17.1 C
New York
Tuesday, October 3, 2023
Home US News ആ​രോ​ഗ്യ പരിപാലന രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാദ് മൂ​പ്പ​ന്‍

ആ​രോ​ഗ്യ പരിപാലന രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാദ് മൂ​പ്പ​ന്‍

(ഫോമാ ന്യൂസ് ടീം )

കോവിഡാനന്തര അമേരിക്കയിൽ, ആരോഗ്യ സംരക്ഷണ രംഗത്ത് ഭാരതീയർക്ക് വലിയ തൊഴിൽ സാധ്യതകളാണുള്ളതെന്ന് ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍. ഫോമാ ബിസിനസ് ഫോറത്തിന്റെ മേഖലാ സമിതികളുടെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ഭാരതീയരുണ്ട്. ഡോക്ടറുമാരും, നഴ്‌സുമാരും അതിൽപെടും. കഴിഞ്ഞ കുറച്ചു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ അവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി കാണാം. ഒരു പക്ഷെ സൗഹ്ര്യദപരമല്ലാത്ത ഭരണകൂട നടപടികളോ അതല്ലെങ്കിൽ മറ്റു കാരണങ്ങൾ കൊണ്ടോ ആകാം. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങളെ നോക്കിക്കാണുകയാണെങ്കിൽ, ആരോഗ്യ പരിപാലന രംഗത്ത് ആശാവഹമായ വളർച്ചയുണ്ടാകുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2019-2029 കാലയളവിൽ 15% തൊഴിലവസരങ്ങളാണ് ആരോഗ്യ രംഗത്ത് പ്രതീക്ഷിക്കുന്നത്. അതായത് 2.4 മില്യൺ ആരോഗ്യ പ്രവർത്തകർക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നർത്ഥം. ഇത് മറ്റു തോഴിൽ രംഗങ്ങളിലെ ശരാശരി അവസരങ്ങളെ അപേക്ഷിച്ചു വലിയ കുതിച്ചു ചാട്ടമാണ്. എന്നാൽ അമേരിക്കയിൽ മാത്രമായി ഇത്രയും ആരോഗ്യ രംഗത്തെ വിദഗ്ധരെ കണ്ടെത്തുക സാധ്യമല്ല. ഈ സാധ്യതകളാണ് ഇന്ത്യപോലുള്ള ഒരു രാജ്യത്തിനു ഗുണകരമാകുന്നത്. നഴ്സ് പ്രാക്ടീഷണർമാർ, ഡെന്റിസ്റ്റുകൾ, ഫിസിഷ്യൻ അസിസ്റ്റന്റ്‌സ്‌മാർ, ന​ഴ്‌​സു​മാ​ര്‍, ഫാ​ര്‍മ​സി​സ്​​റ്റു​ക​ള്‍, ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റു​ക​ള്‍, സ്‌പീച് ആൻഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ് തുടങ്ങിയവർക്കെല്ലാം ഇ​ത് വ​ലി​യ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​ക്കും. ഈയവരസങ്ങൾ പ്രയോജനപ്പെടുത്തി പരസ്പര സഹകരണത്തിലൂടെ, ആരോഗ്യ രംഗത്ത്‌ പ്രവർത്തിക്കുന്നവരുമായി കൈകോർത്ത് തൊഴിൽ ദായകരെയും, തൊഴിൽ ദാതാക്കളെയും ബന്ധിപ്പിക്കുവാൻ കഴിയുന്നത് അമേരിക്കയ്ക്കും, ഇന്ത്യക്കും ഒരു പോലെ പ്രയോജനകരമാണ്. അടുത്ത ഒരു ദശാബ്ദക്കാലം ഈ രംഗത്തു വിപ്ലവകരമായ വളർച്ചയാണുണ്ടാകാൻ പോകുന്നത്.

എടുത്തു പറയത്തക്ക ഏറ്റവും പ്രധാനമായ ഒരു വളർച്ചയുണ്ടാകാൻ പോകുന്നത് ഡിജിറ്റൽ ആരോഗ്യ പരിപാലന രംഗത്താണ്. യാത്രാ രംഗത്തുള്ള നിയന്ത്രണങ്ങൾ മൂലം വിദൂര നിയന്ത്രണ സംവിധാന-സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിപാലനത്തിന്റെ പ്രസക്തി വർദ്ധിച്ചു. ടെലി- റേഡിയോളജി അമേരിക്കയിൽ നിലവിൽ വന്നു കഴിഞ്ഞു. ടെ​ലി-​പ​ത്തോ​ള​ജിയാണ് മറ്റൊരു മേഖല. Knowledge Process Outsourcing എന്ന് വിളിക്കുന്ന ഡിജിറ്റൽ സാങ്കേതിക രീതിയിലൂടെ വിവരങ്ങൾ കുറഞ്ഞ ചിലവിൽ അതി വിദഗ്ദരായവരെ കണ്ടെത്തി കൈമാറി റിപ്പോർട്ടുകൾ ശേഖരിക്കുന്നു. ഇന്ത്യയിൽ നിന്ന് ആരോഗ്യ രംഗത്ത് കുറഞ്ഞ ചിലവിൽ വിദഗ്ധരെ ലഭിക്കുന്നതിന് ഇത് വളരെ ഗുണകരമാണ്. ഇന്ത്യയിൽ നിന്നുള്ള പാതോളജിസ്റ്റുകൾക്ക് ഇത് വളരെ പ്രയോജനപ്രദമാണ്. വളരെ കുറഞ്ഞ ചിലവിൽ അവർക്ക് ഈ സേവനം ആവശ്യമായ ആശുപത്രികൾക്കും, ആരോഗ്യമേഖലയിലെ മറ്റു സ്ഥാപനങ്ങൾക്കും ലഭ്യമാക്കാൻ കഴിയും.

റി​​മോ​ട്ട് ഐ.​സി.​യു മോ​ണി​റ്റ​റി​ങ്ങാണ് മറ്റു സാധ്യകളുള്ള ഡിജിറ്റൽ ആരോഗ്യ പരിപാലന രംഗം. നഴ്‌സുമാരുടെ അഭാവം മൂലം നിലവിൽ വളരെ ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് ഐ.സി.യു.മോണിറ്ററിങ്. ഇന്ത്യയിൽ നിന്ന് നഴ്‌സുമാരെ ഉപയോഗിച്ചു റിമോട്ട് ഐ.സി.യു. മോണിറ്ററിങ് സാധ്യമാകുമോ എന്ന് പരിശോധിക്കണം. ദുബായിൽ തങ്ങളുടെ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും കോവിഡ് സമയത്ത്‌ ലഭ്യമല്ലാതിരുന്ന സമയത്ത്‌ വളരെ വിജയകരമായി ഇത് പ്രയോജനപ്പെടുത്തി. കൂടുതൽ സാങ്കേതിക സംവിധാനങ്ങളുള്ള അമേരിക്കയിൽ നിന്ന് ഇത് കൂടുതൽ ഫലപ്രദമായി ചെയ്യാൻ കഴിയും.

മെഡിക്കൽ വാല്യൂ ടൂറിസമാണ് മറ്റൊരു സാധ്യത. അമേരിക്കയിൽ ഉള്ള രോഗികൾക്ക് ഇന്ത്യയിലുള്ള ആശുപത്രികളിൽ കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുക എന്നത് വളരെ പ്രയോജനകരമായ ഒന്നാണ്. ഇ​ന്ത്യ​യി​ലെ ആ​സ്​​റ്റ​ര്‍ ഹോ​സ്പി​റ്റ​ലു​ക​ള്‍ ഇ​തി​ന​കം​ത​ന്നെ വി​ദേ​ശ​ത്തു​നി​ന്നു​ള്ള രോ​ഗി​ക​ളെ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.ആസ്റ്റർ മെഡിസിറ്റി കേയ്മാൻ ഐലൻഡിൽ പുതുതായി ആശുപത്രീ തുടങ്ങുകയാണ്. അമേരിക്കയിൽ നിന്നുള്ളവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാനും കുറഞ്ഞ ചിലവിൽ ചികിത്സ ലഭിക്കാനും ഇവിടെ സംവിധാനമുണ്ടാകും.

ഫോമയുടെ വാണിജ്യ സമിതിയുടെ വേദിയിൽ സംസാരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്കു വെച്ചു. ഫോമയുടെ കാരുണ്യ-ജന സേവന പരിപാടികൾ മഹത്തരവുമാണ്. സഹായങ്ങൾ ആവശ്യമുള്ളിടത്ത് മുൻപന്തിയിൽ ഫോമാ എത്തുന്നുവെന്നത് വളരെ ചാരിതാർത്ഥ്യം നൽകുന്നു. ബിരുദങ്ങളോ, അധികാരങ്ങളോ, സമ്പത്തോ അല്ല നമ്മൾ ആരാണെന്ന് നിശ്ചയിക്കുന്നത്. സങ്കടപെടുന്നവരുടെ കണ്ണീരൊപ്പാനും, അവരുടെ ആവലാതികൾക്ക് പരിഹാരം കാണാനും കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യറും ആരോഗ്യപരിപാലന രംഗത്തുൾപ്പടെ നിരവധി കാരുണ്യ-സേവന പ്രവൃത്തികൾ ചെയ്യുന്നുണ്ട്. ഫോമയുടെ കാരുണ്യ പ്രവൃത്തികളോടൊപ്പം പങ്കു ചേരാനും പരസ്പരം കൈകോർത്ത് സേവനങ്ങൾ ആവശ്യക്കാർക്ക് എത്തിക്കാനും കഴിയും. ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കുക എന്നതാണ് നമ്മുടെ ഹ്ര്യദയത്തിനുള്ള ഏറ്റവും നല്ല വ്യായാമം എന്ന് നാമോർക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മണപ്പുറം ഫിനാൻസിന്റെ മേധാവി മാനേജിങ് ഡയറക്ടർ ശ്രീ വി.പി.നന്ദകുമാർ, സമുദ്രോല്പന്ന കയറ്റുമതി രംഗത്തെ നിരവധി സ്ഥാപനങ്ങളുടെയും ചോയ്സ് സ്കൂളിന്റെയും തലവനായ ശ്രീ ജോസ് തോമസ്, ബാംഗ്ലൂർ കേന്ദ്രമായുള്ള പ്രമുഖ ജോൺ ഡിസ്റ്റിലെറീസിന്റെ ചെയർമാനും മാനേജിങ് ഡിറക്ടറുമായ പോൾ ജോൺ, എയ്‌റോ കൺട്രോൾ കമ്പനി ചെയർമാൻ ജോൺ ടൈറ്റസ്, സ്മാർട്ട് എഞ്ചനീയറിങ് ആന്റ് ഡിസൈൻ സൊല്യൂഷൻ പ്രസിഡന്റ് ശ്രീ ആന്റിണി പ്രിൻസ്, അലൈൻ ഡയഗ്നോസ്റ്റിക് കമ്പനി പ്രസിഡന്റ് ബേബി ഊരാളിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു ആശംസകൾ അർപ്പിച്ചു ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് സ്വാഗതവും, ട്രഷറർ തോമസ് ടി ഉമ്മൻ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ, വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു ടിജോ ജോസഫ്- ന്യൂ ഇംഗ്ളണ്ട് റീജിയൻ, ജോസ് വർഗീസ്- ന്യൂയോർക്ക് മെട്രോ റീജിയൻ, പി.ടി.തോമസ്- എമ്പയർ റീജിയൻ, ജെയിംസ് ജോർജ്- മിഡ്- അറ്റ്ലാന്റിക് റീജിയൻ, ജോജോ ആലപ്പാട്ട്- ക്യാപിറ്റൽ റീജിയൻ, ഡോക്ടർ. ബിജോയ് ജോൺ- സൗത്ത് ഈസ്റ്റ് റീജിയൻ, ജോസ് ഫിലിപ്പ്-സൺഷൈൻ റീജിയൻ, പ്രിമുസ് ജോൺ കേളന്തറ-ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ, സ്റ്റീഫൻ കിഴക്കേക്കുറ്റ്,-സെൻട്രൽ റീജിയൻ, ലോസൺ ബിജു തോമസ്- സതേൺ റീജിയൻ, ബിനോയ് മാത്യു വെസ്റ്റേൺ റീജിയൻ, ജിയോ ജോസ്-അറ്റ്-ലാർജ് റീജിയൻ എന്നിവരും പങ്കെടുത്തു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘നാമം’ എക്സലന്‍സ് അവാര്‍ഡ് നൈറ്റ് കിക്ക് ഓഫില്‍ നടി സോനാ നായര്‍ മുഖ്യാതിഥിയായി

'നാമം' (North American Malayalee and Aossciated Members) എക്സലന്‍സ് അവാര്‍ഡ് നൈറ്റ് കിക്ക് ഓഫില്‍ നടി സോനാ നായര്‍ മുഖ്യാതിഥിയായി. അവാര്‍ഡ് നൈറ്റിന് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് സെപ്തംബര്‍ 19 ന്...

കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിൽ കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. അഴൂർ പാട്ടത്തിൽ വീട്ടിൽ മനുവിന്റെയും ദീപയുടെയും മകൻ വിഗ്നേഷ് മനു ( 15...

തിരുവനന്തപുരം ജില്ലയിൽ പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്ക പിന്നീട്...

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലിവാങ്ങി, റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെയാണ് കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്തത്. ആറ്റിപ്ര കരിമണൽ...
WP2Social Auto Publish Powered By : XYZScripts.com
error: