആരോപണത്തെക്കുറിച്ച് മുൻ സ്പെഷ്യൽ കൗൺസൽ റോബർട്ട് മുള്ളറുടെ അന്വേഷണത്തിൽ ആരോപണ വിധേയരായ മുന്‍ അഭിഭാഷകരെ ചുമതലപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന വസ്തുത കണക്കിലെടുത്ത് പ്രസിഡന്റിന്റെ അഭിഭാഷകരെ തിരഞ്ഞെടുക്കുന്നതില്‍ പരിമിതികളുണ്ട്.

കഴിഞ്ഞ വർഷം ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ പ്രതിരോധ സംഘത്തെ നയിക്കാൻ സഹായിച്ച വൈറ്റ് ഹൗസ് കൗൺസിലർ പാറ്റ് സിപ്പോലോൺ, ക്യാപിറ്റോളിലെ ഉപരോധത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ദീർഘകാല അഭിഭാഷകരായ ജയ് സെകുലോയും അദ്ദേഹത്തെ പ്രതിരോധിക്കാൻ സാധ്യതയില്ലെന്നറിയുന്നു.

ഹാർവാർഡ് ലോ പ്രൊഫസർ എമെറിറ്റസ് അലൻ ഡെർഷോവിറ്റ്സ് വെള്ളിയാഴ്ച പറഞ്ഞത് ട്രം‌പ് സഹായം ആവശ്യപ്പെട്ടാൽ അദ്ദേഹത്തെ ബഹുമാനിക്കുമെന്നാണ്. എന്നാല്‍, ഞായറാഴ്ച താൻ തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

25-ാം ഭേദഗതി പെൻസ് ആവശ്യപ്പെടുന്നില്ലെങ്കിൽ ഡെമോക്രാറ്റുകൾ പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ഈ ആഴ്ച മുന്നോട്ട് പോകുമെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി ഞായറാഴ്ച പറഞ്ഞു. പെൻസ് പരാജയപ്പെട്ടാൽ, ട്രംപിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ ഡമോക്രാറ്റുകൾ ഉടൻ പ്രവര്‍ത്തനം തുടങ്ങുമെന്ന് പെലോസി തന്റെ അംഗങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രശസ്ത സിനിമാ സംവിധായകൻ കെ.ജി.ജോർജ്ജ് അന്തരിച്ചു.

കാലത്തിന് മുമ്പേ പിറന്ന സൃഷ്ടികൾ സമ്മാനിച്ച് മലയാള സിനിമയുടെ ന്യുവേവ്‌ പ്രസ്ഥാനത്തിന് മുഖവുരയെഴുതിയ കെ ജി ജോർജ്ജ്‌ എന്ന കുളക്കാട്ടിൽ ഗീവർഗീസ്‌ ജോർജ്ജ്‌ വിടവാങ്ങി . ഇന്ത്യൻ കുറ്റാന്വേഷണ ചിത്രങ്ങളിൽ ഇന്നും സവിശേഷ സ്ഥാനം...

ശ്രീ കോവിൽ ദർശനം (2)🕉️ “ശ്രീ കർപ്പക വിനായക ക്ഷേത്രം” അവതരണം: സൈമ ശങ്കർ, മൈസൂർ.

ശ്രീ കർപ്പക വിനായക ക്ഷേത്രം പഴവങ്ങാടി ഗണപതി ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും നേരെ തമിഴ് നാട്ടിലോട്ട് എളുപ്പത്തിൽ ഇറങ്ങാം. വീണ്ടും ഒരു ഗണപതി ദർശനം തന്നെ. പിള്ളയാർപട്ടി അഥവാ കർപ്പക വിനായകം ക്ഷേത്രത്തിലെ വിശേഷങ്ങൾ...

അറിവിൻ്റെ മുത്തുകൾ – (53) വേദങ്ങളും മന്ത്രവാദങ്ങളും ✍പി.എം .എൻ .നമ്പൂതിരി.

വേദങ്ങളും മന്ത്രവാദങ്ങളും വൈദികസംസ്കൃതത്തിൽ രചി ക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. ‘അറിയുക’ എന്ന് അർ ത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടാ യതെന്ന് പറയപ്പെടുന്നു. ബി.സി. 1500 നും...

പുസ്തക പരിചയം – “ഉറങ്ങുന്നവരുടെ ആംബുലൻസ് ” രചന: ശ്രീ സുരേഷ് കുമാർ വി, തയ്യാറാക്കിയത്: ദീപ ആർ അടൂർ

ദീർഘമായൊരു മൗനത്തിന് ശേഷം ശ്രീ സുരേഷ്കുമാർ.വി എന്ന കഥാകൃത്ത് വീണ്ടും എഴുതി തുടങ്ങിയ കഥകൾ. എഴുത്തിലേക്ക് തിരികെ എത്തിയപ്പോഴും ഈ കാലയളവിൽ ചെറുകഥ ലോകത്തിനുണ്ടായ മാറ്റങ്ങൾക്കൊപ്പം എത്താൻ കഥാകൃത്തിന് ഒട്ടും പ്രയാസം ഉണ്ടായില്ല...
WP2Social Auto Publish Powered By : XYZScripts.com
error: