17.1 C
New York
Wednesday, December 1, 2021
Home US News ഇംഗ്ലിഷ് ചാനലിൽ, ബോട്ടു മുങ്ങി 27 അഭയാർഥികൾ മരിച്ചു;

ഇംഗ്ലിഷ് ചാനലിൽ, ബോട്ടു മുങ്ങി 27 അഭയാർഥികൾ മരിച്ചു;

ലണ്ടൻ∙ ഇംഗ്ലിഷ് ചാനലിൽ ബോട്ടു മുങ്ങി 27 അഭയാർഥികൾ മരിച്ചു. നിരവധി പേരെ കാണാതായി. അഭയാർഥികളുമായി ബ്രിട്ടണിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെത് ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളും കോസ്റ്റ് ഗാർഡും ഹെലികോപ്ററ്ററുകളും ബോട്ടുകളും കപ്പലുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

ബോട്ടിൽ 34 പേർ ഉണ്ടായിരുന്നതായി കരുതുന്നതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. 31 മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേർ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടത് ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളാണെന്ന് വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ചയാണ് അപകടമുണ്ടായത്.

ഫ്രാൻസും ബ്രിട്ടണും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്ന് ഫ്രഞ്ച് പട്രോളിംഗ് ബോട്ടുകളും ഒരു ഫ്രഞ്ച് ഹെലികോപ്റ്ററും ഒരു ബ്രിട്ടീഷ് ഹെലികോപ്റ്ററും ചേർന്ന് തിരച്ചിൽ നടത്തി. അഭയാർഥികളെ ബോട്ടിൽ കടത്തിയവരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി ഡാർമനിൻ വ്യക്തമാക്കി.

അഭയാർഥികൾ അനധികൃതമായി അതിർത്തി കടക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും മുൻപ് മുതൽ തന്നെ അഭിപ്രായ വ്യത്യാസത്തിലാണ്. ഇരു സർക്കാരുകളും അഭയാർഥി വിഷയങ്ങളിൽ പരസ്പരം പഴിചാരുന്നത് തുടരുകയാണ്.

സംഭവത്തിൽ അ​ഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇം​ഗ്ലീഷ് ചാനലിലൂടെ സമുദ്രാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇത്രയും വലിയ അപകടം നടക്കുന്നത് ആദ്യമായാണെന്ന് അധികൃതർ പറയുന്നു.

അഫ്ഗാനിസ്ഥാൻ, ഇറാഖ്, സുഡാൻ എന്നിവിടങ്ങളിലെ സംഘർഷ മേഖലകളിൽ നിന്ന് പലായനം ചെയ്ത് ബ്രിട്ടണിലേക്ക് കടക്കാൻ ശ്രമിക്കുന്നവർ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. അപകട സാധ്യത നിലനിൽക്കേ തന്നെ ചെറിയ ബോട്ടുകളിൽ സമുദ്രാതിർത്തി കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം 25,700-ലധികം ആളുകൾ ചെറിയ ബോട്ടുകളിൽ അപകടകരമായ യാത്ര നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫ്രാൻസിന്റെയും ബ്രിട്ടന്റെയും പട്രോളിങ് സംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് ദിവസേന ഇത്തരത്തിൽ നൂറുകണക്കിനാളുകൾ കടലിലേക്ക് സാഹസിക യാത്രയ്ക്ക് ഇറങ്ങുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ കൂട്ടത്തോടെ അപകടത്തിൽ പെടുന്നതും നിരവധി പേർ മരിക്കുന്നതും നിത്യസംഭവമാണെങ്കിലും പുതിയൊരു ജീവിതം സ്വപ്നം കണ്ടുള്ള യാത്രയിൽ ഇവർക്ക് മരണഭയം തടസമേ ആകുന്നില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: