17.1 C
New York
Wednesday, September 22, 2021
Home Books ഇംഗ്ളീഷ് കാവ്യ സമാഹാരം പ്രസാധനം

ഇംഗ്ളീഷ് കാവ്യ സമാഹാരം പ്രസാധനം

ജോയിച്ചൻ പുതുക്കുളം

ഇംഗ്ളീഷ്  കാവ്യ സമാഹാരം പ്രസാധനംവേദി: ഭക്‌തസംഘം ഗുരുവായൂരപ്പൻ ക്ഷേത്രം മുള്ളുണ്ട് , മുംബൈതിയ്യതി: ആഗസ്റ്റ് 2, 2021

ഡോക്ടർ സുഷമ നായരുടെ (സാൻവി) എക്കോസ് ഓഫ് ഏക്ക്  (Echoes of Ache) എന്ന ഇംഗ്ളീഷ്  കവിതാസമാഹാരത്തിന്റെ ആദ്യകോപ്പി,   പുസ്തകം പ്രസിദ്ധീകരിച്ച ഇൻഡസ് സ്‌ക്രോൾസ് പ്രെസ്സിന്റെ മുഖ്യ പത്രാധിപർ ശ്രീ  ജി. ശ്രീദത്ത് ഇപ്പോൾ സ്ഥാനമൊഴിഞ്ഞ അന്നത്തെ മിസോറാം ഗവർണർ ഡോക്ടർ ശ്രീധരൻ പിള്ളക്ക് നൽകികൊണ്ട് പുസ്തകത്തിന്റെ ഭാഗികപ്രകാശനം ദൽഹിയിൽ വച്ച് 2020 ഇൽ നിർവഹിച്ചിരുന്നു.

കോവിഡ് മഹാമാരിമൂലം കവയിത്രിയുടെ താമസസ്ഥലമായ മുംബൈയിൽ വച്ച് ഉടനെ പ്രസാധന കർമ്മം നടത്താൻ  കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ആഗസ്ത് രണ്ടിന് മുംബൈയിലെ മുള്ളുണ്ടിലുള്ള  ഭക്തജനസംഘം ശ്രീ  ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് പുസ്തകം ഔപചാരികമായി പ്രസാധനം ചെയ്തു.  ക്ഷേത്രത്തിലെ പൂജാരി ശ്രീ വിപിൻ നമ്പൂതിരി  പുസ്തകം  ഭഗവാന്റെ നടയിൽ വച്ച് പൂജിച്ചതിനുശേഷം കവയിത്രിക്കും അമ്മയ്ക്കും കൈമാറി.

കവയിത്രിയിൽ നിന്നും പുസ്തകം ഏറ്റു വാങ്ങിക്കൊണ്ട് അവരുടെ മാതാവ് ശ്രീമതി രാജമ്മ  കെ നായർ പുസ്തകം പ്രസാധനം ചെയ്തു. തദവസരത്തിൽ കവയിത്രിയുടെ ബന്ധുമിത്രാദികളും സഹപ്രവർത്തകരും സന്നിഹിതരായിരുന്നു.  അവരും പുസ്തകത്തിന്റെ കോപ്പി കവയിത്രിയിൽ നിന്നും സ്വീകരിച്ചു.


കവയിത്രിയുടെ ഭാഗിനേയി ബേബി അൻവിത  നായരോടുള്ള അതീവ വാത്സല്യത്തിന്റെ സ്നേഹചിഹ്നമായി ആ കുട്ടിയുടെ പേരിലെ ആദ്യ പകുതിയും അവരുടെ പേരിന്റെ ആദ്യാക്ഷരവും ചേർത്താണ് സാൻവി എന്ന തൂലിക നാമം ഇവർ കണ്ടെത്തിയത്.


പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്ത എല്ലാവരും സുഷമ നായർക്കും അൻവിത നായർക്കും ആശംസകൾ നൽകി.

Presenting the maiden anthology of poems of Dr  Sushma  Nair, “Echoes of ache” . The anthology was published by Indus Scrolls Press, New Delhi in 2020.   A copy of the anthology was presented to Dr Shreedharan Pillai, former governor of Mizoram by CEO of Indus Scrolls Press, Shri G. Sreedathan. Due to the pandemic a formal release of the book was stalled in 2020. However due to the continuing prolonged social restrictions , finally on 2nd August 2021 the book was dedicated at the lotus feet of Shri Guruvayoorappan at Bhaktasangham’s Shri Guruvayoorappan Temple, Mulund. A photo of Shri Vipin Namboothiri  presenting a copy of the dedicated book to the poetess and her beloved mother Smt Rajamma K Nair is given here. A few family friends had also gathered to grace the occasion.
The poetess hailing from Mumbai writes under a pen name “ Sanwi” , a penname coined by her as a token of her endearment  for niece Baby Anwita Nair.    

ജോയിച്ചൻ പുതുക്കുളം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...
WP2Social Auto Publish Powered By : XYZScripts.com
error: